Categories
Thiruvananthapuram

തിരുവനന്തപുരത്ത് ഹോട്ടൽ മുറിയിൽ യുവാവ് കൊല്ലപ്പെട്ട നിലയിൽ

തിരുവനന്തപുരം : തിരുവനന്തപുരത്ത് ഹോട്ടൽ മുറിയിൽ യുവാവിനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. കരമനയിലാണ് സംഭവം. വലിയശാല സ്വദേശി വൈശാഖാണ് മരിച്ചത്.

നെഞ്ചിൽ ആഴത്തിൽ കുത്തേറ്റാണ് യുവാവ് മരിച്ചത്. പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.

വൈശാഖും സുഹൃത്തുക്കളും ചേർന്ന് കഴിഞ്ഞ ദിവസം മുറിയെടുത്തിരുന്നതായി പൊലീസിന് വിവരം ലഭിച്ചു.

മദ്യപാനത്തിനിടെയുണ്ടായ വാക്ക് തർക്കം കൊലപാതകത്തിൽ കലാശിച്ചുവെന്നാണ് പ്രാഥമിക വിലയിരുത്തൽ. സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചതായി സിറ്റി പൊലീസ് കമ്മീഷണർ അറിയിച്ചു.

Spread the love
ട്രൂവിഷന്‍ ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Next Tv

English summary: A young man was killed in a hotel room in Thiruvananthapuram

NEWS ROUND UP