ഡൽഹിയിൽ മലയാളി മാധ്യമപ്രവർത്തകയെ ഭീഷണിപ്പെടുത്തി പീഡനത്തിനിരയാക്കി

ഡൽഹിയിൽ മലയാളി മാധ്യമപ്രവർത്തകയെ ഭീഷണിപ്പെടുത്തി പീഡനത്തിനിരയാക്കി. മീടൂ ആരോപണങ്ങൾ പോലെയുള്ള ക്യാ‌മ്പെയ്‌ൻ രംഗത്തുള്ള സാഹചര്യത്തിലാണ് പൊലീസിൽ പരാതി നൽകിക്കൊണ്ട് ഒരാൾ കൂടി രംഗത്തെത്തിയിരിക്കുന്നത്. സംഭവത്തേത്തുടർന്ന് ചാനൽ മേധാവിയായ രാഹുൽ സുരിയെ പൊലീസ് അറസ്‌റ്റ് ചെയ്‌തു.

ഡല്‍ഹി ആസ്ഥാനമായ സ്വകാര്യ ചാനലിന്റെ മേധാവിയാണ് രാഹുല്‍ സുരി. ഇതേ ചാനലിലെ മാധ്യമപ്രവര്‍ത്തകയെ ഒന്നിലധികം തവണ പീഡിപ്പിച്ചെന്ന പരാതിയില്‍ പഞ്ചാബിബേഗ് പോലീസാണ് രാഹുലിനെ അറസ്റ്റ് ചെയ്തത്.

രാഹുല്‍ രണ്ടുമൂന്നുതവണ ലൈംഗികമായി ചൂഷണം ചെയ്‌തെന്നും വീണ്ടും പീഡിപ്പിക്കാന്‍ ശ്രമിച്ചപ്പോള്‍ എതിര്‍ത്തെന്നും യുവതി മൊഴി നല്‍കി. എതിര്‍ത്തതോടെ ഭീഷണിയായി. ഇതോടെയാണു പോലീസിനെ സമീപിച്ചത്. വഴങ്ങിയില്ലെങ്കില്‍ ജോലി തെറിപ്പിക്കുമെന്നായിരുന്നു ഭീഷണി.

പരാതിക്കാരിയായ യുവതി ഭര്‍ത്താവിനൊപ്പം ഡല്‍ഹിയിലാണ് താമസിക്കുന്നത്. വൈദ്യപരിശോധനയില്‍ ഇവര്‍ ബലാത്സംഗത്തിനിരയായെന്നു വ്യക്തമായതായി പോലീസ് അറിയിച്ചു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം