മദ്യലഹരിയിലായ യുവാവ് സുഹൃത്തിനെ അടിച്ച് കൊന്നു

Loading...

കൊല്ലം : കൊല്ലത്ത് കുരീപ്പുഴയില്‍ യുവാവ് മദ്യ ലഹരിയില്‍ സുഹൃത്തിനെ അടിച്ചു കൊന്നു. കുരീപ്പുഴ സ്വദേശി ജോസ് മാർസലിനാണ് മരിച്ചത് . 34 വയസ്സുണ്ട്.

പ്രതി പ്രശാന്ത് അഞ്ചാലുംമൂട് പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങി. ഇന്നലെ രാത്രി മദ്യപിക്കുന്നതിനിടെ ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു.

ഇതാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പൊലീസ് പറയുന്നത്.വീട്ടിലെത്തി ആഹാരം കഴിക്കുകയായിരുന്ന ജോസിനെ പ്രശാന്ത് വീട്ടില്‍ നിന്നു വിളിച്ചിറക്കി അടിക്കുകയായിരുന്നു.

അടിയേറ്റ് ജോസ് താഴെ വീണു. ഇന്നലെ അഞ്ചലിലും കൊല്ലം നഗരത്തിലും കൊലപാതകങ്ങൾ ഉണ്ടായിരുന്നു.

 

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം