മുക്കുപണ്ടം പണയം വെച്ച്‌ വന്‍തട്ടിപ്പ്; നഷ്ടപ്പെട്ടത് അരക്കോടിയോളം രൂപ

Loading...

കൊല്ലം: മുക്കുപണ്ടം പണയം വച്ച്‌ അരക്കോടിയോളം രൂപ തട്ടിയെടുത്തതായി പരാതി. കരുനാഗപ്പള്ളിയിലെ കെഎസ്‌എഫ്‌ഇ സിവില്‍ സ്റ്റേഷന്‍ ശാഖയിലാണ് സംഭവം. ശാഖയില്‍ നടത്തിയ ഓഡിറ്റ് പരിശോധനയില്‍ സംശയം തോന്നിയതിനെ തുടര്‍ന്ന് സ്വര്‍ണം പരിശോധിച്ചപ്പോഴാണ് മുക്കുപണ്ടമാണെന്ന് മനസ്സിലായത്. സംഭവത്തില്‍ മാനേജരുടെ പരാതിയില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ട്രൂവിഷന്‍ ന്യൂസ്‌ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മുക്കുപണ്ടം മൈനാഗപ്പള്ളി സ്വദേശികളായ ദമ്ബതികളുടെ പേരിലാണ് പണയം വെച്ചിരിക്കുന്നത്. ബ്രാഞ്ചിലെ അപ്രൈസര്‍ തേവലക്കര സ്വദേശി ബിജുകുമാറിന്റെ സഹായത്തോടെയാണ് തട്ടിപ്പ് നടത്തിയതെന്നാണ് സൂചന. ഇയാള്‍ ഇപ്പോള്‍ ഒളിവിലാണ്.

തട്ടിപ്പിനായി ഉപയോഗിച്ച ഗോള്‍ഡ് ലോണ്‍ അപേക്ഷകള്‍ പ്രത്യേകം സൂക്ഷിച്ചിരുന്നു. സംഭവത്തില്‍ കൂടുതല്‍പ്പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് സൂചന. പരിശോധനയില്‍ കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ 50ഓളം അപേക്ഷകള്‍ വഴി 40 ലക്ഷത്തോളം രൂപയുടെ തട്ടിപ്പു നടന്നതായും കണ്ടെത്തിയിട്ടുണ്ട്. സംഭവത്തില്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം