ഏയ്ഞ്ചൽ റാണി; ക്ലാസി ലുക്കിൽ മനോഹരിയായി ഹണി റോസ്

ഏയ്ഞ്ചൽ റാണി; ക്ലാസി ലുക്കിൽ മനോഹരിയായി ഹണി റോസ്
Feb 21, 2023 12:21 PM | By Athira V

ലയാളികളുടെ പ്രിയ നടിയാണ് ഹണി റോസ്. ബോയ് ഫ്രണ്ട് എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിൽ എത്തിയ ഹണി ഇന്ന് മലയാളത്തിലെ മുൻനിര യുവ നായികമാരിൽ ഒരാളുകൂടിയാണ്. മലയാളത്തിന് പുറമെ ഇതര ഭാഷാ ചിത്രങ്ങളിലും ഹണി തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്.

സമൂഹമാധ്യമങ്ങളിൽ സജീവമായ ഹണി പങ്കുവയ്ക്കുന്ന ഫോട്ടോകളും വീഡിയോകളും ശ്രദ്ധനേടാറുണ്ട്. അത്തരത്തിൽ പുതിയ ലുക്കിലുള്ള താരത്തിന്റെ ഫോട്ടോകളാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്. ക്ലാസി ലുക്കിലുള്ള ഹണി റോസിനെയാണ് ഫോട്ടോകളിൽ കാണാൻ സാധിക്കുക.

ഗ്ലറ്ററിംഗ് ഉള്ള ​ജമ്പ് സ്യൂട്ട് ആണ് താരം ധരിച്ചിരിക്കുന്നത്. പിന്നാലെ നിരവധി പേരാണ് ഫോട്ടോയ്ക്ക് താഴെ കമന്റുകളുമായി എത്തുയത്. 'ഏയ്ഞ്ചൽ റാണി' എന്നാണ് ചിലർ ഹണിയെ വിശേഷിപ്പിച്ചത്.

അതേസമയം, വീരസിംഹ റെഡ്ഡിയാണ് ഹണിയുടേതായി ഒടുവിൽ റിലീസ് ചെയ്ത തെലുങ്ക് സിനിമ. നന്ദമുറി ബാലകൃഷ്ണ എന്ന ബാലയ്യയാണ് ചിത്രത്തിലെ നായക കഥാപാത്രത്തെ അവതരിപ്പിച്ചത്.

ഗോപിചന്ദ് മലിനേനി രചനയും സംവിധാനവും നിർവഹിച്ച ചിത്രം ആക്ഷന്‍ ഡ്രാമ വിഭാഗത്തില്‍ പെട്ടതാണ്. ശ്രുതി ഹാസന്‍ നായികയാവുന്ന ചിത്രത്തില്‍ വരലക്ഷ്മി ശരത്കുമാര്‍, ദുനിയ വിജയ്, പി രവി ശങ്കര്‍, ചന്ദ്രികാ രവി, അജയ് ഘഓഷ്, മുരളി ശര്‍മ്മ തുടങ്ങിയവരും താരനിരയിലുണ്ട്.

ബാലയ്യയുടെ കരിയറിലെ രണ്ടാമത്തെ 100 കോടി ക്ലബ്ബ് ആണ് ഇത്. മോൺസ്റ്റർ എന്ന സിനിമയാണ് മലയാളത്തിൽ ഹണിയുടേതായി ഒടുവില്‍ റിലീസ് ചെയ്തത്. ലക്കി സിം​ഗ് ആയി മോഹൻലാൽ നിറഞ്ഞാടിയപ്പോൾ കട്ടയ്ക്ക് ഒപ്പം നിന്ന ഹണി റോസിനെ പ്രശംസിച്ച് നിരവധി പേരാണ് രം​ഗത്തെത്തിയത്.

മലയാളത്തിലൂടെ വെള്ളിത്തിരയിൽ എത്തിയ ഹണി റോസ് തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. അഭിനേത്രിക്ക് പുറമേ ഒരു സംരംഭക കൂടിയാണ് ഹണി റോസ്.

Angel Queen; Honey Rose looks beautiful in a classy look

Next TV

Related Stories
#fashion | മഞ്ഞ ലഹങ്കയിൽ സുന്ദരിയായി ആതിര മാധവ്, ചിത്രങ്ങൾ

Apr 12, 2024 08:17 PM

#fashion | മഞ്ഞ ലഹങ്കയിൽ സുന്ദരിയായി ആതിര മാധവ്, ചിത്രങ്ങൾ

ഗീതാഗോവിന്ദത്തിൽ അതിഥി വേഷമായിരുന്നു...

Read More >>
#fashion | പർപ്പിൾ ലഹങ്കയില്‍ അതിസുന്ദരിയായി അപ്പു

Apr 7, 2024 03:43 PM

#fashion | പർപ്പിൾ ലഹങ്കയില്‍ അതിസുന്ദരിയായി അപ്പു

ലിസ്ക്രിയേഷൻ ബൊട്ടിക്കാണ് വസ്ത്രം തയാറാ്കിയിരിക്കുന്നത്. കമൻറിൽ മുഴുവനും അപ്പു എന്നുള്ള വിളിയാണ് ഉയർന്ന് കേൾക്കുന്നത്. പണ്ടയോട ഗലാട്ട, തൊപ്പി...

Read More >>
#fashion |  മിനി ഗൗണിൽ സുന്ദരിയായി അനുമോൾ, ചിത്രങ്ങൾ

Apr 4, 2024 11:22 AM

#fashion | മിനി ഗൗണിൽ സുന്ദരിയായി അനുമോൾ, ചിത്രങ്ങൾ

അനുമോള്‍ പങ്കുവെക്കുന്ന വിശേഷങ്ങളെല്ലാം വളരെ വേഗത്തിലാണ്...

Read More >>
#fashion | 'കണ്ണിൽ പതിഞ്ഞതിനേക്കാൾ കൂടുതൽ മനസ്സിൽ പതിഞ്ഞവൾ' : സാരിയിൽ സുന്ദരിയായി സാധിക

Mar 29, 2024 09:13 AM

#fashion | 'കണ്ണിൽ പതിഞ്ഞതിനേക്കാൾ കൂടുതൽ മനസ്സിൽ പതിഞ്ഞവൾ' : സാരിയിൽ സുന്ദരിയായി സാധിക

2012ല്‍ പുറത്തിറങ്ങിയ ഓര്‍ക്കുട്ട് ഒരു ഓര്‍മക്കൂട്ട് എന്ന സിനിമയിലൂടെയാണ് ചലച്ചിത്രരംഗത്തേക്ക്...

Read More >>
#fashion | പൊള്ളലേറ്റ പാടുകള്‍ മേക്കപ്പ് ചെയ്ത് മറച്ചില്ല; ലാക്‌മെ ഫാഷന്‍ വീക്കില്‍ കൈയടി നേടി സാറ അലി ഖാന്‍

Mar 27, 2024 03:32 PM

#fashion | പൊള്ളലേറ്റ പാടുകള്‍ മേക്കപ്പ് ചെയ്ത് മറച്ചില്ല; ലാക്‌മെ ഫാഷന്‍ വീക്കില്‍ കൈയടി നേടി സാറ അലി ഖാന്‍

എന്നാല്‍ ആളുകള്‍ ശ്രദ്ധിച്ചത് സാറയുടെ ശരീരത്തിലെ പൊള്ളിയ പാടുകളാണ്....

Read More >>
#fashion |  വസ്ത്രത്തിൽ കറങ്ങും സൗരയൂഥം; വീണ്ടും തരംഗമായി ഉർഫി

Mar 24, 2024 07:37 PM

#fashion | വസ്ത്രത്തിൽ കറങ്ങും സൗരയൂഥം; വീണ്ടും തരംഗമായി ഉർഫി

സ്വന്തം വസ്ത്രത്തിൽ ഒരു സൗരയൂഥം തന്നെ ഒരുക്കിയിരിക്കുകയാണ്...

Read More >>
Top Stories