എറണാകുളം ജില്ലയിലെ അംഗൻവാടികൾക്ക് നാളെ മുതൽ പത്ത് ദിവസം ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു

Loading...

കൊച്ചി : എറണാകുളം ജില്ലയിലെ അംഗൻവാടികൾക്ക് നാളെ മുതൽ പത്ത് ദിവസം ജില്ലാ കളക്ടർ മുഹമ്മദ് വൈ സഫിറുള്ള അവധി പ്രഖ്യാപിച്ചു. വേനൽചൂട് കണക്കിലെടുത്താണ് അടിയന്തര നടപടി. ഏപ്രിൽ 6 വരെ അവധി ആയിരിക്കുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.

സൂര്യാഘാതം കുട്ടികളെ വളരെപ്പെട്ടന്ന് ബാധിക്കും. സൂര്യാഘാതം സംഭവിക്കുന്നത് ഒഴിവാക്കാൻ പകൽ പതിനൊന്ന് മണിമുതൽ വൈകീട്ട് മൂന്ന് മണിവരെ സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകിയിരുന്നു.

രോഗബാധിതർ ഈ സമയത്ത് സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കണമെന്നും കുട്ടികളെ അവധി പ്രമാണിച്ച് വിനോദ സഞ്ചാരത്തിന് കൊണ്ടുപോകുന്ന സ്കൂളുകള്‍ 11 മുതല്‍ 3 വരെ കുട്ടികള്‍ക്ക് നേരിട്ട് ചൂട് ഏല്‍ക്കുന്നില്ല എന്ന് ഉറപ്പ് വരുത്തണമെന്നും നിർദ്ദേശമുണ്ട്.

അംഗനവാടി കുട്ടികൾക്ക് ചൂട് ഏൽക്കാത്ത തരത്തിലുള്ള സംവിധാനം നടപ്പാക്കാൻ അതാത് പഞ്ചായത്ത്‌ അധികൃതരും അംഗനവാടി ജീവനക്കാരും പ്രത്യേകം ശ്രദ്ധിക്കണമെന്നും ദുരന്തനിവാരണ അതോറിറ്റി നിർദ്ദേശിച്ചിരുന്നു.

ഈ അവസരത്തിൽ ചൂട് കുറയാത്തതിനാലും സംസ്ഥാനത്ത് നിരവധി ആളുകൾക്ക് സൂര്യാഘാതം ഏറ്റതുകൊണ്ടുമാണ് കലക്ടറുടെ നടപടി.

 

 

 

 

 

 

 

ശാപം വിട്ടൊഴിയാതെ പെരിങ്ങാടി റയിൽവേ ഗേറ്റ് .ഇവിടെ മേൽപ്പാലത്തിനു വേണ്ടിയുള്ള ജനങ്ങളുടെ മുറവിളിക്ക് വർഷങ്ങളുടെ ദൈർഘ്യമുണ്ട്……….. ട്രൂവിഷൻ ന്യൂസ് വീഡിയോ കാണാം

 

 

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം