വടകരയില്‍ എല്‍ഐ സി വനിതാ ഓഫീസറെ കാറില്‍ വെച്ച് പീഡിപ്പിച്ചതായി പരാതി; വനിതാ സെല്‍ അന്വേഷണം തുടങ്ങി

 

വടകര: എല്‍ ഐസി വടകര ഡിവിഷന്‍ ഓഫീസ് പരിധിയില്‍ വനിതാ ഓഫീസറെ പീഡിപ്പിച്ചതായി പരാതി. എല്‍ ഐ സി നാഷണല്‍ ഓഫീസേഴ്‌സ് ഫെഡറേഷന്‍ നേതാവിനെതിരെയാണ് പരാതി. എല്‍ ഐ സി വനിതാ പരാതി സെല്‍ അന്വേഷണം തുടങ്ങി .

ഫെഡറേഷന്‍ ബ്രാഞ്ച് അംഗത്തിന്റെ ഗൃഹപ്രവേശന ചടങ്ങ് കഴിഞ്ഞ് മടങ്ങവേ പുതുപ്പണത്ത്  എത്തിയപ്പോള്‍ കാറില്‍ വെച്ച് കടന്ന് പിടിക്കുകയും സഭ്യമല്ലാത്ത രീതിയില്‍ സംസാരിക്കുകയും ചെയ്തതായാണ് പരാതി.

ഏജന്റുമാരെ റിക്രൂട്ട്‌മെന്റ് ചെയ്യുന്ന സമയത്തും പ്രതികാര നടപടിയുണ്ടായി. നിരവധി തവണ ഭീഷണിപ്പെടുത്തുകയും അപമാനിക്കുകയും ചെയ്തു. അയാള്‍ക്ക് വഴങ്ങി കൊടുക്കാത്തതിന്റെ പേരില്‍ മാനസികമായി പീഡിപ്പിക്കപ്പെടുകയാണ് യുവതി യൂണിയന് നല്‍കിയ പരാതിയില്‍ പറയുന്നു.-

സ്ത്രീകളോട് മോശമായി പെരുമാറിയ നേതാവിനെ ഫെഡറേഷനലില്‍ നീക്കം ചെയ്യണമെന്നാണ് യുവതിയുടെ പരാതി. ഫെഡറേഷനില്‍ നിന്നും നീതി ലഭിച്ചില്ലെങ്കില്‍ നിയമ നടപടിക്കൊരുങ്ങുകയാണ് വനിതാ ഓഫീസര്‍. എല്‍ ഐ സി ചീഫ് മാനേജര്‍ക്കും  പരാതി നല്‍കിയിട്ടുണ്ട്.

 

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം