12 വയസുകാരിയെ ലൈംഗിക പീഡനത്തിനിരയാക്കി ക്ഷേത്രത്തിലെ വെളിച്ചപ്പാട്

Loading...

കാസര്‍കോട്: 12 വയസുകാരിയായ ആറാം ക്‌ളാസുകാരി പെണ്‍കുട്ടിയെ ക്ഷേത്രത്തിലെ വെളിച്ചപ്പാട് ലൈംഗിക പീഡനത്തിനിരയാക്കിയെന്ന് ആരോപണം. കാസര്‍കോട്ടെ കുറ്റിക്കോല്‍ പഞ്ചായത്തില്‍ ശനിയാഴ്ച വൈകുന്നേരമാണ് സംഭവം നടന്നത്. ഒരു ചടങ്ങിന്റെ ഭാഗമായി പെണ്‍കുട്ടിയുടെ വീട്ടിലേക്കെത്തിയ വെളിച്ചപ്പാട് പെണ്‍കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു എന്നാണ് ആരോപണം. ‘ദ ന്യൂ ഇന്ത്യന്‍ എക്സ്പ്രസ്’ പത്രമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. സ്ഥലത്തെ ജനറല്‍ ആശുപത്രിയില്‍ വച്ച്‌ പെണ്‍കുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കുകയും ക്യാമറയുടെ സാന്നിദ്ധ്യത്തില്‍ ജുഡീഷ്യല്‍ ഉദ്യോഗസ്ഥന്‍ മൊഴിയെടുക്കുകയും ചെയ്തിരുന്നു.

എന്നാല്‍ പൊലീസ് മനഃപൂര്‍വം കുറ്റാരോപിതനെ രക്ഷിക്കാന്‍ ശ്രമിക്കുകയാണെന്നും, പ്രതി സി.പി.എം ആഭിമുഖ്യമുള്ള കുടുംബത്തില്‍ പെട്ടയാളായത് കൊണ്ടാണ് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്യാന്‍ മടിക്കുന്നതെന്നും കുറ്റിക്കോല്‍ പഞ്ചായത്ത് മെമ്ബറും കോണ്‍ഗ്രസ് നേതാവുമായ ജോസഫ് പറത്തട്ടേല്‍ പറയുന്നു. വെളിച്ചപ്പാട് തന്നെ ലൈംഗികമായി ഉപദ്രവിച്ചതായി പെണ്‍കുട്ടി വളരെ വ്യക്തമായിത്തന്നെ പറഞ്ഞിട്ടുള്ളതായാണ് പറത്തട്ടേല്‍ പറയുന്നത്.

ട്രൂവിഷന്‍ ന്യൂസ്‌ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ക്ലിക്ക് ചെയ്യുക

കൊച്ചുകുട്ടിയായതിനാല്‍ പെണ്‍കുട്ടിക്ക് തന്നെ ഉപദ്രവിച്ചയാളുടെ പേര് പറയാന്‍ സാധിക്കാത്തതാകാമെന്നും സംഭവം നടന്നിട്ട് രണ്ടു ദിവസമായിട്ടും പൊലീസ് എന്തുകൊണ്ട് പ്രതിയെ അറസ്റ്റ് ചെയ്യുന്നില്ലെന്നും കോണ്‍ഗ്രസ് നേതാവ് ചോദിക്കുന്നു. ഒരു കൊച്ചു കുട്ടിക്കെതിരെയാണ് അതിക്രമം നടന്നതെന്നും കേവലം രാഷ്ട്രീയ താത്പര്യങ്ങള്‍ക്ക് വേണ്ടി അവള്‍ക്ക് നിഷേധിക്കരുതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പാര്‍ട്ടി പ്രതിയെ രക്ഷിക്കാന്‍ ശ്രമിക്കുകയാണെന്നും പഞ്ചായത്ത് മെമ്ബര്‍ ആരോപിച്ചു.

എന്നാല്‍ പെണ്‍കുട്ടി ബലാത്സംഗം ചെയ്യപ്പെട്ടിട്ടില്ലെന്നും ലൈംഗികമായി ഉപദ്രവിക്കപ്പെടുകയാണ് ഉണ്ടായതെന്നുമാണ് ബദിയടുക്ക പൊലീസ് സ്റ്റേഷനിലെ ഇന്‍സ്പെക്ടറായ ഉത്തം ദാസ് പറയുന്നു. തങ്ങള്‍ക്ക് ലഭിച്ച പരാതിയില്‍ പെണ്‍കുട്ടി ആരുടേയും പേരെടുത്ത് പറഞ്ഞിട്ടില്ലെന്നും അത് കൊണ്ടുതന്നെ എഫ്.ഐ.ആറില്‍ ആരുടെയും പേര് രേഖപ്പെടുത്തിയിട്ടില്ലെന്നും ഉത്തം ദാസ് പറയുന്നു. എന്നാല്‍ വെളിച്ചപ്പാടിനാല്‍ താന്‍ പീഡിപ്പിക്കപ്പെട്ടുവെന്ന് പെണ്‍കുട്ടിയും അവളുടെ അമ്മയേയും വെളുപ്പെടുത്തിയതായി പെണ്‍കുട്ടിയെ പരിചരിച്ച താലൂക്ക് ആശുപത്രിയിലെ ഡോക്ടറായ മോഹനന്‍ പറയുന്നുണ്ട്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം