Categories
TRAVEL

തെന്മലയിലേക്ക് ഒരു യാത്ര

തേനൂറും കാഴ്ചകളാണ് തെന്മല ഇക്കോ ടൂറിസം സെന്റര് സഞ്ചാരികള്‍ക്കായി കരുതിവെച്ചിരിക്കുന്നത്.കൊല്ലം ജില്ലയിലെ തെന്മല പരപ്പാർ ഡാമിനു സമീപമാണ് തെന്മല സ്ഥിതിചെയ്യുന്നത്.

ട്രെക്കിങ് ഇഷ്ടപ്പെടുന്നവര്‍ക്ക് ഏറെ സാധ്യതകള്‍ ഉള്ള ഇടമാണ് ഇവിടം.നാലു കിലോമീറ്റര്‍ ദൂരമുള്ള സോഫ്റ്റ് ട്രെക്കിങ് മുതല്‍ തുടങ്ങുന്നു.പകുതി ദൂരം സൈക്കിളിംഗ് നടത്തി ബാക്കി ദൂരം നടന്നു പോകാനുള്ളതാണ് മറ്റൊരു ട്രെക്കിങ്. നേച്ചര്‍ വാക്ക് എന്നറിയപ്പെടുന്നതാണ് മൂന്നാമത്തെ തരം ട്രെക്കിങ്. എല്ലാ ട്രെക്കിങ്ങുകളും രാവിലെ എഴു മണിക്ക് ആരംഭിച്ച് രാവിലെ 11 മണിക്ക് അവസാനിക്കും.

പേരു പോലെ തന്നെ എല്ലാ ജന്മനക്ഷത്രങ്ങളെയും പ്രതിനിധീകരിക്കുന്ന മരങ്ങളുള്ള സ്ഥലമാണ് നക്ഷത്രവനം. ജ്യോതിഷവിഷയങ്ങളില്‍ താല്‍പ്പര്യമുള്ളവര്‍ക്ക് നക്ഷത്രവനം നല്ലൊരു അനുഭവമായിരിക്കും.

ഓരോ മരങ്ങളും അതത് നാളുകളുമായി എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നതെന്ന് മനസിലാക്കാനാകും.27 ജന്മനക്ഷത്രങ്ങളെ സൂചിപ്പിക്കുന്ന 27 മരങ്ങള്‍ ഇവിടെ കാണാം. ബട്ടര്‍ഫ്‌ളൈ പാര്‍ക്കിനോട് ചേര്‍ന്നാണ് നക്ഷത്രവനവും സ്ഥിതി ചെയ്യുന്നത്.

വന ഉദ്യാനം എന്ന് വിശേഷിപ്പിക്കാവുന്ന ഒന്നാണ് തെന്മലയിലെ ലെഷര്‍ സോണ്‍. നിരവധി മരങ്ങളും ചെടികളും നിറഞ്ഞു നില്‍ക്കുന്ന ഒരു വലിയ ഉദ്യാനമാണിത്.

കുട്ടികള്‍ക്കായുള്ള ഊഞ്ഞാലുകളും സീസോകളുമൊക്കെ ഇവിടെയുണ്ട്. മാനുകളെ പാര്‍പ്പിച്ചിരിക്കുന്ന ഡീര്‍ പാര്‍ക്കും തെന്മലയിലെ ആകര്‍ഷകമാണ്.

വൈകുന്നേരത്തെ വിനോദ പരിപാടിയാണ് മ്യൂസിക്കല്‍ ഡാന്‍സിംഗ് ഫൗണ്ടന്‍. പ്രകൃതിയുടെ നൃത്തം എന്നാണ് ഇതിനെ വിശേഷിപ്പിച്ചിരിക്കുന്നത്. പാട്ടിന്റെ താളത്തിനൊത്ത് വെള്ളത്തിന്റെ ഫൗണ്ടന്‍ നൃത്തം വയ്ക്കുന്നതാണ് ഇവിടത്തെ കാഴ്ച്ച. ഇരുപത് മിനിറ്റ് ദൈര്‍ഘ്യമുള്ള ലൈറ്റ് ആന്‍ഡ് സൗണ്ട് ഷോയാണ് തേനൂലും തെന്മല, തെന്മല ദി ഹണി ഹില്‍സ് എന്ന പേരിലറിയപ്പെടുന്ന ഷോ. തെന്മലയുടെ ചരിത്രവും പ്രകൃതി സംരക്ഷിക്കണത്തിന്റെ ആവശ്യകതയും പറഞ്ഞു തരുന്നതാണ് ഈ ഷോ.

ഇങ്ങനെ സഞ്ചാരികള്‍ക്ക് കാഴ്ചയുടെ നല്ലൊരു അനുഭൂതി സമ്മാനിക്കാന്‍ തെന്മലയ്ക്ക് സാധിക്കുന്നു.

 

 

 

Spread the love
ട്രൂവിഷന്‍ ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
No items found
Next Tv

English summary:
Thenmala Eco Tourism Center is located near the Thenmala Parapar Dam in Kollam district.

This place is a popular destination for trekkers. It starts with a soft trek of 4 km. Another trek is to cycle half the distance and walk the rest of the distance.