ആലപ്പുഴയില്‍ കോവിഡ് ലക്ഷണങ്ങളുമായിയെത്തിയ തമിഴ്നാട് സ്വദേശി ആശുപത്രിയില്‍ നിന്ന് മുങ്ങി

Loading...

നിയടക്കമുള്ള രോഗലക്ഷണങ്ങളുമായി ആലപ്പുഴ മെഡിക്കൽ കോളജിലെത്തിയ തമിഴ്നാട് സ്വദേശി ആശുപത്രിയില്‍ നിന്നും മുങ്ങി.

കൊവിഡ് സ്രവ പരിശോധനയ്ക്കായി ആശുപത്രി ജീവനക്കാർ തയ്യാറെടുപ്പുകൾ നടത്തുന്നതിനിടെയാണ് അധികൃതരെ വെട്ടിച്ച് കടന്നത്.

ട്രൂവിഷന്‍ ന്യൂസ്‌ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

തേനിയിൽ നിന്നും ഇരുചക്രവാഹനത്തിൽ കേരളത്തിലെത്തിയ ഇയാൾ ആരോഗ്യ പ്രവർത്തകരുടെ നിർദേശപ്രകാരമാണ് പരിശോധനയ്ക്കെത്തിയത്.

എന്നാൽ ആംബുലൻസിൽ വരാൻ കൂട്ടാക്കാതെ ഇരുചക്ര വാഹനത്തിൽ തന്നെയായിരുന്നു ആശുപത്രിയിലുമെത്തിയത്. കൊവിഡ് പരിശോധനയ്ക്ക് മുമ്പാണ് ഇയാള്‍ രക്ഷപ്പെട്ടത്. പൊലീസ് അന്വേഷണം തുടങ്ങി.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം