പ്ലസ് ടു വിദ്യാര്‍ത്ഥിനി തീ കൊളുത്തി ആത്മഹത്യ ചെയ്തു

Loading...

പത്തനംതിട്ട : സീതത്തോട്‌ വാലുപാറയില്‍ പ്ലസ് ടു വിദ്യാര്‍ത്ഥിനി തീ കൊളുത്തി ആത്മഹത്യ ചെയ്തു. കൊമ്ബനോലില്‍ രാജന്റെയും ശ്യാമളയുടെയും ഇളയ മകള്‍ രേശ്മ( 18) ആണ് ആത്മഹത്യ ചെയ്തത്. ഇന്ന് രാവിലെ 11.30നാണ് സംഭവം.

റേഷന്‍ കടയില്‍ പോയി തിരികെ വീട്ടിലെത്തിയ അമ്മ രേശ്മയെ വിളിച്ചിട്ടും വിളി കേള്‍ക്കാത്തതിനാല്‍ ഓട്ടോ ഡ്രൈവറുടെ സഹായത്തോടെ വീടിന്റെ പുറകുവശത്തുകൂടി അടുക്കള വാതില്‍ തുറന്ന് അകത്തു കയറി നോക്കിയപ്പോഴാണ് മകളുടെ ശരീരം മുഴുവന്‍ പൊള്ളിയ നിലയില്‍ മരിച്ച്‌ കിടക്കുന്നത് കണ്ടത്.

ഇന്‍ഡക്ഷന്‍ സ്റ്റൗവില്‍ നിന്നും ഷോക്കേറ്റന്നായിരുന്നു ആദ്യം കരുതിയത്. എന്നാല്‍ പോലീസ് സ്ഥലത്തെത്തി പരിശോധിച്ചതോടെയാണ് തീ കൊളുത്തി ആത്മഹത്യ ചെയ്തതാണെന്ന് വ്യക്തമായത്. സംഭവത്തില്‍ മൂഴിയാര്‍ സിഐയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് തയ്യാറാക്കി.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം