Categories
headlines

ട്രു വിഷന്‍ ന്യൂസിന് നന്ദി പറഞ്ഞ് കൊവിഡ് മുക്തനായ നാദാപുരം സ്വദേശി

കോഴിക്കോട് : ട്രു വിഷന്‍ ന്യൂസിന് നന്ദി പറഞ്ഞ് കൊവിഡ് മുക്തനായ നാദാപുരം സ്വദേശി.  അധികൃതരുടെ ശ്രദ്ധ ഷണിക്കാന്‍ ട്രു വിഷന്‍ ന്യൂസ്‌ വാര്‍ത്തയ്ക്കു കഴിഞ്ഞെന്നും തന്റെ ജീവന്‍ രക്ഷിക്കാന്‍ നടത്തിയ ഇടപെടലിന് നന്ദി പറഞ്ഞ് കൊവിഡ് രോഗ മുക്തനായ നാദാപുരം സ്വദേശി.

ഗുരുതരമായ പ്രമേഹ രോഗം ബാധിച്ച് കൈ വിരല്‍ പഴുപ്പ് ബാധിച്ചതിനെ തുടര്‍ന്നാണ്‌ ഇദേഹം ദുബായില്‍ നിന്നും കേരളത്തില്‍ എത്തിയത്. വടകരയില്‍ ക്വാറന്റൈനില്‍ കഴിയുന്നതിനിടയില്‍ രോഗം ഗുരുതരമാവുകയും ഇദേഹത്തെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയായിരുന്നു.

ഇവിടെ വെച്ച് നടത്തിയ പരിശോധനയിലാണ് ഇദേഹം കൊവിഡ് രോഗ ബാധിതനാണെന്ന് മനസിലായത്. ഇതിനിടയില്‍ മതിയായ ചികിത്സ ലഭിക്കാത്തതിനാല്‍ ഇദേഹത്തിന്റെ കൈ വിരല്‍ പഴുത്തു തൂങ്ങുകയായിരുന്നു.

ഇക്കാര്യം ട്രു വിഷന്‍ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യ്തതോടെ കോഴിക്കോട് മെഡിക്കല്‍ കോളേജ് സൂപ്രണ്ട് ഇടപെടുകയും ഇദേഹത്തെ വിദഗ്ധ ചികിത്സ ലഭ്യമാക്കുകയായിരുന്നു.

രണ്ടാഴ്ച യായി തനിക്ക് മതിയായ ചികിത്സ ലഭിച്ചില്ലെന്ന ട്രു വിഷന്‍ വാര്‍ത്ത പുറത്തുവന്ന മണിക്കൂറിനകം തന്നെ ഡോക്ടര്‍മാര്‍ പരിശോധിക്കുകയും അടിയന്തര ശസ്ത്രക്രിയ നടത്തുകയും ചെയ്യ്തെന്നും ഇദേഹം പറഞ്ഞു.

കൊവിഡ് പരിശോധനയുടെ രണ്ടാം ഫലവും നെഗറ്റീവ് ആയതിനെ തുടര്‍ന്ന് ഇന്നലെ ഇദേഹം ആശുപത്രി വിട്ടു. തുടര്‍ ചികിത്സയ്ക്കായി ഇപ്പോള്‍ നാദാപുരം താലൂക്ക് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ് ഇദേഹം.

Spread the love
ട്രൂവിഷന്‍ ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Next Tv

NEWS ROUND UP