‘അല്ലാഹുവിന്‍റെ സഹായമില്ലാതെ മോദിക്കോ അമിത്ഷാക്കോ നമ്മെ സഹായിക്കാനാകുമോ’; പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധിക്കുന്ന സ്ത്രീകള്‍ക്കെതിരെ സുന്നി യുവജനനേതാവ്

Loading...
തിരുവനന്തപുരം: പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധിക്കുന്ന സ്ത്രീകള്‍ക്കെതിരെ വിമര്‍ശനവുമായി കേരള സുന്നി യുവജന സംഘം (എസ് വൈ എസ്) സെക്രട്ടറി അബ്ദുല്‍ ഹമീദ് ഫൈസി അമ്ബലക്കടവ് രംഗത്ത്. തന്റെ ഫേസ്ബുക് പോസ്റ്റിലൂടെയാണ് അബ്ദുല്‍ ഹമീദ് ഫൈസി വിമര്‍ശനവുമായി എത്തിയത്. സ്ത്രീ സുരക്ഷയ്ക്കും അവളുടെ പ്രകൃതിക്കും അനുയോജ്യമായ എല്ലാ സ്വാതന്ത്ര്യങ്ങളും ഇസ്ലാം സ്ത്രീക്ക് അനുവദിച്ചു നല്‍കിയിട്ടുണ്ടെന്നും അന്യ പുരുഷന്മാര്‍ക്കിടയില്‍ അവളുടെ ശരീരഭാഗങ്ങളും, മുടിയും പ്രദര്‍ശിപ്പിക്കുന്നത് ഇസ്ലാം കണിശമായി വിലക്കിയിട്ടുണ്ടെന്നും ഫേസ്ബുക് പോസ്റ്റില്‍ പറയുന്നു.

പൗരത്വ നിയമ ഭേദഗതിയുടെ പേര് പറഞ്ഞ് മഹല്ലുകളിലും പട്ടണങ്ങളിലും നടുറോഡിലുമിറങ്ങി ശരീരഭാഗങ്ങള്‍ പ്രദര്‍ശിപ്പിച്ച്‌ പരപുരുഷന്മാര്‍ക്കിടയിലൂടെ മുഷ്ടിചുരുട്ടി പ്രകടനം നടത്തുന്ന പൊന്നു പെങ്ങളേ, ഇത് ഇസ്ലാം അനുവദിക്കുന്നില്ലെന്നും നമ്മുടെ രക്ഷകനായ അല്ലാഹുവും, മാര്‍ഗദര്‍ശിയായ നബിതിരുമേനി(സ)യും ഇത് ഒട്ടും ഇഷ്ടപ്പെടുന്നില്ലെന്നും അബ്ദുല്‍ ഹമീദ് ഫൈസി പറയുന്നു.

ഫേസ്ബുക് പോസ്റ്റ് പൂര്‍ണരൂപത്തില്‍,

#മുസ്ലിം_വനിതകളും_നടുറോഡിലെ_പ്രകടനങ്ങളും———————————–ചരിത്രപരമായ കാരണങ്ങളാൽ പിന്നോക്ക…

Posted by Abdul Hameed Faizy Ambalakadavu on Tuesday, January 21, 2020

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം