ഒരു പ്രേമം ഉണ്ടാക്കിയ കഥ …..! സോള്‍ട്ട് ആന്റ് പെപ്പറിനു രണ്ടാം ഭാഗവുമായി ബാബുരാജ്

Loading...

ആഷിക്ക് അബുവിന്റെ സംവിധാനത്തില്‍ 2011ല്‍ പുറത്തിറങ്ങിയ ഹിറ്റ് ചിത്രമായിരുന്നു സോള്‍ട്ട് ആന്‍ഡ് പെപ്പര്‍. വ്യത്യസ്ത പ്രമേയവും അവതരണവും കൊണ്ടായിരുന്നു സിനിമ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നത്. ചിത്രം പീന്നിട് മറ്റു ഭാഷകളിലേക്കും റീമേക്ക് ചെയ്യപ്പെട്ടിരുന്നു. ഇപ്പോഴിതാ വര്‍ഷങ്ങള്‍ക്കു ശേഷം സിനിമയ്ക്ക് ഒരു രണ്ടാം ഭാഗം വരികയാണ്.

ദോശ ചുട്ട് ചരിത്രം സൃഷ്ടിച്ചവര്‍ ഇത്തവണ കടുംകാപ്പിയുമായിട്ടാണ് വരുന്നത്. സോള്‍ട്ട് ആന്‍ഡ് പെപ്പറിലെ കഥാപാത്രങ്ങള്‍ ബ്ലാക്ക് കോഫി എന്ന സിനിമയിലാണ് വീണ്ടും വരുന്നത്. നടന്‍ ബാബുരാജാണ് സിനിമ സംവിധാനം ചെയ്യുന്നത്. കുക്ക് ബാബു എന്ന കഥാപാത്രമായി ബാബുരാജും ബ്ലാക്ക് കോഫിയിലൂടെ എത്തുന്നുണ്ട്.

ഒരു പ്രേമം ഉണ്ടാക്കിയ കഥ എന്ന ടാഗ് ലൈനോടുകൂടിയാണ് ചിത്രം അണിയറയില്‍ ഒരുങ്ങുന്നത്. കാളിദാസനുമായി തെറ്റിയ കുക്ക് ബാബു നാല് പെണ്‍കുട്ടികളുളള ഫ്‌ളാറ്റിലെ പാചകക്കാരനാകുന്നതോടെയാണ് ബ്ലാക്ക് കോഫി തുടങ്ങുന്നത്. ബ്ലാക്ക് കോഫിയുടെ ചിത്രീകരണം ആരംഭിച്ചിരിക്കുകയാണ്. കാളിദാസനായി ലാലും മായയായി ശ്വേത മേനോനും തിരിച്ചെത്തുന്ന ചിത്രത്തില്‍ രചന നാരായണന്‍കുട്ടി, ഓവിയ, ലെന, മൈഥിലി, ഓര്‍മ്മ തുടങ്ങിയവരും അഭിനയിക്കുന്നു. ചിത്രത്തില്‍ ആഷിക്ക് അബു അതിഥി താരമായും എത്തുന്നുണ്ട്.

Loading...