കൊറോണ വൈറസ് ; ആശങ്ക നിറഞ്ഞ നിമിഷങ്ങള്‍ പങ്കുവെച്ച് നാട്ടിലെത്തിയ കോഴിക്കോട് സ്വദേശി വിദ്യാര്‍ത്ഥിനി

Loading...

 

കോഴിക്കോട് :  കൊറോണ വൈറസ് ഭീതിയിലാണ് ലോകമെങ്ങും. നാല്‍പ്പതോളം പേരുടെ മരണം ചൈനയില്‍ സ്ഥിതീകരിച്ചു.  29 പ്രവിശ്യകളില്‍ രോഗം റിപോര്‍ട്ട് ചെയ്യുകയും 1000ലേറെ പേര്‍ക്കു വൈറസ് ബാധ സ്ഥിരീകരിക്കുകയും ചെയ്യ്തു.

വൈറസ് ബാധ പകരുന്നത് തടയാന്‍ ചൈന വുഹാന്‍ ഉള്‍പ്പെടെ 14 നഗരങ്ങള്‍ അടച്ചിട്ടു. മധ്യചൈനയിലെ ഹുബെയ് പ്രവിശ്യയിലെ നഗരങ്ങളിലാണ് ഗതാഗതം തടഞ്ഞത്. മരണനിരക്ക് ഇനിയും ഉയരുമെന്നാണ് റിപോര്‍ട്ടുകള്‍ പുറത്തുവരുന്നത്. സംസ്ഥാനത്തും പത്തോളം പേരാണ് നിരീക്ഷണത്തിലുള്ളത്.

ചൈനയില്‍ പഠിക്കുന്ന നാട്ടില്‍ എത്തിയ കോഴിക്കോട് സ്വദേശിയായ മെഡിക്കല്‍ വിദ്യാര്‍ത്ഥി അവിടുത്തെ തന്റെ അനുഭവങ്ങള്‍ ട്രു വിഷന്‍ ന്യൂസിനോട് പങ്കുവെയ്ക്കുന്നു ……

” ഞാന്‍ പഠിക്കുന്നത് വുഹാന്‍ യുണിവേര്‍സിറ്റിയില്‍ ആണ്. കുറച്ചുപേര്‍ അവിടെ കുടുങ്ങി കിടപ്പുണ്ട്. ഞങ്ങടെ  ടീച്ചേര്‍സ് എല്ലാം അവര്‍ക്ക് ഫുഡ്‌ അറേഞ്ച് ചെയ്യുന്നുണ്ട്. അവരെ പുറത്തേക്ക് വിടാതെ ഇടയ്ക്ക് ഇടയ്ക്ക് ടെംമ്ബ്രെചെര്‍ ചെക്ക്‌ ചെയ്യുന്നുണ്ട്.

കൂടാതെ ഒരുപാടു ഇപ്പൊ തന്നെ കേറി പോന്നു.വുഹാന്‍ ക്ലോസ് ചെയ്യ്തോണ്ട് എല്ലാവരും വുഹാന്‍ വിട്ടിട്ടുണ്ട്. ഇനി ഇരുപത്തിയാറിനു ഒരു ഫ്ലൈറ്റ് എടുക്കുന്നുണ്ട്. അതിനു വേണ്ടി വെയിറ്റ്ങ്ങ് ആണ്.”
” ഞങ്ങടെ ഹോസ്പിറ്റലില്‍ , അതായത് വുഹാന്‍ യുണിവേര്‍സിറ്റിയുടെ ഹോസ്പിറ്റലില്‍ കുറച്ചുപേര്‍ക്ക് രോഗം ബാധിച്ചിരുന്നു. തുടക്കത്തില്‍ കുറെ പേര്‍ക്കൊന്നും ഇല്ലായിരുന്നു.കുറെ ആളുകളിലേക്ക് ബാധിക്കാന്‍ തുടങ്ങിയപ്പോ വിദ്യാര്‍ത്ഥികള്‍ക്ക് ലീവ് തന്നു. അങ്ങനെ പെട്ടന്ന് തന്നെ കേറി പോരുവായിരുന്നു. ടിക്കെറ്റിന് പല റേറ്റ് ആയിരുന്നു ഇന്ന് ബുക്ക്‌ ചെയ്യ്തു നാളെ പോരുമ്പോ ഭയങ്കര റേറ്റ് ആയിരുന്നു ടിക്കെറ്റിന്.റേറ്റ് നോക്കി ബുക്ക്‌ ചെയ്യ്തോണ്ട് കൂടിയാണ് കുറെപേരൊക്കെ കേറിപോരന്‍ ലേറ്റ് ആകുന്നത്.ഞാന്‍ നാളെ തന്നെ കേറി പോരുന്ന ടിക്കറ്റ്‌ ആണ് എടുത്തത്. കൂടെയുള്ള കുറച്ചുപേര്‍ നാളെ കിട്ടാതെ അടുത്ത ദിവസത്തേക്ക് നോക്കുന്ന സമയത്താണ് എയര്‍പോര്‍ട്ട് അടച്ചത്. അവരിപ്പോ അവിടുന്ന് ട്രെയിന്‍ കേറി മറ്റൊരു സ്ഥലത്തേക്ക് മാറി. ഹോട്ടെലുകളില്‍ സ്റ്റേ ചെയ്യുവാണ്. അവരിപ്പോ ഫ്ലൈറ്റിന് വേണ്ടി വെയിറ്റ്ങ്ങ് ആണ്. ഇരുപത്തിയാറിനു ആണ് ഫ്ലൈറ്റ്. “

“എന്‍റെ യുണിവേര്‍സിറ്റിയില്‍ പത്തില്‍ താഴെ ആളുകളെ ഉള്ളു. ബാക്കിയെല്ലാരും വുഹാന്‍ വിട്ടിട്ടുണ്ട്. ഇതെന്‍റെ ഗ്രൂപ്പില്‍ വരുന്ന അപ്ഡേഷന്‍ ആണ്. മറ്റു യുണിവേര്‍സിറ്റികളിലെ കാര്യം അറിയില്ല.”

നിപ്പയെ നമ്മള്‍ അതിജീവിച്ചതാണ്. അതിനെക്കാളൊക്കെ ഭയാനകമാണ് ഈ രോഗം എന്നാണ് സ്ഥിഗതികള്‍ വ്യക്തമാക്കുന്നത്.

വിദ്യാര്‍ഥിയുടെ വാക്കുകളില്‍ നിന്നും അവിടെയുള്ള മലയാളി വിദ്യാര്‍ഥികള്‍ സുരക്ഷിതരാണെന്നും എല്ലാവരും നാളെയോട് കൂടി നാട്ടില്‍ എത്തുമെന്നാണ് അറിയാന്‍ കഴിഞ്ഞത്. പതിനാലോളം നഗരങ്ങള്‍ ചൈനയില്‍ അടച്ചു.

എന്താണ് കൊറോണ വൈറസ് ? കൊറോണ വൈറസിന്റെ രോഗ ലക്ഷണങ്ങള്‍

വായുവിലൂടെ പകരുന്ന കൊറോണ വൈറസുകള്‍ സസ്തനികളുടെയും പക്ഷികളുടെയും ശ്വസനേന്ദ്രിയങ്ങളേയും അന്നനാളത്തെയുമാണ് ആദ്യം ബാധിക്കുന്നത്. സാധാരണ ജലദോഷപ്പനി മുതല്‍ സിവിയര്‍ അക്യൂട്ട് റെസ്പിറേറ്ററി സിന്‍ഡ്രോം(സാര്‍സ്), മിഡില്‍ ഈസ്റ്റ് റെസ്പിറേറ്ററി സിന്‍ഡ്രോം(മെര്‍സ്) എന്നിവ വരെയുണ്ടാകാന്‍ ഇടയാക്കുന്ന ഒരു കൂട്ടം വൈറസുകളാണ് കൊറോണ വൈറസുകള്‍. ആന്റി വൈറല്‍ മരുന്നുകള്‍ ലഭ്യമല്ലെന്നാണ് ഇത്തരം രോഗങ്ങളുടെ പ്രധാന വെല്ലുവിളി.

സൂര്യന് ചുറ്റുമുള്ള വാതകം നിറഞ്ഞ പ്രദേശമായ കൊറോണയോട് രൂപത്തില്‍ സാമ്യമുള്ളതിനാലാണ് ഈ വൈറസുകള്‍ക്ക് ആ പേര് വന്നത്. ആര്‍.എന്‍.എ വൈറസാണ് കൊറോണ. പക്ഷിമൃഗാദികളിലാണ് ഇവ സാധാരണയായി രോഗങ്ങളുണ്ടാക്കുക. രോഗബാധിതരായ പക്ഷിമൃഗാദികളുമായി അടുത്ത സമ്പര്‍ക്കം പുലര്‍ത്തുന്ന മനുഷ്യരിലേക്കും കൊറോണ വൈറസ് പകരാറുണ്ട്. മനുഷ്യരിലെത്തി കഴിഞ്ഞാല്‍ ജനിതക മാറ്റം സംഭവിച്ച് മനുഷ്യരില്‍ നിന്നും മനുഷ്യരിലേക്കും കൊറോണ വൈറസ് പകരാറുണ്ട്.

രോഗ ലക്ഷണങ്ങള്‍

1. കൊറോണ വൈറസ് ബാധിച്ചാൽ രണ്ടു മുതൽ നാലു ദിവസം വരെ പനിയും ജലദോഷവും ഉണ്ടാകും.

2. തുമ്മൽ, മൂക്കൊലിപ്പ്, ക്ഷീണം, ചുമ, തൊണ്ടവേദന, ആസ്മ ഇവയും ഉണ്ടാകാം.

ചികിത്സിച്ചു ഭേദപ്പെടുത്താൻ ആവാത്തതിനാൽ ചില കാര്യങ്ങൾ ശ്രദ്ധിക്കണം. വിശ്രമിക്കുക, ധാരാളം വെള്ളം  കുടിക്കുക, പുകവലി ഒഴിവാക്കുക, പുക ഏൽക്കാതിരിക്കുക.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം