ട്രെയിന്‍ യാത്രയ്ക്കിടെ ബാങ്ക് ജീവനക്കാരന്റെ മൊബൈല്‍ ഫോണുകളും വിലപ്പെട്ട രേഖകളുമടങ്ങിയ ബാഗ് കവര്‍ന്നു

Loading...

കാസര്‍കോട്: ട്രെയിന്‍ യാത്രയ്ക്കിടെ ബാങ്ക് ജീവനക്കാരന്റെ മൊബൈല്‍ ഫോണുകളും വിലപ്പെട്ട രേഖകളുമടങ്ങിയ ബാഗ് കവര്‍ന്നു. മുട്ടത്തോടി സര്‍വ്വീസ് സഹകരണ ബാങ്ക് ജീവനക്കാരന്‍ എടനീര്‍ എതിര്‍തോട്ടെ എ ബാബുവിന്റെ ബാഗാണ് കവര്‍ന്നത്. തിരുവനന്തപുരത്ത് നിന്ന് കാസര്‍കോട്ടേക്കുള്ള യാത്രക്കിടെ മാവേലി എക്‌സ്പ്രസിലാണ് കവര്‍ച്ച നടന്നത്.

വ്യാഴാഴ്ച പുലര്‍ച്ചെ തൃശൂരിനും കോഴിക്കോടിനും ഇടയില്‍ വെച്ചാണ് ബാഗ് നഷ്ടമായത്. സെക്രട്ടറിയേറ്റിന് മുന്നില്‍ കെ സി ഇ എഫ് നടത്തിയ സത്യാഗ്രഹ സമരത്തില്‍ പങ്കെടുത്ത് സുഹൃത്തുക്കള്‍ക്കൊപ്പം കാസര്‍കോട്ടേക്ക് വരികയായിരുന്നു. രണ്ട് മൊബൈല്‍ ഫോണുകളും പാന്‍കാര്‍ഡ് ഉള്‍പ്പെടെയുള്ള രേഖകളും വസ്ത്രങ്ങളുമാണ് ബാഗിലുണ്ടായിരുന്നത്. കാസര്‍കോട് റെയില്‍വെ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം