പത്താം ക്ലാസ് വിദ്യാർത്ഥിനിയെ ക്വാറിയിൽ മരിച്ച നിലയിൽ കണ്ടെത്തി.

Loading...

പാലക്കാട് : പാലക്കാട് തൃത്താലയിൽ വിദ്യാർഥിനിയെ ക്വാറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. ആലൂർ കള്ളന്നൂർ വീട്ടിൽ മണിയുടെ മകൾ വൃന്ദയാണ് മരിച്ചത്.

രാവിലെ 8 മണിയോടെയാണ് വൃന്ദയെ വീടിനടുത്തുള്ള കരിങ്കൽ ക്വാറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. തൃത്താല കെ ബി മേനോൻ ഹയർസെക്കൻ്ററി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിനിയാണ് വൃന്ദ.

ട്രൂവിഷന്‍ ന്യൂസ്‌ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക  

സമൂഹമാധ്യമങ്ങളിൽ സുഹൃത്തുക്കളുമായി സംസാരിച്ചതിന് വീട്ടുകാർ കുട്ടിയെ വഴക്ക് പറഞ്ഞിരുന്നു. ഇതിൽ മനംനൊന്ത് കുട്ടി ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം.

വീട്ടിൽ നിന്ന് ഇറങ്ങിയോടിയ കുട്ടിയെ പിന്നീട് നടന്ന തെരച്ചിലിൽ ക്വാറിയിൽ നിന്ന് കണ്ടെത്തുകയായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം