ക്ഷേത്രമുറ്റത്ത് ആർഎസ്എസ് ശാഖ; പ്രതിഷേധവുമായി ഡിവൈഎഫ്ഐ പ്രവർത്തകർ

ക്ഷേത്രമുറ്റത്ത് ആർഎസ്എസ് ശാഖ; പ്രതിഷേധവുമായി  ഡിവൈഎഫ്ഐ പ്രവർത്തകർ
Feb 7, 2023 02:39 PM | By Athira V

മലപ്പുറം: കോട്ടക്കലിലെ കിഴക്കേകോവിലകത്തിന് കീഴിലുള്ള കോട്ടപ്പടി ശിവക്ഷേത്ര പരിസരത്ത് ആർഎസ്എസ് ശാഖ നടത്തുന്നതിനിടെ പ്രതിഷേധവുമായി ഡിവൈഎഫ്ഐ സംഘർഷാവസ്ഥ ഉടലെടുത്തതിനെ തുടർന്ന് കോട്ടക്കലിൽ പൊലീസ് ഇടപ്പെട്ടു. തിങ്കളാഴ്ച രാത്രി എട്ടുമണിയോടെയാണ് സംഭവം. ആർഎസ്എസ് ശാഖയും ആയുധപരിശീലനവും നടത്തുന്നുവെന്നാരോപിച്ച് മുദ്രാവാക്യം വിളികളുമായാണ് ഡിവൈഎഫ്ഐ പ്രവർത്തകർ എത്തിയത്.

നാലുദിവസം മുമ്പാണ് ക്ഷേത്രപരിസരത്ത് ശാഖ ആരംഭിച്ചത്. വിശ്വാസികൾ ആരാധന നടത്തുന്ന ക്ഷേത്രത്തിൻ്റെ മുറ്റം സാമൂഹ്യ സ്പർധ ഉണ്ടാക്കുന്ന ശാഖ നടത്താൻ പാടില്ലെന്നും മറ്റ് ജനവിഭാഗങ്ങൾക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്നതാണെന്നുമാണ് ആരോപണം. ആരാധനാലയങ്ങളുടെ പരിസരത്ത് ശാഖ പോലുള്ള പരിപാടി നടത്താൻ പാടില്ലെന്ന കോടതി വിധി ഉണ്ടായിട്ടും പൊലീസിന് തടയാൻ കഴിയാത്ത സാഹചര്യമാണെന്ന് പ്രതിഷേധക്കാർ പറയുന്നു.

മലപ്പുറം പൊലീസ് ഇൻസ്പെക്ടർ ജോബി തോമസ്, കോട്ടക്കൽ എസ്.ഐ കെ.എസ് പ്രിയൻ എന്നിവരുടെ നേതൃത്വത്തിൽ വൻ പൊലീസ് സന്നാഹമാണ് സ്ഥലത്തെത്തിയത്. സംഘർഷം ഉണ്ടാകാതിരിക്കാൻ പ്രദേശത്ത് പൊലീസ് ക്യാമ്പ് ചെയ്യുകയാണ്. ഇന്ന് ഇരു വിഭാഗങ്ങളേയും പൊലീസ് ചർച്ചയ്ക്ക് വിളിച്ചിട്ടുണ്ട്.

RSS branch in temple courtyard; DYFI workers with protest

Next TV

Related Stories
രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയ നടപടി; പ്രതിഷേധ മാർച്ചിൽ നേതാക്കളും പ്രവർത്തകരും തമ്മിൽത്തല്ലി

Mar 24, 2023 08:23 PM

രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയ നടപടി; പ്രതിഷേധ മാർച്ചിൽ നേതാക്കളും പ്രവർത്തകരും തമ്മിൽത്തല്ലി

രാഹുൽഗാന്ധിക്കെതിരായ നീക്കത്തിൽ പ്രതിഷേധിച്ച്‌ കോൺഗ്രസ്‌ നടത്തിയ മാർച്ചിൽ നേതാക്കളും പ്രവർത്തകരും...

Read More >>
 വാഴപ്പിണ്ടിയുമായി യൂത്ത് കോൺ​ഗ്രസ് നേതാക്കൾ അറസ്റ്റിൽ

Mar 24, 2023 07:26 PM

വാഴപ്പിണ്ടിയുമായി യൂത്ത് കോൺ​ഗ്രസ് നേതാക്കൾ അറസ്റ്റിൽ

കാട്ടാക്കടയിലെ അഞ്ച് യൂത്ത് കോൺ​ഗ്രസ് പ്രവർത്തകരെയാണ് പൊലീസ് കരുതൽ കസ്റ്റഡിയിൽ...

Read More >>
പുതപ്പില്‍ പൊതിഞ്ഞ് യുവതിയുടെ മൃതദേഹം കണ്ടെത്തിയ സംഭവം; കൂടുതൽ വിവരങ്ങൾ പുറത്ത്

Mar 24, 2023 07:19 PM

പുതപ്പില്‍ പൊതിഞ്ഞ് യുവതിയുടെ മൃതദേഹം കണ്ടെത്തിയ സംഭവം; കൂടുതൽ വിവരങ്ങൾ പുറത്ത്

കാഞ്ചിയാറില്‍ പുതപ്പില്‍ പൊതിഞ്ഞ് യുവതിയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്തുവന്നു. പ്രതിയെന്ന് സംശയിക്കുന്ന ഭര്‍ത്താവ്...

Read More >>
കോഴിക്കോട് റഷ്യൻ യുവതി പരിക്കേറ്റ് ചികിത്സ തേടിയ സംഭവം; ആൺസുഹൃത്ത് പോലീസ് കസ്റ്റഡിയിൽ

Mar 24, 2023 07:03 PM

കോഴിക്കോട് റഷ്യൻ യുവതി പരിക്കേറ്റ് ചികിത്സ തേടിയ സംഭവം; ആൺസുഹൃത്ത് പോലീസ് കസ്റ്റഡിയിൽ

കോഴിക്കോട് റഷ്യൻ യുവതി പരിക്കേറ്റ് ചികിത്സ തേടിയ സംഭവത്തിൽ റഷ്യൻ യുവതിയുടെ ആൺസുഹൃത്ത് പോലീസ്...

Read More >>
ശസ്ത്രക്രിയയെ തുടര്‍ന്ന് യുവതി മരിച്ച സംഭവം; ആശുപത്രിക്കെതിരെ പരാതിയുമായി കുടുംബം.

Mar 24, 2023 05:42 PM

ശസ്ത്രക്രിയയെ തുടര്‍ന്ന് യുവതി മരിച്ച സംഭവം; ആശുപത്രിക്കെതിരെ പരാതിയുമായി കുടുംബം.

ശസ്ത്രക്രിയയെ തുടര്‍ന്ന് യുവതി മരിച്ച സംഭവത്തിൽ ആശുപത്രിക്കെതിരെ പരാതിയുമായി കുടുംബം. കാസർഗോഡ് ചെറുവത്തൂരിലാണ് സംഭവം. ചെറുവത്തൂർ സ്വദേശി...

Read More >>
‘ജനാധിപത്യത്തെ കൊന്നു’- രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയ തീരുമാനത്തിനെതിരെ ആഞ്ഞടിച്ച് കെ സുധാകരന്‍

Mar 24, 2023 05:32 PM

‘ജനാധിപത്യത്തെ കൊന്നു’- രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയ തീരുമാനത്തിനെതിരെ ആഞ്ഞടിച്ച് കെ സുധാകരന്‍

രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കാനുള്ള ലോക്‌സഭാ സെക്രട്ടറിയേറ്റ് തീരുമാനത്തിന് നേരെ രൂക്ഷ പ്രതികരണവുമായി കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍....

Read More >>
Top Stories