അച്ഛന്‍ ബോധരഹിതനായി; അമ്മയുടെ മര്‍ദനത്തില്‍ കൊല്ലത്ത് നാലു വയസുകാരിക്ക് ദാരുണാന്ത്യം

Loading...

കൊല്ലം : കൊല്ലം പാരിപ്പള്ളിയില്‍ അമ്മയുടെ മര്‍ദനമേറ്റ് നാലു വയസുകാരിക്ക് ദാരുണാന്ത്യം. കഴക്കൂട്ടം സ്വകാര്യ ആശുപത്രിയില്‍ വെച്ചാണ്‌ കുഞ്ഞ് മരിച്ചത്. അമ്മയെ കഴക്കൂട്ടം പോലീസ് കസ്റ്റഡിയിലെടുത്തു.

ആഹാരം കഴിക്കാത്തതിനാലാണ് മര്‍ദിച്ചതെന്നു അമ്മ മൊഴി നല്‍കിയത്. കുട്ടി മരിച്ചതറിഞ്ഞ്  അച്ഛന്‍ തലകറങ്ങി വീണു. തുടര്‍ന്ന് ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കുട്ടിക്ക് നേരിയ പനി ഉണ്ടായിരുന്നതായി ബന്ധുക്കള്‍ സൂചിപ്പിച്ചു.

കുട്ടിയുടെ കാലിലും ശരീരത്തും പരിക്കുകളുണ്ടായിരുന്നു. ശരീരത്ത് ആന്തരിക രക്തസ്രാവം ഉണ്ടായതായി കണ്ടെത്തിയതിനെ തുടര്‍ന്ന് കുട്ടിയെ തിരുവനന്തപുരം എസ്‌എടി ആശുപത്രിയിലേക്ക് റഫര്‍ ചെയ്തു. കഴക്കൂട്ടത്ത് എത്തിയപ്പോഴേക്കും കുട്ടിയുടെ നില ഗുരുതരമാകുകയും സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ആശുപത്രിയില്‍ വെച്ച്‌ കുട്ടി മരിച്ചു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം