വയനാട്ടില്‍ കെണിയിൽ കുടുങ്ങിയ പുലി കാട്ടിലേക്ക് രക്ഷപ്പെട്ടു.

Loading...

വയനാട് : വയനാട്ടിലെ സുൽത്താൻ ബത്തേരിയിൽ കെണിയിൽ കുടുങ്ങിയ പുലി കാട്ടിലേക്ക് രക്ഷപ്പെട്ടു. ബത്തേരി മൂലങ്കാവിലെ സ്വകാര്യ കൃഷിയിടത്തിലാണ് പുള്ളിപ്പുലി കെണിയിൽ കുടുങ്ങിയത്.

കെണിയിൽ കുരുങ്ങിയ പുലിയെ മയക്കുവെടി വച്ച് വീഴ്ത്താനായി വനം വകുപ്പ് അധികൃതരും മൃഗ ഡോക്ടറുമെല്ലാം എത്തി കുറച്ച് സമയത്തിന് ശേഷമാണ് പുലി ചാടിപ്പോയത്.

പുലിയെ കുടുക്കാൻ കൂടും കൊണ്ടുപോകാനുള്ള വാഹനങ്ങളും മറ്റ് സൗകര്യങ്ങളും എല്ലാം ഒരുങ്ങിയിരുന്നു. അതിനിടയിലാണ് പുലി ചാടിപ്പോയത്. മയക്കുവെടി വയ്ക്കാനുള്ള ക്രമീകരണങ്ങളിലായിരുന്നു അധികൃതർ.

ട്രൂവിഷന്‍ ന്യൂസ്‌ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക  

പുലി കാണുമ്പോൾ തന്നെ മയക്കുവെടിവച്ച് കാട്ടിലെത്തിക്കാനാണ് അധികൃതർ ശ്രമിക്കുന്നത്. 4-5 മണിക്കൂറുകൾ പുലി കെണിയിൽ കുടുങ്ങിക്കിടന്നിരുന്നു. എന്നാൽ നിലമ്പൂർ ഭാഗത്തായിരുന്ന മൃഗ ഡോക്ടർ എത്താൻ വൈകുകയായിരുന്നു.

ഇന്ന് പുലർച്ചെയാണ് പുലിയെ കെണിയിൽ കുടുങ്ങിയ നിലയിൽ കണ്ടെത്തിയത്. സുൽത്താൻ ബത്തേരി ഓടപ്പള്ളം പള്ളിപ്പടിക്ക് സമീപത്താണ് സ്വകാര്യ വ്യക്തിയുടെ കൃഷിയിടത്തിൽ കെണിയിൽ കുടുങ്ങിയ നിലയിലായിരുന്ന പുലിയെ കണ്ടെത്തിയത്.

മയക്കുവെടി വച്ച് പിടികൂടാനുള്ള ശ്രമത്തിലായിരുന്നു വനം വകുപ്പ്. പുലിയുടെ ശരീരത്തിലെ മുൻകാലുകളിൽ ഒന്നായിരുന്നു കെണിയിൽ കുടുങ്ങിയിരുന്നത്. ജനപ്രതിനിധികളും വന്യജീവി സങ്കേതം മേധാവിയടക്കം സ്ഥലത്തെത്തിയിട്ടുണ്ട്.

 

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം