ഇന്നലെ വെട്ടേറ്റ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ മരണപ്പെട്ടു

Loading...

തൃശൂര്‍: ചാവക്കാട് ഇന്നലെ വെട്ടേറ്റ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ മരണപ്പെട്ടു. ചാവക്കാട് പുന്ന പുതുവീട്ടില്‍ നൗഷാദ് (40) ആണ് മരിച്ചത്. നൗഷാദ് ഉള്‍പ്പെടെ നാലു കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കാണ് ഇന്നലെ വൈകിട്ട് വെട്ടേറ്റത്. കാവീട് സ്വദേശി ബിജീഷ് . പാലയൂര്‍ പുതുവീട്ടില്‍ നിഷാദ്, അയിര്‍പിള്ളി സുരേഷ് എന്നിവരാണ് പരിക്കേറ്റ മറ്റു മൂന്ന് പേര്‍.

പരിക്കേറ്റവരെ  മുതുവട്ടൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നില ഗുരുതരമായതിനാല്‍ നൗഷാദിനെയും ബിജേഷിനെയും തൃശൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

ചൊവ്വാഴ്ച രാത്രി ഒമ്പത് ബൈക്കുകളിലായെത്തിയ അക്രമി സംഘം വടിവാളുകൊണ്ട് ഇവരെ വെട്ടുകയായിരുന്നു എന്നാണ് വിവരം.14 പേരാണ് സംഘത്തിലുണ്ടായിരുന്നതെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു.

എസ്.ഡി.പി.ഐ  പ്രവര്‍ത്തകരാണ് അക്രമത്തിന് പിന്നിലെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. സംഭവത്തിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും ഗുരുവായൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി ആരോപിച്ചിരുന്നു. എന്നാല്‍ എസ്.ഡി.പി.ഐ ഇക്കാര്യം നിഷേധിച്ചിരുന്നു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം