ബക്കറ്റിലെ വെള്ളത്തിൽ വീണ് പിഞ്ചു കുഞ്ഞ് മരിച്ചു

Loading...

ക്കറ്റിലെ വെള്ളത്തിൽ വീണ് 11 മാസം പ്രായമായ പിഞ്ചു കുഞ്ഞ് മരിച്ചു പാലക്കാറ്റ് ചാലിശ്ശേരിയിൽ മുഹമ്മദ് നിസാൻ ആണ് മരണപ്പെട്ടത്.

കുഞ്ഞിൻ്റെ പിതൃസഹോദരൻ കൊവിഡ് രോഗബാധിതനായി ചികിത്സയിലായിരുന്നു. ഇൻഡോറിൽ നിന്നെത്തിയ പിതാവ് ഹോം ക്വാറൻ്റീനിലുമാണ്. കൊവിഡ് ടെസ്റ്റിനായി കുഞ്ഞിൻ്റെ സ്രവം പരിശോധനക്ക് അയച്ചു.

കുളിക്കാൻ വെച്ചിരുന്ന വെള്ളത്തിൽ കുഞ്ഞ് കാൽ വഴുതി വീണതാകാമെന്നാണ് നിഗമനം. കുഞ്ഞിൻ്റെ മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി. രണ്ട് ദിവസത്തിനുള്ളിലാണ് കുഞ്ഞിൻ്റെ സ്രവ പരിശോധനാ ഫലം വരിക. അതിനു ശേഷം മാത്രമേ മൃതദേഹം സംസ്കരിക്കാൻ സാധിക്കൂ.

കുഞ്ഞിൻ്റെ പിതൃസഹോദരൻ പാലക്കാട് ജില്ലാ ആശുപത്രിയിലാണ് ചികിത്സയിൽ കഴിയുന്നത്. കഴിഞ്ഞ ദിവസമാണ് അദ്ദേഹത്തിന് രോഗബാധ സ്ഥിരീകരിച്ചത്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം