വയനാട്ടില്‍ രോഗം സ്ഥിരീകരിച്ച പൊലീസുകാരന്‍ കോട്ടയത്തെത്തി

Loading...

വയനാട്:വയനാട്ടില്‍ രോഗം സ്ഥിരീകരിച്ച പൊലീസുകാരന്‍ കോട്ടയത്തെത്തി. കോട്ടയത്തെ ബന്ധുവീട് ഇയാള്‍ സന്ദര്‍ശിച്ചതായാണ് വിവരം. കോട്ടയം മെഡിക്കല്‍ കോളേജിലെ ആരോഗ്യപ്രവര്‍ത്തകയാണ് ബന്ധു. വയല സ്വദേശിയായ ഇവരെ പ്രാഥമിക നിരീക്ഷണ പട്ടികയില്‍ ഉള്‍പ്പെടുത്തി.

മെഡിക്കല്‍ കോളേജില്‍ ഇവരുമായി ബന്ധപ്പെട്ടവരുടെ വിവരം ശേഖരിക്കുകയാണ് ആരോഗ്യവകുപ്പ്. രോഗികളുടെ എണ്ണം ദിനം പ്രതി വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ വയനാട്ടില്‍ ജാഗ്രത കര്‍ശനമാക്കിയിരിക്കുകയാണ്.

ട്രൂവിഷന്‍ ന്യൂസ്‌ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മാനന്തവാടി മേഖലയില്‍ കര്‍ശന നിയന്ത്രണങ്ങള്‍ തുടരും. കളക്‌ട്രേറ്റിലെ പതിവ് അവലോകനയോഗങ്ങളും ദിവസേനയുള്ള വാര്‍ത്താസമ്മേളനവും തല്‍ക്കാലത്തേക്ക് നിര്‍ത്തി. പൊലീസുകാരില്‍ കൂടുതല്‍ പേര്‍ക്ക് രോഗം സ്ഥിരീകരിച്ച സാഹചര്യത്തില്‍ അതിര്‍ത്തിയിലടക്കം ജോലി ചെയ്യുന്ന ഉദ്യോഗസ്ഥര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം