പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യ​യാ​ളെ പോ​ലീ​സ് അ​റ​സ്റ്റു​ചെ​യ്തു

Loading...

വ​ണ്ടി​പ്പെ​രി​യാ​ർ : പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യ​യാ​ളെ വ​ണ്ടി​പ്പെ​രി​യാ​ർ പോ​ലീ​സ് അ​റ​സ്റ്റു​ചെ​യ്തു. വ​ണ്ടി​പ്പെ​രി​യാ​ർ ഡൈ​മു​ക്ക് പു​തു​വ​ൽ മി​ശി​ഹാ​ഭ​വ​നി​ൽ ഗി​ഫ്സ​ണ്‍ (27) ആ​ണ് പി​ടി​യി​ലാ​യ​ത്.

ക​ഴി​ഞ്ഞ ഡി​സം​ബ​ർ 27-നാ​ണ് വ​ണ്ടി​പ്പെ​രി​യാ​ർ ഡൈ​മു​ക് സ്വ​ദേ​ശി​നി​യാ​യ 17-കാ​രി​യെ കാ​ണാ​താ​യ​താ​യി മാ​താ​പി​താ​ക്ക​ൾ വ​ണ്ടി​പ്പെ​രി​യാ​ർ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ​ത്.

പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ ഇ​തേ​ദി​വ​സം​ത​ന്നെ ഗി​ഫ്സ​ണേ​യും കാ​ണാ​താ​യ​താ​യി വി​വ​രം ല​ഭി​ച്ചു. മൊ​ബൈ​ൽ ഫോ​ണ്‍ സു​ഹൃ​ത്തി​നെ ഏ​ൽ​പി​ച്ചി​ട്ടാ​ണ് ഇ​യാ​ൾ മു​ങ്ങി​യ​ത്.

പോ​ലീ​സി​ന്‍റെ അ​ന്വേ​ഷ​ണ​ത്തി​ൽ സു​ഹൃ​ത്തി​ന്‍റെ ഉ​ടു​ന്പ​ൻ​ചോ​ല വ​ട്ട​പ്പാ​റ​യി​ലു​ള്ള ഏ​ല​ത്തോ​ട്ട​ത്തി​ൽ ഗി​ഫ്സ​ണും പെ​ണ്‍​കു​ട്ടി​യും ഒ​ളി​ച്ചു​താ​മ​സി​ക്കു​ക​യാ​ണെ​ന്നു ക​ണ്ടെ​ത്തി.

ട്രൂവിഷന്‍ ന്യൂസ്‌ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ഇവിടെ  ക്ലിക്ക് ചെയ്യുക

പി​ന്നീ​ട് വ​ണ്ടി​പ്പെ​രി​യാ​ർ പോ​ലീ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ്ര​തി​യെ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. ഇ​യാ​ൾ​ക്കെ​തി​രേ പോ​സ്കോ നി​യ​മ​പ്ര​കാ​രം കേ​സെ​ടു​ത്തു. ഇ​യാ​ളെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡു​ചെ​യ്തു. പെ​ണ്‍​കു​ട്ടി​യെ മാ​താ​പി​താ​ക്ക​ൾ​ക്കൊ​പ്പം വി​ട്ട​യ​ച്ചു.

സം​ഭ​വ​ത്തി​ൽ കൂ​ടു​ത​ൽ പ്ര​തി​ക​ൾ ഉ​ൾ​പ്പെ​ട്ടി​ട്ടു​ള്ള​താ​യും വ​രും​ദി​വ​സ​ങ്ങ​ളി​ൽ ഇ​വ​ർ​ക്കാ​യു​ള്ള അ​ന്വേ​ഷ​ണം ന​ട​ത്തു​മെ​ന്നും വ​ണ്ടി​പ്പെ​രി​യാ​ർ പോ​ലീ​സ് പ​റ​ഞ്ഞു.

സി​ഐ ടി.​ഡി. സു​നി​ൽ​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ എ​സ്ഐ ര​ഘു, പോ​ലീ​സ് ഓ​ഫീ​സ​ർ​മാ​രാ​യ എ​സ​ക്കി​മു​ത്തു, മ​ഹേ​ഷ് ഷി​ജു, ഷാ​ജ​ഹാ​ൻ, അ​നി​ൽ​കു​മാ​ർ എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം