പേടിഎം ഐ.പി.ഒ ആദ്യ ദിനം നേടിയത് 1479 കോടി രൂപ

പേടിഎം ഐ.പി.ഒ ആദ്യ ദിനം നേടിയത് 1479 കോടി രൂപ
Nov 10, 2021 06:53 PM | By Anjana Shaji

കൊച്ചി : പേടിഎമ്മിന്റെ മാതൃസ്ഥാപനമായ 'വൺ 97 കമ്യൂണിക്കേഷൻസിന്റെ മെഗാ ഐ.പി.ഒയുടെ ആദ്യദിനം 11 ശതമാനം ഓഹരികൾ വിറ്റഴിച്ചു.

ഫണ്ട് സമാഹരണം ലക്ഷ്യമിട്ടാണ് ഡിജിറ്റൽ പണമിടപാട് കമ്പനിയായ പേടിഎം പ്രാഥമിക ഓഹരി വിൽപന (ഐ.പി.ഒ) തുടങ്ങിയത്. പുറത്തിറക്കിയ ഒരുകോടി രൂപ മുഖവിലയുള്ള 4.83 കോടി ഇക്വിറ്റികളിൽ 88.23 ലക്ഷം എണ്ണമാണ് നിക്ഷേപകർ വാങ്ങിക്കൂട്ടിയത്.

റീട്ടെയിൽ വിഭാഗത്തിൽ 78% സബ്‌സ്‌ക്രൈബ് ചെയ്ത് 1479 കോടി രൂപയാണ് നേടിയത്. അതേസമയം നോൺ-ഇൻസ്റ്റിറ്റ്യൂഷണൽ നിക്ഷേപകരുടെ റിസർവ്ഡ് ഭാഗം 2% സബ്‌സ്‌ക്രൈബു ചെയ്‌തു. യോഗ്യതയുള്ള സ്ഥാപനങ്ങൾ വാങ്ങുന്നവരുടെ ഭാഗം 6% സബ്‌സ്‌ക്രൈബുചെയ്‌തു. മൊത്തത്തിൽ 18% ഇഷ്യുവാണ് സബ്‌സ്‌ക്രൈബ് ചെയ്തത്.

1 രൂപ മുഖവിലയുള്ള 8,300 കോടി രൂപ മൂല്യമുള്ള പ്രൈമറി ഇക്വിറ്റി ഓഹരികളും ഓഫർ ഫോർ സെയിലിൽ നിലവിലുള്ള ഓഹരിയുടമകളുടെ 10,000 കോടി രൂപ മൂല്യമുള്ള ഓഹരികളിമാണ് ഓഫറിൽ ഉള്ളത്. ഐ.പി.ഒയിലൂടെ 16,600 കോടി രൂപ സമാഹരിക്കാനാണ് സെബി അനുമതി നല്‍കിയത്.

ഇതില്‍ 8,300 കോടി രൂപ പുതിയ ഒാഹരി വില്‍പനയിലൂടെയും ബാക്കി തുക ഓഫര്‍ ഫോര്‍ സെയിലിലൂടെയും സമാഹരിക്കുകയാണ് ലക്ഷ്യം. പ്രാഥമിക വിപണിയില്‍നിന്ന് സമാഹരിക്കുന്ന 4,300 കോടി രൂപ വിൽപന മേഖല വിപുലീകരണത്തിനുൾപ്പെടെയും 2000 കോടി ഏറ്റെടുക്കലുകള്‍ക്കും 25 ശതമാനം മറ്റ് പ്രവര്‍ത്തനങ്ങള്‍ക്കും വകയിരുത്തും.

PaytM raised Rs 1,479 crore on the first day of the IPO

Next TV

Related Stories
ഫിജികാര്‍ട്ടിന്റെ നവീകരിച്ച ഫിജി സൂപ്പര്‍‌സ്റ്റോര്‍ പ്രവര്‍ത്തനമാരംഭിച്ചു

Nov 15, 2021 08:19 PM

ഫിജികാര്‍ട്ടിന്റെ നവീകരിച്ച ഫിജി സൂപ്പര്‍‌സ്റ്റോര്‍ പ്രവര്‍ത്തനമാരംഭിച്ചു

ബോബി ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ ഭാഗമായ ഫിജികാര്‍ട്ടിന്റെ 59-ാമത് ഫിജി സൂപ്പര്‍‌സ്റ്റോര്‍ കോഴിക്കോട് എരഞ്ഞിപ്പാലം സഹകരണ ആശുപത്രിക്ക് സമീപം...

Read More >>
മണപ്പുറം ഫിനാന്‍സിന് 370 കോടി രൂപ അറ്റാദായം

Nov 13, 2021 11:12 PM

മണപ്പുറം ഫിനാന്‍സിന് 370 കോടി രൂപ അറ്റാദായം

മുന്‍നിര ബാങ്ക് ഇതര ധനകാര്യ സ്ഥാപനമായ മണപ്പുറം ഫിനാന്‍സ് ലിമിറ്റഡിന്റെ അറ്റാദായത്തില്‍ നടപ്പു സാമ്പത്തിക വര്‍ഷം സെപ്റ്റംബര്‍ 30ന് അവസാനിച്ച...

Read More >>
യുടിഐ മാസ്റ്റര്‍ഷെയര്‍ നിക്ഷേപത്തിന് 16.15 ശതമാനം നേട്ടം

Nov 12, 2021 08:30 PM

യുടിഐ മാസ്റ്റര്‍ഷെയര്‍ നിക്ഷേപത്തിന് 16.15 ശതമാനം നേട്ടം

യുടിഐ മാസ്റ്റര്‍ഷെയര്‍ യൂണിറ്റ് പദ്ധതി 16.15 ശതമാനം വരുമാനം നേടിക്കൊടുത്തതായി 2021 ഒക്ടോബര്‍ 31-ലെ കണക്കുകള്‍...

Read More >>
ഗോ ഫാഷന്‍ (ഇന്ത്യ) ലിമിറ്റഡ് ഐപിഒ നവംബര്‍ 17ന്

Nov 12, 2021 08:19 PM

ഗോ ഫാഷന്‍ (ഇന്ത്യ) ലിമിറ്റഡ് ഐപിഒ നവംബര്‍ 17ന്

വനിതാ വസ്ത്ര ബ്രാന്‍ഡായ ഗോ കളേഴ്സിന്‍റെ ഉടമസ്ഥരായ ഗോ ഫാഷന്‍ (ഇന്ത്യ) ലിമിറ്റഡിന്‍റെ പ്രാഥമിക ഓഹരി വില്‍പന നവംബര്‍ 17 മുതല്‍ 22 വരെ...

Read More >>
വലപ്പാട് ഗ്രാമപഞ്ചായത്ത് ആശാവർക്കേഴ്‌സിന് മണപ്പുറം ഫൗണ്ടേഷൻ്റെ  സ്നേഹാദരവ്

Nov 12, 2021 08:09 PM

വലപ്പാട് ഗ്രാമപഞ്ചായത്ത് ആശാവർക്കേഴ്‌സിന് മണപ്പുറം ഫൗണ്ടേഷൻ്റെ സ്നേഹാദരവ്

ആരോഗ്യമേഖലയിലെ ആവശ്യങ്ങൾക്കും ആരോഗ്യപ്രവർത്തകർക്കും എന്നും മുൻതൂക്കം നൽകുന്ന മണപ്പുറം ഫൗണ്ടേഷൻ, വലപ്പാട് ഗ്രാമപഞ്ചായത്തിലെ 28 ആശാവർക്കർമാർക്ക്...

Read More >>
3 കോടി ചതുരശ്രഅടിയിലേക്ക് കേരള ഐടി: അഞ്ച് വര്‍ഷത്തിനകം ഒരു ലക്ഷം തൊഴിലവസരങ്ങള്‍

Nov 12, 2021 08:04 PM

3 കോടി ചതുരശ്രഅടിയിലേക്ക് കേരള ഐടി: അഞ്ച് വര്‍ഷത്തിനകം ഒരു ലക്ഷം തൊഴിലവസരങ്ങള്‍

അടുത്ത അഞ്ചു വര്‍ഷത്തിനകം ഒരു ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചു കേരള ഐ ടി മേഖല മൂന്നു കോടി ചതുരശ്രീ...

Read More >>
Top Stories