സഹോദരിയെ ബലാത്സംഗം ചെയ്ത 15 വയസുകാരന്‍ പിടിയില്‍

Loading...

ചെന്നൈ:സഹോദരിയെ ബലാത്സംഗം ചെയ്ത കേസില്‍ 15 വയസുകാരനെ പോക്സോ നിയമപ്രകാരം അറസ്റ്റ് ചെയ്തു. ഒരു വര്‍ഷം മുമ്ബ് ഗാര്‍ഹിക തര്‍ക്കത്തെത്തുടര്‍ന്ന് പിതാവ് ഉപേക്ഷിച്ചതിനെ തുടര്‍ന്ന് സഹോദരങ്ങള്‍ അമ്മയോടൊപ്പം താമസിച്ചു വരികയായിരുന്നു.

പ്രതിയ്ക്ക് സഹോദരിയെക്കാള്‍ ഒരു വയസ് കൂടുതലാണ്. ഭര്‍ത്താവ് ഉപേക്ഷിച്ച ശേഷം അമ്മ അമ്മ മറ്റൊരു പുരുഷനെ വിവാഹം കഴിക്കുകയും എല്ലാവരും ഒരേ വീട്ടില്‍ താമസിച്ചുവരികയുമായിരുന്നു. സംഭവത്തെക്കുറിച്ച്‌ പീഡനത്തിനിരയായ പെണ്‍കുട്ടി സ്‌കൂളിലെ കൂട്ടുകാരിയെയാണ് അറിയിച്ചത്. അവള്‍ സംഭവം മാതാപിതാക്കളെ അറിയിക്കുകയായിരുന്നു.

ട്രൂവിഷന്‍ ന്യൂസ്‌ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

പരാതിയുടെ അടിസ്ഥാനത്തില്‍ വില്ലിവാക്കം ഓള്‍ വുമന്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. സംഭവം ശരിയാണോ എന്നറിയാന്‍ പോലീസ് നടത്തിയ അന്വേഷണത്തില്‍ ആണ്‍കുട്ടി സഹോദരിയുടെ കൈകാലുകള്‍ കെട്ടിയിട്ട് ഡിസംബര്‍ മുതല്‍ വീട്ടില്‍ തനിച്ചായിരിക്കുമ്ബോഴെല്ലാം അവളെ ബലാത്സംഗം ചെയ്തതായി കണ്ടെത്തി. ഇക്കാര്യം അമ്മയോട് വെളിപ്പെടുത്തരുതെന്നും പ്രതി ഭീഷണിപ്പെടുത്തി. പോക്സോ ആക്‌ട് പ്രകാരം അറസ്റ്റ് ചെയ്ത കുട്ടിയ ഒരു നിരീക്ഷണ ഭവനത്തിലേക്ക് മാറ്റി.

പീഡനത്തിനിരയായ പെണ്‍കുട്ടിയെ കൗണ്‍സിലിംഗിനായി അയച്ചതായി പോലീസ് പറഞ്ഞു. ആണ്‍കുട്ടിയുടെ പക്കല്‍ മൊബൈല്‍ ഉണ്ടായിരുന്നതിനാല്‍ സംഭവത്തിന്റെ എന്തെങ്കിലും വീഡിയോ എടുത്തിട്ടുണ്ടോയെന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം