കൂടത്തായി കൊലപാതക പരമ്പര ; മൂന്നാം കുറ്റപത്രം സമര്‍പ്പിച്ചു

Loading...

കോഴിക്കോട് : കൂടത്തായി കൊലപാതക  പരമ്പര  കേസിലെ മൂന്നാമത്തെ കുറ്റപത്രം സമര്‍പ്പിച്ചു. ഒന്നര വയസുകാരി ആല്‍ഫൈനെ കൊന്ന കേസിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്.

മൂന്ന് പ്രതികളും 129 സാക്ഷികളുമാണ് മൂന്നാമത്തെ കുറ്റപത്രത്തിലുള്ളത്. ജോളിയെ കൂടാതെ എം.എസ് മാത്യു, കെ. പ്രജികുമാര്‍ എന്നിവരാണ് പ്രതികള്‍.

ജോളിയുടെ രണ്ടാം ഭര്‍ത്താവ് ഷാജുവിന്‍റെ മകളായ ആല്‍ഫൈന് ബ്രെഡില്‍ സയനൈഡ് പുരട്ടി നല്‍കുകയായിരുന്നു. ആല്‍ഫൈന് അപസ്മാരം ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നും പ്രചരിപ്പിച്ചു.

സാക്ഷി മൊഴികള്‍ കൂട്ടിയോജിപ്പിച്ചാണ് കൊലപാതകം തെളിയിച്ചതെന്ന് എസ്.പി കെ.ജി സൈമണ്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം