പതിനാലുകാരിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗത്തിനിരയാക്കിയ സംഭവം; കൂടുതൽ വിവരങ്ങൾ പുറത്ത്

പതിനാലുകാരിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗത്തിനിരയാക്കിയ സംഭവം; കൂടുതൽ വിവരങ്ങൾ പുറത്ത്
Feb 6, 2023 12:42 PM | By Vyshnavy Rajan

ദിബ്രുഗഡ് : അസമിൽ പതിനാലുകാരിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗത്തിനിരയാക്കിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ബലാത്സംഗത്തിനുശേഷം അബോധാവസ്ഥയിലായ പെൺകുട്ടിയെ പ്രതികൾ തേയിലത്തോട്ടത്തിൽ ഉപേക്ഷിച്ച് കടന്നു.

ദിബ്രുഗ‍ഡ് ജില്ലയിലെ ലഹോവൽ മേഖലയിൽ ആണ് ക്രൂര പീർനം നടന്നത്. കഴിഞ്ഞ മൂന്നാം തീയതിയാണ് പെൺ‍കുട്ടിയെ പ്രതികള്‍ തട്ടിക്കൊണ്ടുപോയത്. പെണ്‍കുട്ടിയെ കാണാതായതോടെ വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു.

പൊലീസ് അന്വേഷണം നടക്കവേയാണ് ഒരു തേയില എസ്റ്റേറ്റില്‍ കൈകാലുകള്‍ കെട്ടിയിട്ട നിലയില്‍ പതിനാലുകാരിയെ കണ്ടെത്തുന്നത്. ജനുവരി മൂന്നാം തീയതി വൈകിട്ടാണ് ലഹോവലിലെ ബെബെജിയ ഗ്രാമവാസിയായായ പെണ്‍കുട്ടിയെ കാണാതായത്.

വൈകിട്ട് വീട്ടിലേക്ക് സാധനങ്ങള്‍ വാങ്ങാനായി ഒറ്റയ്ക്ക് കടയിലേക്ക് പോയ പെണ്‍കുട്ടിയെ പ്രതികള്‍ തട്ടിക്കൊണ്ടുപോവുകയായിരുന്നു. രണ്ടു ദിവസത്തോളം അഞ്ച് പേര്‍ ചേര്‍ന്ന് പെണ്‍കുട്ടിയെ മാറി മാറി ക്രൂരമായി ബലാത്സംഗം ചെയ്തെന്ന് പൊലീസ് പറയുന്നു.

ക്ഷീണിച്ച് അവശയായി ബോധം നഷ്ടപ്പെട്ട കുട്ടിയെ ഒടുവില്‍ പ്രതികള്‍ ദിബ്രുഗഡ് നഗരത്തിൽനിന്ന് 12 കിലോമീറ്റർ അകലെയുള്ള ലഹോവലിലെ അഥാബാരി തേയില എസ്റ്റേറ്റില്‍ ഉപേക്ഷിച്ച് രക്ഷപ്പെടുകയായിരുന്നു. ഞായറാഴ്ച നാട്ടുകാരാണ് കൈകാലുകൾ കെട്ടിയിട്ട നിലയിൽ അബോധാവസ്ഥയിൽ പെൺകുട്ടിയെ കണ്ടെത്തിയത്.

തുടര്‍ന്ന് വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു. ബോധം നഷ്ടപ്പട്ട നിലയില്‍ കണ്ടെത്തിയ പെണ്‍കുട്ടിയെ പൊലീസ് എത്തി അസം മെഡിക്കൽ കോളജിലേക്കു മാറ്റി. അതേസമയം പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച ഭൈജൻ അലി സഫർ അലി എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. കൂട്ടു പ്രതികളായ മൂന്ന് പേരെ പൊലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു.

പ്രതികളെ വിശദമായി ചോദ്യം ചെയ്തുവരികയാണെന്നും കൂടുതല്‍ പേര്‍ കേസിലെ പ്രതികളാണോ എന്ന് അന്വേഷിക്കുന്നുണ്ടെന്നും പൊലീസ് വ്യക്തമാക്കി. പ്രദേശത്തെ സിസിടിവികള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പൊലീസ് പ്രതികളെ തിരിച്ചറിഞ്ഞത്. പെണ്‍കുട്ടിയുടെ ആരോഗ്യ നിലയില്‍ നേരിയ പുരോഗതിയുണ്ടെന്നും പൊലീസ് അറിയിച്ചു.

The incident where a 14-year-old girl was kidnapped and gang-raped; More info out

Next TV

Related Stories
തിരുവനന്തപുരത്ത് ലേഡീസ് ഹോസ്റ്റലിന് മുമ്പിൽ നഗ്നതാ പ്രദർശനം; പ്രതിയെ പിടികൂടി

Apr 1, 2023 09:07 PM

തിരുവനന്തപുരത്ത് ലേഡീസ് ഹോസ്റ്റലിന് മുമ്പിൽ നഗ്നതാ പ്രദർശനം; പ്രതിയെ പിടികൂടി

തിരുവനന്തപുരത്ത് ലേഡീസ് ഹോസ്റ്റലിന് മുമ്പിൽ നഗ്നതാ പ്രദർശനം നടത്തിയ പ്രതിയെ പിടികൂടി. മ്യൂസിയം പൊലീസാണ് പ്രതിയെ...

Read More >>
അപകീർത്തികരമായ വാക്കുകൾ ഉപയോഗിച്ചു; സഹപാഠികൾ തമ്മിലുള്ള അടിപിടിയിൽ 14 കാരന് ദാരുണാന്ത്യം

Apr 1, 2023 03:29 PM

അപകീർത്തികരമായ വാക്കുകൾ ഉപയോഗിച്ചു; സഹപാഠികൾ തമ്മിലുള്ള അടിപിടിയിൽ 14 കാരന് ദാരുണാന്ത്യം

കുട്ടിയുടെ മരണത്തിന് കാരണക്കാരനായ കൗമാരക്കാരനെ തിരുവള്ളൂർ പൊലീസ് അറസ്റ്റ്...

Read More >>
കോഴിക്കോട് ​ക്ഷേ​ത്രോത്സവത്തിനിടെ മർദനമേറ്റ യുവാവ് മരിച്ചു

Apr 1, 2023 01:04 PM

കോഴിക്കോട് ​ക്ഷേ​ത്രോത്സവത്തിനിടെ മർദനമേറ്റ യുവാവ് മരിച്ചു

കൊളത്തൂർ കരിയാത്തൻ കോട് ക്ഷേ​ത്രോത്സവത്തിനിടെയായിരുന്നു...

Read More >>
ഭർത്താവിനെ കൊലപ്പെടുത്തിയ ക്കേസ്; ഭാര്യയ്ക്കും കാമുകനും ജീവപര്യന്തം ശിക്ഷ വിധിച്ച് കോടതി

Apr 1, 2023 12:15 PM

ഭർത്താവിനെ കൊലപ്പെടുത്തിയ ക്കേസ്; ഭാര്യയ്ക്കും കാമുകനും ജീവപര്യന്തം ശിക്ഷ വിധിച്ച് കോടതി

ഹരിയാനയില്‍ ഭർത്താവിനെ കൊലപ്പെടുത്തിയ കേസില്‍ ഭാര്യയ്ക്കും കാമുകനും ജീവപര്യന്തം ശിക്ഷ വിധിച്ച് കോടതി. സോഹ്‌ന സ്വദേശിയായ ഗീതയും ഇവരുടെ കാമുകനായ...

Read More >>
വനിതാ സുഹൃത്തിന്‍റെ വീട്ടിലെത്തിയ യുവാവിനെ നേരെ അക്രമം; ഒളിവിൽ പോയ അയൽവാസി അറസ്റ്റിൽ

Apr 1, 2023 06:37 AM

വനിതാ സുഹൃത്തിന്‍റെ വീട്ടിലെത്തിയ യുവാവിനെ നേരെ അക്രമം; ഒളിവിൽ പോയ അയൽവാസി അറസ്റ്റിൽ

നാദാപുരം പേരോട് വനിതാ സുഹൃത്തിന്‍റെ വീട്ടിലെത്തിയ യുവാവിനെ അക്രമിച്ച് പരിക്കേൽപിച്ച കേസിൽ ഒരാൾ കൂടി അറസ്റ്റിൽ....

Read More >>
Top Stories










News from Regional Network