കള്ളൻ്റെ മാപ്പപേക്ഷ കത്തിൽ മനമുരുകിയില്ല; ഷംസീറിൻ്റെ പരാതിയിൽ പൊലീസ് അന്വേഷണം തുടങ്ങി

കള്ളൻ്റെ മാപ്പപേക്ഷ കത്തിൽ മനമുരുകിയില്ല; ഷംസീറിൻ്റെ പരാതിയിൽ പൊലീസ് അന്വേഷണം തുടങ്ങി
Nov 10, 2021 10:21 AM | By Vyshnavy Rajan

മലപ്പുറം : "വീട്ടിലെ അലമാരയിൽനിന്ന് 67000 രൂപ എടുത്തിട്ടുണ്ട്. വളരെ അത്യാവശ്യമായതിനാലാണ്. വൈകാതെ തിരിച്ചു തരാം, എനിക്ക് മാപ്പു തരണം... എന്ന് സ്വന്തം കള്ളൻ "കള്ളൻ്റെ ഈ മാപ്പപേക്ഷ കത്തിൽ ഷംസീറിൻ്റെ മനമുരുകിയില്ല. ഷംസീറിൻ്റെ പരാതിയിൽ പൊലീസ് അന്വേഷണം തുടങ്ങി.

 എടപ്പാളിനടുത്ത കാളാച്ചാലിലെ വീട്ടിൽ മോഷണം നടത്തിയ ശേഷം കള്ളൻ എഴുതി വെച്ച കത്തിലെ വരികളാണിവ.പരിചയമുള്ള ആളാണെന്ന് തോന്നിക്കുന്ന വിധത്തിലുള്ള കത്തിൽ വീട്ടിലുള്ള ചിലരുടെ പേരുകളും പറയുന്നുണ്ട്. കാളാച്ചാൽ കൊട്ടിലിങ്ങൽ ഷംസീറിന്റെ വീട്ടിൽ നിന്നാണ് കഴിഞ്ഞ ദിവസം പണം നഷ്ടപ്പെട്ടത്.

അത്യാവശ്യകാര്യത്തിനായി സ്വർണാഭരണം പണയം വെച്ച് കിട്ടിയ പണമാണ് ഷംസീർ അലമാരയിൽ സൂക്ഷിച്ചത്.കൃത്യമായി അതറിയാവുന്നതു പോലെയാണ് വീട്ടുകാരുറങ്ങും മുൻപ് അകത്തു കയറി പണം കൈക്കലാക്കിയത്. പോകുമ്പോൾ വീട്ടിനു പുറത്തെഴുതി വെച്ച രണ്ടു പേജുള്ള കത്ത് ഇങ്ങിനെ തുടരുന്നു.

ഷംസീർ എന്നോട് ക്ഷമിക്കണം. ഞാൻ നിന്റെ വീട്ടിൽ നിന്ന് പൈസ എടുത്തിട്ടുണ്ട്. ഇപ്പോൾ എനിക്ക് വയ്യ. ഞാൻ ആരാണെന്ന് പറയുന്നില്ല. നിനക്ക് എന്നെ അറിയാം, എനിക്ക് നിന്നെയും. ഞാൻ നിന്റെ വീടിന്റെ അടുത്തുള്ള ആളാണ്. എന്റെ പേര് പറയുന്നില്ല. ഷംന കുളിക്കുമ്പോൾ വന്നതാണ്. ഉമ്മ ഉണ്ടായിരുന്നു വീട്ടിൽ. ഞാൻ ഇത് ഇവിടെ വെക്കുന്നു. പൈസ ഞാൻ തിരിച്ചു തരാം. ഇവിടെ കൊണ്ടു വെച്ചോളാം. കുറച്ചു സമയം തരണം. എന്റെ വീട്ടിൽ അറിഞ്ഞിട്ടില്ല. എനിക്ക് അത്രയും ആവശ്യം വന്നത് കൊണ്ടാണ്. എനിക്കിപ്പോൾ എണീറ്റ് നടക്കാൻ വയ്യ. എനിക്ക് മാപ്പ് തരണം. എന്ന്.... ഇത്രയുമാണ് കത്തിലുള്ളത്. ഷംസീറിന്റെ പരാതിയിൽ ചങ്ങരംകുളം പോലീസ് അന്വേഷണം തുടങ്ങി.

The thief's apology letter did not hurt; Police have launched an investigation into Shamsir's complaint

Next TV

Related Stories
സംസ്ഥാനത്ത് ഇന്നും അര ലക്ഷത്തിനടുത്ത് കൊവിഡ് രോഗികള്‍; ടി പി ആര്‍ 48.06 %

Jan 26, 2022 06:03 PM

സംസ്ഥാനത്ത് ഇന്നും അര ലക്ഷത്തിനടുത്ത് കൊവിഡ് രോഗികള്‍; ടി പി ആര്‍ 48.06 %

സംസ്ഥാനത്ത് ഇന്നും അര ലക്ഷത്തിനടുത്ത് രോഗികള്‍, കേരളത്തില്‍ ഇന്ന് 49,771 പേര്‍ക്ക് കൊവിഡ്19 സ്ഥിരീകരിച്ചു എറണാകുളം 9567, തിരുവനന്തപുരം 6945, തൃശൂര്‍ 4449,...

Read More >>
വീട് അടിച്ചു തകർത്ത്, തീയിട്ട ശേഷം ഗൃഹനാഥൻ തൂങ്ങിമരിച്ച നിലയിൽ

Jan 26, 2022 05:45 PM

വീട് അടിച്ചു തകർത്ത്, തീയിട്ട ശേഷം ഗൃഹനാഥൻ തൂങ്ങിമരിച്ച നിലയിൽ

വീട് അടിച്ചു തകർത്ത്, തീയിട്ട ശേഷം ഗൃഹനാഥൻ തൂങ്ങിമരിച്ച...

Read More >>
ഉദ്യോഗസ്ഥര്‍ക്കെതിരെയുള്ള ഗൂഢാലോചനാക്കേസ്; കാവ്യ മാധവനെയും ചോദ്യം ചെയ്യും

Jan 26, 2022 03:55 PM

ഉദ്യോഗസ്ഥര്‍ക്കെതിരെയുള്ള ഗൂഢാലോചനാക്കേസ്; കാവ്യ മാധവനെയും ചോദ്യം ചെയ്യും

നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ കാവ്യ മാധവന്‍ അടക്കം കൂടുതല്‍ പേരെ വരും ദിവസങ്ങളില്‍ ചോദ്യം...

Read More >>
ആശങ്കയോടെ കേരളം; രോഗികളുടെ എണ്ണം കൂടുന്നു, കൂടുതല്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്കും രോഗം

Jan 26, 2022 03:39 PM

ആശങ്കയോടെ കേരളം; രോഗികളുടെ എണ്ണം കൂടുന്നു, കൂടുതല്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്കും രോഗം

വടക്കന്‍ കേരളത്തില്‍ കൊവിഡ് രോഗികളുടെ എണ്ണം തീരെ കുറയുന്നില്ല. സര്‍ക്കാര്‍ ആശുപത്രികളില്‍ ആരോഗ്യ പ്രവര്‍ത്തകരില്‍ കൊവിഡ് കൂടിയതോടെ ബദല്‍...

Read More >>
പാലക്കാട് വൻ കഞ്ചാവ് വേട്ട; 12 കിലോയുമായി ഒരാൾ  പിടിയിൽ

Jan 26, 2022 02:25 PM

പാലക്കാട് വൻ കഞ്ചാവ് വേട്ട; 12 കിലോയുമായി ഒരാൾ പിടിയിൽ

റെയിൽവേ സ്റ്റേഷനിൽ 12 കിലോ കഞ്ചാവുമായി തൃശ്ശൂർ സ്വദേശി പിടിയിലായി. ചാവക്കാട് സ്വദേശി ഖലീലുൽ റഹ്‌മാനാണ്...

Read More >>
ബന്ധുവിന്റെ മർദ്ദനമേറ്റ് മെഡി. കോളേജിൽ പ്രവേശിപ്പിച്ച ആദിവാസി യുവാവിനെ കാണ്മാനില്ല

Jan 26, 2022 01:32 PM

ബന്ധുവിന്റെ മർദ്ദനമേറ്റ് മെഡി. കോളേജിൽ പ്രവേശിപ്പിച്ച ആദിവാസി യുവാവിനെ കാണ്മാനില്ല

ബന്ധുവിന്റെ മർദ്ദനമേറ്റ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച ആദിവാസി യുവാവിനെ കാണാനില്ലെന്ന്...

Read More >>
Top Stories