റീട്ടെയില്‍ പണയ വായ്പകള്‍ക്കായി ആക്സിസ് ബാങ്ക്-ഇന്ത്യന്‍ നേവി ധാരണ

റീട്ടെയില്‍ പണയ വായ്പകള്‍ക്കായി ആക്സിസ് ബാങ്ക്-ഇന്ത്യന്‍ നേവി ധാരണ
Nov 10, 2021 08:50 PM | By Anjana Shaji

കൊച്ചി : ഇന്ത്യയിലെ മൂന്നാമത്തെ വലിയ സ്വകാര്യമേഖലാ ബാങ്കായ ആക്സിസ് ബാങ്ക്, ഇന്ത്യന്‍ സൈന്യത്തിന് റീട്ടെയില്‍ പണയ വായ്പകള്‍ നല്‍കുന്നതിനായി ആര്‍മി ഇന്‍ഷുറന്‍സ് ഗ്രൂപ്പുമായി (എജിഐ) ധാരണാപത്രത്തില്‍ ഒപ്പുവച്ചു.

സൈനിക ഉദ്യോഗസ്ഥര്‍ക്ക് അവരുടെ ഭവന വായ്പാ ആവശ്യകതകള്‍ നിറവേറ്റുന്നതിനായി ഈ വിഭാഗത്തിലെ മികച്ച ഉത്പന്നങ്ങളും സേവനങ്ങളുമാണ് ആക്സിസ് ബാങ്ക് വാഗ്ദാനം ചെയ്യുന്നത്.

ഒപ്പിടല്‍ ചടങ്ങില്‍ ഇന്ത്യന്‍ ആര്‍മിയെ പ്രതിനിധീകരിച്ച് എജിഐഎഫ് എംഡി, വിഎസ്എം, എസ്എം മേജര്‍ ജനറല്‍ എസ്.കെംപരാജ്, ലോണ്‍സ് ഡയറക്ടര്‍ കേണല്‍ പി.പി സിങ്, ലെഫ്റ്റനന്റ് കേണല്‍ വിക്രം സിങ് എന്നിവരും, ബാങ്കിനെ പ്രതിനിധീകരിച്ച് ഹോള്‍സെയില്‍ ബാങ്കിങ് ഗ്രൂപ്പ് എക്സിക്യൂട്ടീവ് ഗണേഷ് ശങ്കരന്‍, റീട്ടെയില്‍ ലെന്‍ഡിങ് ഗ്രൂപ്പ് എക്സിക്യൂട്ടീവും മേധാവിയുമായ സുമിത് ബാലി, ഗവണ്‍മെന്റ് ബിസിനസ് നോര്‍ത്ത് ഗ്രൂപ്പ് ഹെഡ് വിവേക് ബിംബ്രാഹ് എന്നിവരും പങ്കെടുത്തു.

ഉയര്‍ന്ന വായ്പാ തുക ലഭ്യമാക്കുന്നതിന് പുറമെ, എജിഐയില്‍ നിന്ന് ആക്സിസ് ബാങ്കിലേക്ക് വായ്പകളുടെ ബാക്കി തുക ട്രാന്‍സ്ഫര്‍ ചെയ്യാനുള്ള സൗകര്യവും ഈ പങ്കാളിത്തത്തിലൂടെ ബാങ്ക് ഒരുക്കും. എല്ലാ സൈനിക ഉദ്യോഗസ്ഥര്‍ക്കും പെന്‍ഷന്‍ ലഭിക്കാന്‍ അര്‍ഹതയുള്ളതിനാല്‍, വായ്പ വാങ്ങുന്നവര്‍ക്ക് അവരുടെ റിട്ടയര്‍മെന്റിനപ്പുറത്തേക്ക് തിരിച്ചടവ് കാലയളവ് നീട്ടാനും സാധിക്കും.

ഇത് ഉയര്‍ന്ന വായ്പയെടുക്കാന്‍ സൈനികരെ പ്രാപ്തരാക്കും. ആര്‍മി ഗ്രൂപ്പ് ഇന്‍ഷുറന്‍സുമായി സഹകരിക്കുന്നത് ഏറെ അഭിമാനം നല്‍കുന്നതായി ആക്സിസ് ബാങ്ക് റീട്ടെയില്‍ ലെന്‍ഡിങ് ഗ്രൂപ്പ് എക്സിക്യൂട്ടീവും മേധാവിയുമായ സുമിത് ബാലി പറഞ്ഞു.

സൈനിക ഉദ്യോഗസ്ഥരുടെ സാമ്പത്തിക ആവശ്യങ്ങള്‍ നിറവേറ്റുന്നതിനുള്ള ആക്സിസ് ബാങ്കിന്റെ തുടര്‍ച്ചയായ ശ്രമങ്ങളെയാണ് ഈ ധാരണാപത്രം പ്രതിഫലിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

Axis Bank-Indian Navy agreement for retail mortgage loans

Next TV

Related Stories
ഫിജികാര്‍ട്ടിന്റെ നവീകരിച്ച ഫിജി സൂപ്പര്‍‌സ്റ്റോര്‍ പ്രവര്‍ത്തനമാരംഭിച്ചു

Nov 15, 2021 08:19 PM

ഫിജികാര്‍ട്ടിന്റെ നവീകരിച്ച ഫിജി സൂപ്പര്‍‌സ്റ്റോര്‍ പ്രവര്‍ത്തനമാരംഭിച്ചു

ബോബി ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ ഭാഗമായ ഫിജികാര്‍ട്ടിന്റെ 59-ാമത് ഫിജി സൂപ്പര്‍‌സ്റ്റോര്‍ കോഴിക്കോട് എരഞ്ഞിപ്പാലം സഹകരണ ആശുപത്രിക്ക് സമീപം...

Read More >>
മണപ്പുറം ഫിനാന്‍സിന് 370 കോടി രൂപ അറ്റാദായം

Nov 13, 2021 11:12 PM

മണപ്പുറം ഫിനാന്‍സിന് 370 കോടി രൂപ അറ്റാദായം

മുന്‍നിര ബാങ്ക് ഇതര ധനകാര്യ സ്ഥാപനമായ മണപ്പുറം ഫിനാന്‍സ് ലിമിറ്റഡിന്റെ അറ്റാദായത്തില്‍ നടപ്പു സാമ്പത്തിക വര്‍ഷം സെപ്റ്റംബര്‍ 30ന് അവസാനിച്ച...

Read More >>
യുടിഐ മാസ്റ്റര്‍ഷെയര്‍ നിക്ഷേപത്തിന് 16.15 ശതമാനം നേട്ടം

Nov 12, 2021 08:30 PM

യുടിഐ മാസ്റ്റര്‍ഷെയര്‍ നിക്ഷേപത്തിന് 16.15 ശതമാനം നേട്ടം

യുടിഐ മാസ്റ്റര്‍ഷെയര്‍ യൂണിറ്റ് പദ്ധതി 16.15 ശതമാനം വരുമാനം നേടിക്കൊടുത്തതായി 2021 ഒക്ടോബര്‍ 31-ലെ കണക്കുകള്‍...

Read More >>
ഗോ ഫാഷന്‍ (ഇന്ത്യ) ലിമിറ്റഡ് ഐപിഒ നവംബര്‍ 17ന്

Nov 12, 2021 08:19 PM

ഗോ ഫാഷന്‍ (ഇന്ത്യ) ലിമിറ്റഡ് ഐപിഒ നവംബര്‍ 17ന്

വനിതാ വസ്ത്ര ബ്രാന്‍ഡായ ഗോ കളേഴ്സിന്‍റെ ഉടമസ്ഥരായ ഗോ ഫാഷന്‍ (ഇന്ത്യ) ലിമിറ്റഡിന്‍റെ പ്രാഥമിക ഓഹരി വില്‍പന നവംബര്‍ 17 മുതല്‍ 22 വരെ...

Read More >>
വലപ്പാട് ഗ്രാമപഞ്ചായത്ത് ആശാവർക്കേഴ്‌സിന് മണപ്പുറം ഫൗണ്ടേഷൻ്റെ  സ്നേഹാദരവ്

Nov 12, 2021 08:09 PM

വലപ്പാട് ഗ്രാമപഞ്ചായത്ത് ആശാവർക്കേഴ്‌സിന് മണപ്പുറം ഫൗണ്ടേഷൻ്റെ സ്നേഹാദരവ്

ആരോഗ്യമേഖലയിലെ ആവശ്യങ്ങൾക്കും ആരോഗ്യപ്രവർത്തകർക്കും എന്നും മുൻതൂക്കം നൽകുന്ന മണപ്പുറം ഫൗണ്ടേഷൻ, വലപ്പാട് ഗ്രാമപഞ്ചായത്തിലെ 28 ആശാവർക്കർമാർക്ക്...

Read More >>
3 കോടി ചതുരശ്രഅടിയിലേക്ക് കേരള ഐടി: അഞ്ച് വര്‍ഷത്തിനകം ഒരു ലക്ഷം തൊഴിലവസരങ്ങള്‍

Nov 12, 2021 08:04 PM

3 കോടി ചതുരശ്രഅടിയിലേക്ക് കേരള ഐടി: അഞ്ച് വര്‍ഷത്തിനകം ഒരു ലക്ഷം തൊഴിലവസരങ്ങള്‍

അടുത്ത അഞ്ചു വര്‍ഷത്തിനകം ഒരു ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചു കേരള ഐ ടി മേഖല മൂന്നു കോടി ചതുരശ്രീ...

Read More >>
Top Stories