എട്ട് വയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ ബന്ധുവായ 19 വയസ്സുകാരന്‍ അറസ്റ്റില്‍

Loading...

നോയിഡ : എട്ട് വയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ ബന്ധുവായ 19 വയസ്സുകാരനെ പോലീസ് അറസ്റ്റ് ചെയ്തു.

ബിഹാര്‍ സ്വദേശിയും നോയിഡ സലര്‍പുരില്‍ താമസക്കാരനുമായ ജീത്തു എന്ന യുവാവിനെയാണ് നോയിഡ പോലീസ് ഞായറാഴ്ച പിടികൂടിയത്.  കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ പിതൃസഹോദരിയുടെ മകനാണ് പ്രതിയെന്ന് നോയിഡ പോലീസ് പറഞ്ഞു.

പീഡനത്തെ തുടര്‍ന്ന് ഗുരുതരാവസ്ഥയിലായ പെണ്‍കുട്ടി പിജിഐ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്.

കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ കുടുംബവും പ്രതിയും തൊട്ടടുത്ത വീടുകളിലാണ് താമസിച്ചിരുന്നതെന്നും ഇതിനിടെയാണ് ക്രൂരമായ പീഡനം നടത്തിയതെന്നും നോയിഡ പോലീസ് അറിയിച്ചു.

കൊലപാതക കുറ്റത്തിന് പുറമെ ബലാത്സംഗത്തിനും പോക്‌സോ നിയമപ്രകാരവും പ്രതിക്കെതിരെ കേസെടുത്തിട്ടുണ്ട്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം