ഈ കൊറോണ കാലത്തെ മധുരമാക്കാന്‍ ഒരു റവവിഭവം പരിചയപ്പെടാം.
റവ വച്ച് വായിൽ ഇട്ടാൽ അലിഞ്ഞു പോകുന്ന മധുര പലഹാരം .കുട്ടികള്‍ക്ക് വളരെ വേഗത്തില്‍ ഉണ്ടാക്കി നല്‍കാം .

ആവശ്യമായ സാധനങ്ങള്‍
റവ -അര കപ്പ്
പാൽ – അര കപ്പ്
പഞ്ചസാര -മുക്കാൽ കപ്പ്
വെള്ളം -മുക്കാൽ കപ്പ്
നെയ്യ് -1ടേബിൾസ്പൂൺ
എലയ്ക -1
പാൽപ്പൊടി -1ടേബിൾസ്പൂൺ
ഉപ്പ്
ഓയിൽ
ഒരു പാൻ അടുപ്പിൽ വച്ച് നെയ്യ് ഒഴിച്ചു ചൂടാക്കുക.. അതിൽ റവ ചേർത്ത 3-4 മിനിറ്റ് ഒന്ന് റോസ്റ്റ് ചെയ്യുക.. അതിൽ അര കപ്പ് പാൽ ചേർത്ത് റവ ഒന്ന് കുക്ക് ആയി കുറുകി വരുമ്പോ ഗ്യാസ് ഓഫ് ചെയ്തു തണുക്കാനായി മറ്റൊരു പാത്രത്തിൽ മാറ്റി വയ്ക്കുക….
ഇനി ഒരു ഷുഗർ സിറപ്പ് ഉണ്ടാക്കണം…അതിനായി ഒരു പാത്രത്തിൽ പഞ്ചസാര വെള്ളം എന്നിവ ചേർത്ത് തിളപ്പിക്കുക ഒപ്പം ഒരു എലയ്ക്ക കൂടെ ചേർക്കുക.. നന്നായി തിളയ്ക്കുമ്പോൾ ഗ്യാസ് ഓഫ് ചെയ്യാം
റവ തണുത്തത്തിന് ശേഷം ഒരു നുള്ള് ഉപ്പും പാൽപ്പൊടിയും ചേർത്ത് നന്നായി കുഴച്ചു അടുക്കുക.. ആവശ്യത്തിന് വെള്ളം ചേർത്ത് ചപ്പാത്തി മാവ് പരുവത്തിൽ കുഴ്യ്ച്ചു ചെറിയ ബാൾസ് ആക്കി ഒന്ന് പരത്തി വയ്ക്കുക.. ഇനി ഇത് ഓയിലിൽ ഇട്ട് നന്നായി ഗോൾഡൻ ബ്രൗൺ ആകുന്ന വരെ ഫ്രൈ ചെയ്യുക… ശേഷം ഇതു ചൂട് ഷുഗർ ഒരു 15-30 മിനിറ്റ് ഇട്ടുവയ്ക്കാം . ശേഷം വിളമ്പാം .