യുഡിഎഫ് സർക്കാർ 17 തവണ ഇന്ധന നികുതി കൂട്ടിയെന്ന ധനമന്ത്രിയുടെ വാദം കള്ളം; ധനമന്ത്രിക്കെതിരെ കെ.സുധാകരൻ

യുഡിഎഫ് സർക്കാർ 17 തവണ ഇന്ധന നികുതി കൂട്ടിയെന്ന ധനമന്ത്രിയുടെ വാദം കള്ളം; ധനമന്ത്രിക്കെതിരെ കെ.സുധാകരൻ
Feb 6, 2023 09:01 PM | By Nourin Minara KM

തിരുവനന്തപുരം: യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് 17 തവണ ഇന്ധന നികുതി കൂട്ടിയെന്ന ധനമന്ത്രി കെ എന്‍ ബാലഗോപാലിന്റെ വാദം കല്ലുവെച്ച നുണയെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍.

അന്താരാഷ്ട്രവിപണയില്‍ അസംസ്‌കൃത എണ്ണയുടെ വില മാറുന്നതിനനുസരിച്ച് വില നിര്‍ണയിക്കുന്ന രീതി വന്നതിനെ തുടര്‍ന്നാണ് കേന്ദ്രസര്‍ക്കാര്‍ വില കൂട്ടിയതനുസരിച്ച് യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ഇന്ധന നികുതി കൂടിയതെന്ന് കെ സുധാകരന്‍ പറഞ്ഞു. കേരളത്തിന്റെ ചരിത്രത്തില്‍ ഉണ്ടാകാത്ത വിധത്തില്‍ ഇന്ധനനികുതി കുത്തനേ കൂട്ടിയിട്ട് അതിനെ ന്യായീകരിക്കാന്‍ യുഡിഎഫിനെ പഴിക്കുകയാണ് ധനമന്ത്രി ചെയ്യുന്നതെന്ന് കെ സുധാകരന്‍ ആഞ്ഞടിച്ചു.

കേന്ദ്രം വില കൂട്ടിയപ്പോള്‍ നാലു തവണ അധികനികുതി വേണ്ടെന്നുവച്ച് യുഡിഎഫ് സര്‍ക്കാര്‍ ജനങ്ങള്‍ക്ക് 619.17 കോടിയുടെ സമാശ്വാസം നല്‍കിയെന്ന് കെ സുധാകരന്‍ പറയുന്നു. സര്‍ക്കാര്‍ ഈ മാതൃക പിന്തുടര്‍ന്നില്ലെന്നു മാത്രമല്ല ഇപ്പോള്‍ ലിറ്ററിന് 2 രൂപ സെസ് കൂട്ടുകയും ചെയ്തു.

ഇതോടെ കേരളത്തില്‍ ശരാശരി വില പെട്രോളിന് 107.59 രൂപയും ഡീസലിന് 96.53 രൂപയുമായി കുത്തനേ ഉയര്‍ന്നു. കൊല്ലുന്ന രാജാവിന് തിന്നുന്ന മന്ത്രി എന്ന രീതിയിലാണ് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം വിമര്‍ശിച്ചു.

Finance Minister's claim that UDF government increased fuel tax 17 times is false; K. Sudhakaran against Finance Minister

Next TV

Related Stories
 ഇന്ത്യയുടെ ശബ്ദത്തിന് വേണ്ടിയുള്ള പോരാട്ടം, എന്തു വില കൊടുക്കാനും തയ്യാർ; രാഹുൽ ഗാന്ധി

Mar 24, 2023 08:18 PM

ഇന്ത്യയുടെ ശബ്ദത്തിന് വേണ്ടിയുള്ള പോരാട്ടം, എന്തു വില കൊടുക്കാനും തയ്യാർ; രാഹുൽ ഗാന്ധി

സൂറത്ത് സെക്ഷൻസ് കോടതിയുടെ ക്രിമിനൽ മാനനഷ്ടക്കേസിൽ ശിക്ഷപ്പെട്ടതോടെ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനടക്കം എട്ട് വർഷത്തെ അയോഗ്യത ഭീഷണിയാണ്...

Read More >>
ജനാധിപത്യത്തിന്റെ മരണം; രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയ  നടപടിക്കെതിരെ എംകെ സ്റ്റാലിൻ

Mar 24, 2023 07:56 PM

ജനാധിപത്യത്തിന്റെ മരണം; രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയ നടപടിക്കെതിരെ എംകെ സ്റ്റാലിൻ

ജനാധിപത്യത്തിന്റെ മരണമണിയാണിതെന്നും ബിജെപി പകയുടെ രാഷ്ട്രീയത്തിൽ നിന്ന് സമ്പൂർണ ഏകാധിപത്യത്തിലേക്ക് മാറുകയാണെന്നും സ്റ്റാലിൻ...

Read More >>
രാഹുല്‍ ഗാന്ധിക്കെതിരായ നടപടിയെ അപലപിച്ച് വീണ ജോര്‍ജ്ജ്

Mar 24, 2023 06:59 PM

രാഹുല്‍ ഗാന്ധിക്കെതിരായ നടപടിയെ അപലപിച്ച് വീണ ജോര്‍ജ്ജ്

വിവാദ പ്രസം​ഗത്തിന്റെ പേരിൽ കോടതി ശിക്ഷിച്ചതിന് പിന്നാലെ പാര്‍ലമെന്റിൽ അയോ​ഗ്യനാക്കപ്പെട്ട കോൺ​ഗ്രസ് നേതാവ് രാഹുൽ ​ഗാന്ധിക്ക് പിന്തുണയുമായി...

Read More >>
വയനാട്ടിലെ എംപി രാഹുൽ തന്നെയെന്ന് ടി സിദ്ദിഖ്; റോഡ് ഉപരോധിച്ച് കോൺഗ്രസ്

Mar 24, 2023 05:45 PM

വയനാട്ടിലെ എംപി രാഹുൽ തന്നെയെന്ന് ടി സിദ്ദിഖ്; റോഡ് ഉപരോധിച്ച് കോൺഗ്രസ്

കൽപ്പറ്റയിലെ ബിഎസ്എൻഎൽ ഓഫീസിലേക്ക് കോൺഗ്രസ് പ്രവർത്തകർ മാർച്ച്...

Read More >>
''ബിജെപി അജണ്ട നടപ്പാക്കാനാകുന്ന നാടല്ല കേരളം''; കേന്ദ്രത്തിനും ആർഎസ്എസിനും തലശേരി ബിഷപ്പിനുമെതിരെ മുഖ്യമന്ത്രി

Mar 22, 2023 07:21 PM

''ബിജെപി അജണ്ട നടപ്പാക്കാനാകുന്ന നാടല്ല കേരളം''; കേന്ദ്രത്തിനും ആർഎസ്എസിനും തലശേരി ബിഷപ്പിനുമെതിരെ മുഖ്യമന്ത്രി

വർഗീയതയുടെ ഏറ്റവും വലിയ രൂപമാണ് ആർഎസ്എസ്. അതിന്റെ രാഷ്ട്രീയ രൂപമാണ് ബിജെപി. അത് ആർക്കും പറഞ്ഞു കൊടുക്കേണ്ട...

Read More >>
 യുവനേതാവ് കനയ്യകുമാറിന് നേതൃനിരയില്‍ ഉയർന്ന ഉത്തരവാദിത്വം നല്‍കാനൊരുങ്ങി കോണ്‍ഗ്രസ്.

Mar 21, 2023 08:19 PM

യുവനേതാവ് കനയ്യകുമാറിന് നേതൃനിരയില്‍ ഉയർന്ന ഉത്തരവാദിത്വം നല്‍കാനൊരുങ്ങി കോണ്‍ഗ്രസ്.

യുവനേതാവ് കനയ്യകുമാറിന് നേതൃനിരയില്‍ ഉയർന്ന ഉത്തരവാദിത്വം നല്‍കാനൊരുങ്ങി കോണ്‍ഗ്രസ്. യൂത്ത് കോണ്‍ഗ്രസ് അഖിലേന്ത്യ അധ്യക്ഷ സ്ഥാനത്തേക്കോ...

Read More >>
Top Stories