Categories
headlines

ഒരമ്മയുടെ ഏഴ് വര്‍ഷം നീണ്ട നിയമ പോരാട്ടം – കാണാം നിര്‍ഭയകേസിന്‍റെ നാള്‍വഴികള്‍

രാജ്യത്തെ നടുക്കിയ കൊടും ക്രൂരത, ഏഴുവര്‍ഷം മുന്പ് അവള്‍ അനുഭവിച്ചതിന് ….. ഒരമ്മയുടെ എഴുവര്‍ഷവും മൂന്നുമാസവും നീണ്ട നിയമ പോരാട്ടത്തിന്….  ആ മാതാപിതാക്കളുടെ കണ്ണീരിന് …………. ഇതിനൊക്കെയാണ് ഇന്ന് (മാര്‍ച്ച്‌ 20 ) അന്ത്യമായത്.

വധശിക്ഷ നീട്ടിവയ്ക്കാൻ പ്രതികൾ പലവഴികളിലൂടെ ശ്രമിച്ചപ്പോഴും നിർഭയയുടെ അമ്മ ആശാദേവി പോരാടികൊണ്ടിരുന്നു. തന്‍റെ മകളുടെ നീതിക്കുവേണ്ടി……..  വൈകിയും കേസിലെ നാല് പ്രതികളേയും തൂക്കിലേറ്റിയതോടെ നീതിപീഠത്തോടുള്ള വിശ്വാസം കൂടിയാണ് പുലർന്നത്.

കേസിന്റെ നാൾവഴികൾ

2012 ഡിസംബർ 16 : രാത്രി 12 മണിക്ക് ഡൽഹി മുനിർകാ ബസ് സ്റ്റാൻഡിൽ നിന്ന് ദ്വാരകയിലേക്കുള്ള ബസിൽ പാരാമെഡിക്കൽ വിദ്യാർത്ഥിനിയായ പെൺകുട്ടി തന്റെ സുഹൃത്തിനൊപ്പം കയറി.ഒരു സംഘം സുഹൃത്തിനെ മർദിച്ചവശനാക്കിയ ശേഷം പെൺകുട്ടിയെ ബസിന്റെ ക്രൂരമായി ബലാത്സംഗത്തിനിരയാക്കി.

40 മിനിറ്റ് നീണ്ട ക്രൂരതയ്ക്ക് ഒടുവില്‍ ജീവച്ഛവമായ പെണ്‍കുട്ടിയെയും സുഹൃത്തിനെയും മഹിപാല്‍പൂരിലെ ഫ്‌ലൈ ഓവറിനു സമീപം ബസില്‍ നിന്നു പുറത്തേക്കെറിഞ്ഞു.

ഇരുവരെയും  സഫ്ദർജങ്ങ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പെൺകുട്ടിയുടെ മരണ മൊഴി രശ്മി അഹൂജ രേഖപ്പെടുത്തി.

2012 ഡിസംബർ 17 : ഡ്രൈവർ രാം സിംഗ്, മുകേഷ്, വിനയ് ശർമ്മ, പവൻ ഗുപ്ത എന്നീ പ്രതികളെ പൊലീസ് തിരിച്ചറിഞ്ഞു. വസന്ത് വിഹാർ പൊലീസ് സ്റ്റേഷനിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്തു.

സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച പൊലീസ് പ്രതികളില്‍ നാലുപേരെ തിരിച്ചറിഞ്ഞു. ക്രൂരമായ പീഡനത്തില്‍ പെണ്‍കുട്ടിയുടെ വന്‍കുടല്‍, ഗര്‍ഭപാത്രം എന്നിവയ്ക്കു ഗുരുതര പരിക്കെന്നു ഡോക്ടര്‍മാരുടെ വെളിപ്പെടുത്തല്‍.

പെണ്‍കുട്ടി ജീവന് വേണ്ടി സഫ്ദര്‍ ജങ് ആശുപത്രിയില്‍ മരണത്തോട് മല്ലിടുമ്ബോള്‍ പുറത്ത് രാജ്യം പ്രതിഷേധ തീയില്‍ എരിഞ്ഞു. മറ്റൊരിക്കലും കണ്ടിട്ടില്ലാത്ത വിധം രാജ്യതലസ്ഥാനം പ്രതിഷേധ പ്രകടനങ്ങള്‍ സാക്ഷിയായി.

2012 ഡിസംബർ 26: പെൺകുട്ടിയുടെ നില വഷളായതിനെ തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി സിംഗപ്പൂരിലെ മൗണ്ട് എലിസബത്ത് ആശുപത്രിയിലേക്ക് എയർ ലിഫ്റ്റ് ചെയ്തു.

2012 ഡിസംബർ 29 : സിംഗപ്പൂരിലെ മൗണ്ട് എലിസബത്ത് ആശുപത്രിയിൽ നിർഭയ മരിച്ചു. എഫ്‌ഐആറിൽ കൊലപാതക കുറ്റവും ചേർത്തു.

2013 ജനുവരി 17: സാകേത് അതിവേഗ കോടതിയിൽ വിചാരണ തുടങ്ങി.  പ്രായപൂർത്തിയായ അഞ്ചു പ്രതികൾക്ക് എതിരായ കുറ്റപത്രം ഡൽഹി പൊലീസ് സമർപ്പിച്ചു.

കൊലപാതകം, കൂട്ടബലാത്സംഗം, കൊലപാതക ശ്രമം, തട്ടിക്കൊണ്ടുപോകൽ, പ്രകൃതിവിരുദ്ധ കുറ്റങ്ങൾ ചുമത്തി കുറ്റപത്രം. 130 ദിവസം നീണ്ട വിചാരണ.

ട്രൂവിഷന്‍ ന്യൂസ്‌ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

2013 ജനുവരി 28 : പ്രതികളിലൊരാൾ പ്രായപൂർത്തിയാകാത്ത ആളാണെന്ന് ജൂവനൈൽ ജസ്റ്റിസ് ബോർഡ് വിധിച്ചു. കൂട്ടമാനഭംഗം നടത്തിയ ആറു പേരിൽ ഏറ്റവും ക്രൂരമായി പെരുമാറിയെന്ന് പൊലീസ് പറയുന്നയാൾ നിയമത്തിന്റെ മുന്നിൽ കുട്ടിക്കുറ്റവാളി.

ഇയാൾ കുറ്റക്കാരനെന്നും പ്രത്യേക തിരുത്തൽ കേന്ദ്രത്തിൽ മൂന്നുവർഷം താമസിക്കണമെന്നും 2013 ഓഗസ്റ്റ് 31ന് വിധിച്ചു. 2015ൽ കാലാവധി പൂർത്തിയാക്കിയ ഇയാളെ പുനരധിവാസ കേന്ദ്രത്തിലേക്കു മാറ്റി.

2013 മാർച്ച് 11 : മുഖ്യപ്രതി ഡ്രൈവർ രാം സിങ് 2013 മാർച്ച് 11ന് തിഹാർ ജയിലിൽ ജീവനൊടുക്കി. നാലു പ്രതികളെ തൂക്കിക്കൊല്ലാൻ അതിവേഗ കോടതി 2013 സെപ്റ്റംബർ 13ന് വിധിച്ചു. വധശിക്ഷ 2014 മാർച്ച് 13ന് ഹൈക്കോടതി ശരിവച്ചു.

2017 മേയ് 5 : നാലു പ്രതികളുടെയും വധശിക്ഷ സുപ്രീം കോടതിയും ശരിവച്ചു.

 2019 ഡിസംബര്‍ 18 ന് പുനഃപരിശോധനാ ഹര്‍ജി സുപ്രീം കോടതി തള്ളി.

വധശിക്ഷയില്‍ നിന്ന് രക്ഷപ്പെടാനുള്ള ശ്രമങ്ങള്‍

പ്രതികളെ തൂക്കിലേറ്റാന്‍ പട്യാല ഹൗസ് കോടതി ജനുവരി 22 ഫെബ്രുവരി 1, മാര്‍ച്ച്‌ 3 തീയതികളില്‍ മരണ വാറന്റ് പുറപ്പെടുവിച്ചു. എന്നാല്‍ വിവിധ ഹര്‍ജികളില്‍ തീര്‍പ്പ് കല്‍പ്പിക്കേണ്ടതിനാല്‍ മാറ്റേണ്ടിവന്നു.

വധശിക്ഷയില്‍ നിന്ന രക്ഷപ്പെടാന്‍ പ്രതികള്‍ ഓരോരുത്തരായാണ് കോടതികളെ സമീപിച്ചുകൊണ്ടിരുന്നത്. അന്താരാഷ്ട്ര നീതിന്യായ കോടതിയില്‍ വരെ പ്രതികളെത്തി.

മനുഷ്യാവകാശ കമ്മീഷനെയും സമീപിച്ചു. തൂക്കിലേറ്റുന്ന അക്ഷയ് സിങിന്റെ ഭാര്യയായി തുടരാന്‍ താത്പര്യമില്ലെന്ന് കാണിച്ച്‌ ഭാര്യ കുടുംബ കോടതിയില്‍ വിവാച മോചനത്തിന് ഹര്‍ജി നല്‍കി.

അവസാനത്തെ പ്രതിയുടെ ദയാഹര്‍ജിയും രാഷ്ട്രപതി തള്ളിയതോടെ മാര്‍ച്ച്‌ 5ന് അന്തിമ മരണ വാറന്റ്. വധശിക്ഷ മാര്‍ച്ച്‌ 20ന് നടപ്പാക്കണം. ദയാഹര്‍ജി തള്ളി 14 ദിവസത്തിനു ശേഷമാകണം വധശിക്ഷയെന്ന ചട്ടപ്രകാരമായിരുന്നു ഈ തീയതി.

20202 മാര്‍ച്ച്‌ 20 പുലര്‍ച്ചെ 5.30 – ഒടുവില്‍ അവള്‍ക്ക് നീതി 

ഏഴുവര്‍ഷത്തിലേറെ നീണ്ട നിയമപോരാട്ടത്തിന് അന്ത്യം കുറിച്ച്‌ ഇന്ത്യ കണ്ട ഏറ്റവും ക്രൂരമായ കൊലപാതകത്തിന്റെ പ്രതികള്‍ തൂക്കുകയറിലേക്ക്….

നിര്‍ഭയയുടെ അമ്മ ആശ ദേവി യുടെ വാക്കുകള്‍ 

“രാഷ്ട്രപതിക്കും സര്‍ക്കാരുകള്‍ക്കും നീതി പീഠത്തിനും നന്ദി. ഈ ദിനം രാജ്യത്തെ പെണ്‍മക്കളുടേതാണ്. പെണ്‍മക്കള്‍ക്ക് പുതിയ പ്രഭാതമാണിത്. ഈ ദിനം വനിതകളുടേത് കൂടിയാണ്. ഏറെ കാത്തിരുന്ന ശേഷം ഒടുവില്‍ നീതി ലഭിച്ചു. ഏഴ് വര്‍ഷമായി നടത്തുന്ന പോരാട്ടം ഫലം കണ്ടു ”

“വധ ശിക്ഷ നടപ്പാക്കുമ്ബോള്‍ മകളുടെ ചിത്രം ചേര്‍ത്തു പിടിച്ച്‌ നിനക്കിന്ന് നീതി ലഭിച്ചുവെന്ന് പറഞ്ഞു. നിര്‍ഭയയുടെ അനുഭവം ഇനിയാര്‍ക്കും ഉണ്ടാകരുത്. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമായി ഇനിയും പോരാട്ടം തുടരും ”

 

Spread the love
ട്രൂവിഷന്‍ ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Next Tv

NEWS ROUND UP