പോപ്പുലർ ഫ്രണ്ട് നിരോധനം അന്വേഷണം എസ്‌ഡിപിഐയിലേക്ക്

പോപ്പുലർ ഫ്രണ്ട് നിരോധനം അന്വേഷണം എസ്‌ഡിപിഐയിലേക്ക്
Feb 6, 2023 01:22 PM | By Vyshnavy Rajan

പോപ്പുലർ ഫ്രണ്ട് നിരോധനം അന്വേഷണം എസ്‌ഡിപിഐയിലേക്ക്. എസ്‌ഡിപിഐ സംസ്ഥാന ജനറൽ സെക്രട്ടറി റോയ് അറകയ്ക്കലിനെ എൻഐഎ ചോദ്യം ചെയ്യുന്നു.

തൃശൂരിൽ പിടിയിലായ എസ്‌ഡിപിഐ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി കെ ഉസ്‌മാനുമായി ബന്ധപ്പെട്ടാണ് ചോദ്യം ചെയുന്നത്. ഇന്ന് രാവിലെ 10 മണിക്കാണ് എസ്‌ഡിപിഐ സംസ്ഥാന ജനറൽ സെക്രട്ടറി റോയ് അറകയ്ക്കലിനോട് എൻഐഎ കൊച്ചിയിലെ ഓഫീസിൽ ഹാജരാകാൻ ആവശ്യപ്പെടത്.

ചോദ്യം ചെയ്യൽ ഇപ്പോൾ പുരോഗമിക്കുകയാണ്. എസ്‌ഡിപിഐയുടെ സാമ്പത്തിക കാര്യങ്ങൾ കൈകാര്യം ചെയ്തിരുന്നത് തൃശൂരിൽ പിടിയിലായ എസ്‌ഡിപിഐ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി കെ ഉസ്‌മാനാണ്.

അതിനാൽ തന്നെ ഉസ്മാനും റോയ് അറയ്ക്കലും തമ്മിൽ അടുത്ത ബന്ധമുണ്ട് എന്ന തരത്തിൽ എൻഐഎ സംഘത്തിന് വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് വിവര ശേഖരണത്തിന് എൻഐഎ ഇപ്പോൾ റോയ് അറയ്ക്കലിനെ ചോദ്യം ചെയ്യുന്നത്.

പോപ്പുലർ ഫ്രണ്ടിൽ നിന്നും എസ്‌ഡിപിഐയിലേക്ക് എത്തിയ ആളുകളെ വിശദമായി ചോദ്യം ചെയ്യാനാണ് എൻഐഎ നീക്കം. നേരത്തെ എസ്‌ഡിപിഐ സംസ്ഥാന സെക്രട്ടറി അജ്മൽ ഇസ്മായെലിനെ കൊച്ചിയിൽ എൻഐഎ ചോദ്യം ചെയ്തിരുന്നു.

Popular Front ban inquiry to SDPI

Next TV

Related Stories
#stabbed |വർക്ക് ഔട്ട് സമയത്തെ ചൊല്ലി തർക്കം; ജിം ഉടമ യുവാവിനെ കുത്തി പരിക്കേൽപ്പിച്ചു

Apr 23, 2024 11:11 PM

#stabbed |വർക്ക് ഔട്ട് സമയത്തെ ചൊല്ലി തർക്കം; ജിം ഉടമ യുവാവിനെ കുത്തി പരിക്കേൽപ്പിച്ചു

യുവാവ് കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സതേടി....

Read More >>
#death | പാലക്കാട് കൊടുംചൂടിനിടെ രണ്ടാം മരണം; അട്ടപ്പാടിയില്‍ മധ്യവയസ്‌കന്‍ മരിച്ചത് നിര്‍ജലീകരണം മൂലം

Apr 23, 2024 10:37 PM

#death | പാലക്കാട് കൊടുംചൂടിനിടെ രണ്ടാം മരണം; അട്ടപ്പാടിയില്‍ മധ്യവയസ്‌കന്‍ മരിച്ചത് നിര്‍ജലീകരണം മൂലം

ഇന്നലെ രാത്രി ശെന്തിലിനെ സുഹൃത്തിന്റെ വീടിന് സമീപം അവശനിലയില്‍ കണ്ടെത്തുകയായിരുന്നു. കോട്ടത്തറ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍...

Read More >>
#attack | വനിതാ ടിടിഇയെ ആക്രമിച്ച സംഭവം; പ്രതി ആലുവ സ്വദേശി, കേസെടുത്തത് ഡ്യൂട്ടി തടസപ്പെടുത്തിയതിന് മാത്രം

Apr 23, 2024 10:05 PM

#attack | വനിതാ ടിടിഇയെ ആക്രമിച്ച സംഭവം; പ്രതി ആലുവ സ്വദേശി, കേസെടുത്തത് ഡ്യൂട്ടി തടസപ്പെടുത്തിയതിന് മാത്രം

പ്രതി തല്ലാൻ വന്നപ്പോൾ യാത്രക്കാർ പിടിച്ച് മാറ്റുകയായിരുന്നുവെന്നും രജനി ഇന്ദിര...

Read More >>
#briberycase |കൈക്കൂലിക്കേസിൽ വീല്ലേജ് ഓഫീസര്‍ക്കും ഫീല്‍ഡ് അസിസ്റ്റന്‍റിനും കഠിന തടവ്

Apr 23, 2024 09:56 PM

#briberycase |കൈക്കൂലിക്കേസിൽ വീല്ലേജ് ഓഫീസര്‍ക്കും ഫീല്‍ഡ് അസിസ്റ്റന്‍റിനും കഠിന തടവ്

ഒന്നാം പ്രതിയായ മറിയ സിസിലിയെ റിമാന്‍ഡ് ചെയ്ത് അട്ടക്കുളങ്ങര വനിത ജയിലിലും രണ്ടാം പ്രതിയായ സന്തോഷിനെ പൂജപ്പുര സെൻട്രൽ ജയിലിലും...

Read More >>
#arrest |ബെംഗളൂരുവിൽ നിന്ന് മലപ്പുറത്തേക്ക് സ്വിഫ്റ്റ് കാറിൽ യാത്ര;പരിശോധനയിൽ പെട്ടു! തോൽപ്പെട്ടിയിൽ വൻ എംഡിഎംഎ വേട്ട

Apr 23, 2024 09:32 PM

#arrest |ബെംഗളൂരുവിൽ നിന്ന് മലപ്പുറത്തേക്ക് സ്വിഫ്റ്റ് കാറിൽ യാത്ര;പരിശോധനയിൽ പെട്ടു! തോൽപ്പെട്ടിയിൽ വൻ എംഡിഎംഎ വേട്ട

മാനന്തവാടി എക്സൈസ് സർക്കിൾ ഓഫീസ് ടീമും എക്സൈസ് ചെക്ക് പോസ്റ്റ് ടീമും ചേർന്ന് സംയുക്തമായി നടത്തിയ പരിശോധനയിലാണ് എംഡിഎംഎ...

Read More >>
Top Stories