വെറും നാല് ചേരുവകൾ കൊണ്ട് ചോക്ലേറ്റ് ലാവാ കേക്ക് ; റെസിപ്പി

വെറും നാല് ചേരുവകൾ കൊണ്ട് ചോക്ലേറ്റ് ലാവാ കേക്ക് ; റെസിപ്പി
Feb 6, 2023 02:29 PM | By Susmitha Surendran

ചോക്ലേറ്റ് പ്രേമികൾക്ക് ഏറെ ഇഷ്ടമുള്ള ഒന്നാണ് ചോക്ലേറ്റ് ലാവാ കേക്ക്. പ്രത്യേകിച്ച് കുട്ടികൾക്ക് ഏറെ ഇഷ്ടപ്പെട്ട കേക്ക്. പലരും കരുതുന്നത് ചോക്ലേറ്റ് ലാവാ കേക്ക് തയ്യാറാക്കാൻ ഏറെ പ്രയാസമാണെന്നാണ്.

എന്നാൽ വെറും നാല് ചേരുവകൾ കൊണ്ട് ചോക്ലേറ്റ് ലാവാ കേക്ക് തയ്യാറാക്കാം. ഓറിയോ ബിസ്ക്കറ്റ് ഉണ്ടെങ്കിൽ ഈസി ലാവാ കേക്ക് എങ്ങനെ തയ്യാറാക്കാമെന്നുള്ള വീഡിയോ ഇൻസ്റ്റ​ഗ്രാമിൽ പങ്കുവെച്ചിരിക്കുകയാണ് പ്രശസ്ത ഫുഡ് ബ്ലോഗറും ബേക്കറുമായ ശിവേഷ് ഭാട്ടിയ.

'ഒരുമിച്ചു ചേർക്കുന്നത് വളരെ ലളിതമാണ്. നിങ്ങൾക്ക് പ്രണയത്തിലാകാതിരിക്കാൻ കഴിയില്ല..'- എന്ന് കുറിച്ച് കൊണ്ടാണ് റെസിപ്പി വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

നിങ്ങൾക്ക് വീട്ടിൽ തന്നെ സ്വാദിഷ്ടമായ ലാവ കേക്ക് ഉണ്ടാക്കാമെന്നും നിങ്ങൾക്ക് വേണ്ടത് വെറും 4 ചേരുവകൾ മാത്രമാണെന്നും ശിവേഷ് ഭാട്ടിയ വീ‍ഡിയോയിൽ പറയുന്നു?. ഇനി എങ്ങനെയാണ് ചോക്ലേറ്റ് ലാവാ കേക്ക് തയ്യാറാക്കുന്നതെന്ന് നോക്കിയാലോ...

വേണ്ട ചേരുവകൾ...

ഓറിയോ ബിസ്ക്കറ്റ് 10 എണ്ണം

ചൂട് പാൽ 1/4 കപ്പ്

ബേക്കിം​ഗ് സോഡ 1/2 ടീസ്പൂൺ

ചോക്ലേറ്റ് കഷ്ണങ്ങൾ ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം...

ആദ്യം ഒരു പാത്രത്തിൽ ഓറിയോ ബിസ്ക്കറ്റും ചൂടുള്ള പാലും ചേർക്കുക. ബിസ്ക്കറ്റ് ഉരുകാനായി മാറ്റിവയ്ക്കുക. അത് നന്നായി ഉരുകിയ ശേഷം ബേക്കിംഗ് സോഡ ചേർക്കുക. ശേഷം whisker ഉപയോ​ഗിച്ച് നന്നായി ബാറ്റർ മിക്സ് ചെയ്യുക.

ശേഷം നെയ്യ് പുരട്ടിയ ചെറിയ കപ്പിലേക്ക് ബാറ്റർ ഒഴിക്കുക. ശേഷം ബാറ്ററിന്റെ നടുഭാ​ഗത്ത് ചോക്ലേറ്റ് കഷണങ്ങൾ ചേർക്കുക. ശേഷം 180 ഡിഗ്രി സെൽഷ്യസിൽ 8-10 മിനിറ്റ് എയർ ഫ്രൈ അല്ലെങ്കിൽ ബേക്ക് ചെയ്തെടുക്കുക. ഈസിയായ ചോക്ലേറ്റ് ലാവാ കേക്ക് തയ്യാർ...

Chocolate Lava Cake; Recipe

Next TV

Related Stories
#biriyanirecipe |സ്വാദിഷ്ടമായ ചിക്കൻ ബിരിയാണി; ഈസി റെസിപ്പി

Mar 18, 2024 10:40 PM

#biriyanirecipe |സ്വാദിഷ്ടമായ ചിക്കൻ ബിരിയാണി; ഈസി റെസിപ്പി

കുട്ടികൾക്കും മുതിർന്നവർക്കും ഒരു പോലെ ഇഷ്ടമാകുന്ന സ്പെഷ്യൽ ചിക്കൻ ബിരിയാണി...

Read More >>
#SquidRoast |  കൂന്തൾറോസ്റ്റ് എളുപ്പത്തിൽ ഉണ്ടാക്കിയാലോ

Mar 15, 2024 12:17 PM

#SquidRoast | കൂന്തൾറോസ്റ്റ് എളുപ്പത്തിൽ ഉണ്ടാക്കിയാലോ

വ്യത്യസ്തമായ മീൻ വിഭവങ്ങൾ മലയാളിക്കെന്നും...

Read More >>
#watermelonshake |ഈ വേനൽചൂടിൽ ഉള്ളു തണുക്കാൻ തണ്ണിമത്തൻ ഷേക്ക്

Mar 9, 2024 10:04 PM

#watermelonshake |ഈ വേനൽചൂടിൽ ഉള്ളു തണുക്കാൻ തണ്ണിമത്തൻ ഷേക്ക്

ധാരാളം ജലാംശം അടങ്ങിയിട്ടുള്ള ഇവ ഉന്മേഷം വീണ്ടെടുക്കാൻ സഹായിക്കും....

Read More >>
#cookery | പൈനാപ്പിൾ കേക്ക് എങ്ങനെ വീട്ടിൽ തന്നെ എളുപ്പത്തിൽ തയ്യാറാക്കാമെന്ന് നോക്കാം

Mar 2, 2024 03:28 PM

#cookery | പൈനാപ്പിൾ കേക്ക് എങ്ങനെ വീട്ടിൽ തന്നെ എളുപ്പത്തിൽ തയ്യാറാക്കാമെന്ന് നോക്കാം

സോഫ്റ്റും ജ്യൂസിയുമായ കേക്ക്, അവൻ ഇല്ലാതെ വളരെ എളുപ്പത്തിൽ...

Read More >>
#cookery | നല്ല നാടൻ ചിക്കൻ കറി തയ്യാറാക്കി നോക്കിയാലോ...

Mar 1, 2024 12:03 PM

#cookery | നല്ല നാടൻ ചിക്കൻ കറി തയ്യാറാക്കി നോക്കിയാലോ...

ചോറ്, ചപ്പാത്തി, അപ്പം, ദോശ ഇങ്ങനെ...

Read More >>
#cookery | മധുരമൂറും ഗുലാബ് ജാം വീട്ടിൽ തന്നെ തയ്യാറാക്കാം...

Feb 28, 2024 01:12 PM

#cookery | മധുരമൂറും ഗുലാബ് ജാം വീട്ടിൽ തന്നെ തയ്യാറാക്കാം...

മധുരം ഇഷ്ടപ്പെടുന്നവരുടെ ഏറ്റവും പ്രിയപ്പെട്ട മധുര...

Read More >>
Top Stories