Categories
ദേശീയം

സെൽഫി എടുക്കുന്നതിനിടെ 20കാരൻ കിണറ്റിൽ വീണ് മരിച്ചു

ട്രാക്ടറിൽ ഇരുന്ന് സെൽഫിയെടുത്ത 20കാരൻ കിണറ്റിൽ വീണ് മരിച്ചു.

ചെന്നൈ വാണിയമ്പാടിയിലെ ചിന്നമോട്ടൂർ ഗ്രാമത്തിൽ വെള്ളിയാഴ്ചയാണ് സംഭവം.

കാറ്ററിങ് ജോലിക്കാരനായ കെ സജീവ് എന്ന യുവാവിനെയാണ് അപകടത്തിൽ മരിച്ചത്.

വീടിന് സമീപമുള്ള പാടത്ത് ട്രാക്ടറിന് മുകളിൽ കയറിയാണ് യുവാവ് ആദ്യം സെൽഫിയെടുത്തത്. ഈ ചിത്രം തന്റെ പ്രൊഫൈൽ പിക് ആക്കുകയും ചെയ്തു.

ചിത്രം കണ്ട സുഹൃത്തുക്കൾ അഭിനന്ദിച്ചതോടെ കൂടുതൽ സെൽഫി എടുക്കാൻ തീരുമാനിച്ചു. ട്രാക്ടർ ഓൺ ആക്കി ചിത്രങ്ങൾ പകർത്തിയത്.

ഈ സമയം പിന്നോട്ടുനീങ്ങിയ ട്രാക്ടർ 120 അടി താഴ്ചയുള്ള കിണറ്റിലേക്ക് വീണു. കിണറ്റിൽ 35അടിയോളം വെള്ളമുണ്ടായിരുന്നു.

സംഭവം അറിഞ്ഞ കർഷകർ പൊലീസിനെയും അഗ്‌നിശമനസേനയെയും വിവരമറിയിച്ചു.

നാലു മണിക്കൂർ നീണ്ട പരിശ്രമത്തിൽ വെള്ളം വറ്റിച്ച ശേഷമാണ് കിണറ്റിൽ നിന്ന് യുവാവിൻറെ മൃതദേഹവും ട്രാക്ടറും പുറത്തെടുത്തത്.

Spread the love
ട്രൂവിഷന്‍ ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Next Tv

English summary: A 20-year-old man who took a selfie in a tractor fell into a well and died.

NEWS ROUND UP