Categories
Malappuram

മലപ്പുറത്ത് ഷോപ്പിംഗ് കോംപ്ലക്‌സിന് തീപിടിച്ചു.

മലപ്പുറം : മലപ്പുറം കോട്ടയ്ക്കലില്‍ ഷോപ്പിംഗ് കോംപ്ലക്‌സിന് തീപിടിച്ചു. രാവിലെയാണ് തായിഫ് മാളിലെ രണ്ടും മൂന്നും നിലകളില്‍ തീ പിടിച്ചത്. പുക ഉയര്‍ന്നത് നാട്ടുകാരുടെ ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്ന് ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തി തീയ്യണച്ചു.

തിരൂര്‍, മലപ്പുറം, പെരിന്തല്‍മണ്ണ എന്നിവിടങ്ങളില്‍ നിന്നായി ഫയര്‍ ഫോഴ്‌സിന്റെ ഏഴ് യൂണിറ്റുകള്‍ എത്തിയാണ് തീയണച്ചത്.

പര്‍ദ്ദ ഷോറൂം, ബ്യൂട്ടി പാര്‍ലറും ചെരുപ്പു കടയും അടക്കമുള്ളവയ്ക്കാണ് നാശനഷ്ടമുണ്ടായത്. ഷോട്ട് സര്‍ക്യൂട്ടാണ് തീപിടുത്തതിന് കാരണം എന്നാണ് പ്രാഥമിക നിഗമനം.

Spread the love
ട്രൂവിഷന്‍ ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
No items found
Next Tv

English summary: A shopping complex in Malappuram Kottayakkal caught fire. The fire broke out on the second and third floors of the Taif Mall in the morning. Firefighters rushed to the scene and put out the fire after locals noticed smoke rising.