ഒളിക്യാമറ വിവാദം : കോഴിക്കോട്ടെ യുഡിഎഫ് സ്ഥാനാർത്ഥി എം.കെ രാഘവനെതിരെ പോലീസ് കേസെടുത്തു

Loading...

ഒളിക്യാമറ വിവാദത്തിൽ കോഴിക്കോട്ടെ യുഡിഎഫ് സ്ഥാനാർത്ഥി എം.കെ രാഘവനെതിരെ  പോലീസ് കേസെടുത്തു. കോഴിക്കോട് സിറ്റി പോലീസാണ് കെസെടുത്തത്.

 കോഴിക്കോട് ഹോട്ടൽ സംരംഭം തുടങ്ങുന്നവരെന്ന് പറഞ്ഞെത്തിയ ഹിന്ദി ചാനൽ സംഘത്തോട് രാഘവൻ കോഴ ആവശ്യപ്പെടുന്നതായുള്ള ദൃശ്യങ്ങളാണ് നേരത്തെ പുറത്തു വന്നിരുന്നത്. സംഭവം ചട്ടലംഘനമാണെന്ന് ആരോപിച്ച് ഡിവൈഎഫ്‌ഐ ദേശീയ പ്രസിഡന്റ് പി.എ മുഹമ്മദ് റിയാസും ഗൂഡാലോചനയുണ്ടെന്ന് കാണിച്ച് എം.കെ രാഘവനും പോലീസിൽ പരാതി നൽകിയിരുന്നു.

കേസെടുക്കാമെന്ന നിയമോപദേശം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് നടപടി. വ്യവസായികളെന്ന വ്യാജേനയെത്തിയ ചാനൽ സംഘത്തോട് രാഘവൻ കോഴ ആവശ്യപ്പെടുന്നതായുള്ള ഒളിക്യാമറ ദൃശ്യങ്ങൾ ചാനൽ നേരത്തെ പുറത്തുവിട്ടിരുന്നു.എന്നാൽ ദൃശ്യങ്ങൾ വ്യാജമാണെന്നും തനിക്കെതിരെ സിപിഎം ഗൂഡാലോചന നടത്തിയെന്നുമായിരുന്നു രാഘവന്റെ പ്രതികരണം.

ഇതേ തുടർന്ന് വിഷയത്തിൽ ഡിജിപി ലോക്‌നാഥ് ബെഹ്‌റ നിയമോപദേശം തേടുകയും ചെയ്തിരുന്നു. ഒളിക്യാമറ വിവാദത്തിനു പിന്നിൽ രാഷ്ട്രീയ ഗൂഡാലോചന നടന്നിട്ടില്ലെന്നും ചാനൽ പുറത്തുവിട്ട ദൃശ്യങ്ങൾ കൃത്രിമമല്ലെന്നുമാണ് ഐജിയുടെ അന്വേഷണ റിപ്പോർട്ട്.

 

 

 

 

 

 

 

കുട്ടികള്‍ ദൈവത്തിന്റെ വരദാനമാണെന്നും, ഭാവിയുടെ വാഗ്ദാനമാണെന്നുമൊക്കെ ആലങ്കാരികമായി നാം എപ്പോഴും പറയുമെങ്കിലും, കുട്ടികളെ ശാരീരികമായും ലൈംഗികമായും ക്രൂരമായി പീഡിപ്പിക്കുന്നതിന്റെ വാര്‍ത്തകളാണ് നാം ഓരോ ദിവസവും കേള്‍ക്കുന്നത്.കാണാം ട്രൂ വിഷൻ ന്യൂസ് വീഡിയോ

 

 

 

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം