Categories
Wayanad

വയനാട് മുട്ടിൽ നിന്ന് ഈട്ടിമരം കടത്തിയ വാഹനം പിടികൂടി.

കോഴിക്കോട് : വയനാട് മുട്ടിൽ നിന്ന് ഈട്ടിമരം കടത്തിയ വാഹനം പിടികൂടി.

കോഴിക്കോട് കൊടുവള്ളിയിൽ നിന്ന് വനം വകുപ്പ് ഉദ്യോഗസ്ഥരാണ് വാഹനം പിടികൂടിയത്.

വണ്ടി വയനാട്ടിലേക്ക് കൊണ്ടുവരാനുള്ള നടപടികൾ തുടങ്ങി.

മുട്ടിൽ നിന്നും പെരുമ്പാവൂരിലേക്ക് ഈട്ടിമരം കടത്തിയ വാഹനം ആണ് പിടികൂടിയത്.

പെരുമ്പാവൂരിൽ നിന്നും ഫെബ്രുവരി എട്ടിന് ഈട്ടി കസ്റ്റഡിയിലെടുത്തിരുന്നു.

മുട്ടിൽ വനംകൊള്ളയക്ക് പിറകിൽ വൻ മാഫിയാ സംഘമെന്നാണ് സർക്കാർ ഹൈക്കോടതിയിൽ വ്യക്തമാക്കിയിരിക്കുന്നത്.

പുറത്ത് വന്നത് മഞ്ഞുമലയുടെ അറ്റമെന്നും സർക്കാർ അറിയിച്ചു. കേസ് അന്വേഷണം സ്റ്റേ ചെയ്യണമെന്ന പ്രതികളുടെ ആവശ്യം ഹൈക്കോടതി തള്ളി.

മരംമുറിയ്ക്ക് ഉത്തരവിട്ട് ഉദ്യോഗസ്ഥനെതിരെ എന്ത് നടപടി സ്വീകരിച്ചുവെന്ന് സർക്കാരിനോട് ഹൈക്കോടതി ചോദിച്ചു.

Spread the love
ട്രൂവിഷന്‍ ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Next Tv

English summary: A vehicle carrying woods was seized from Wayanad.

NEWS ROUND UP