സര്‍ക്കാര്‍ സ്‌കൂള്‍ അധ്യാപകന്‍ ഏഴാം ക്ലാസുകാരിയെ ബലാത്സംഗം ചെയ്ത്‌ ഗര്‍ഭിണിയാക്കി

Loading...

റായ്പൂര്‍: സര്‍ക്കാര്‍ സ്‌കൂളിലെ അധ്യാപകന്‍ പതിമൂന്ന് കാരിയെ പീഡിപ്പിച്ച്‌ ഗര്‍ഭിണിയാക്കി. ചത്തീസ്ഗഡിലെ ജഷ്പൂര്‍ ജില്ലയിലാണ് സംഭവം. പെണ്‍കുട്ടിയെ നിര്‍ബന്ധിച്ച്‌ സ്വകാര്യ ആശുപത്രിയിലെത്തിച്ച്‌ അധ്യാപകന്‍ ഗര്‍ഭച്ഛിദ്രം നടത്തിയതായും പൊലീസ് പറയുന്നു.

കേസില്‍ കുറ്റാരോപിതനായ അധ്യാപകന്‍ റാഷിദ് ഖാന്‍ ഒളിവിലാണ്. ഇയാളുടെ സഹപ്രവര്‍ത്തകന്‍ സുഖ് ലാലിനെ പൊലീസ് അറസ്റ്റ് ചെയ്തു. സംഭവത്തിന് പിന്നാലെ ഹെഡ്മാസ്റ്റര്‍ ഉള്‍പ്പടെ നാല് ആധ്യാപകരെയും സ്‌കൂള്‍ സ്റ്റാഫിനെയും സസ്‌പെന്റ് ചെയ്തിട്ടുണ്ട്. കൂടാതെ വിദ്യാഭ്യാസവകുപ്പിലെ മൂന്ന് ഉദ്യോഗസ്ഥരെയും സസ്‌പെന്റ് ചെയ്തിട്ടുണ്ട്.

ട്രൂവിഷന്‍ ന്യൂസ്‌ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഏഴാംക്ലാസ് വിദ്യാര്‍ഥിയെ രണ്ട് മാസം മുന്‍പാണ് അധ്യാപകന്‍ ലൈംഗികമായി പീഡിപ്പിച്ചത്. ഈ വിവരം ആരോടെങ്കിലും പറഞ്ഞാല്‍ കൊന്നുകളയുമെന്ന് ഇയാള്‍ പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തിയിരുന്നു. ആരോഗ്യപരമായ പ്രശ്‌നങ്ങളെ തുടര്‍ന്ന് പെണ്‍കുട്ടിയെ ആശുപത്രിയിലെത്തിച്ചപ്പോഴാണ് ഗര്‍ഭിണിയാണെന്ന വിവരം വീട്ടുകാര്‍ അറിയുന്നത്.

പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന വിവരം അധ്യാപകന്‍ അറിഞ്ഞതോടെ ഫെബ്രുവരി 22ന് സ്വകാര്യആശുപത്രിയിലെത്തിച്ച്‌ ഗര്‍ഭച്ഛിദ്രം നടത്തുകയായിരുന്നു. ഇതിന് ആവശ്യമായ സഹായം ഒരുക്കിയത് ഇയാളുടെ സഹപ്രവര്‍ത്തകന്‍ സുഖ്‌ലാല്‍ ആയിരുന്നു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം