സെൽഫി എടുക്കുന്നതിനിടെ വെള്ളച്ചാട്ടത്തിൽ തെന്നിവീണ യുവാവിന്റെ മൃതദേഹം കണ്ടെത്തി

സെൽഫി എടുക്കുന്നതിനിടെ വെള്ളച്ചാട്ടത്തിൽ തെന്നിവീണ യുവാവിന്റെ മൃതദേഹം കണ്ടെത്തി
Feb 6, 2023 10:44 AM | By Athira V

രാജാക്കാട്: ഇടുക്കി മുതിരപ്പുഴയാർ ചുനയംമാക്കല്‍ വെള്ളച്ചാട്ടത്തിൽ കാണാതായ വിനോദ സഞ്ചാരിയുടെ മൃതദേഹം കണ്ടെത്തി.

ഹെദ്രബാദ് സ്വദേശിയായ സന്ദീപ് (20) ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് മൂന്നരയോടെയാണ് സംഭവം.സന്ദീപ് ഉള്‍പ്പെടെ അഞ്ചംഗ സംഘം മൂന്നാര്‍ സന്ദര്‍ശിച്ച ശേഷം തിരികെ ശ്രീനാരായണപുരം വെള്ളച്ചാട്ടം കാണാനെത്തിയപ്പോഴാണ് അപകടം സംഭവിച്ചത്.

പുഴ മുറിച്ച് കടക്കാൻ ശ്രമിക്കുന്നതിനിടെ സെല്‍ഫി എടുക്കാന്‍ ശ്രമിച്ച സന്ദീപ് കാല്‍വഴുതി വെള്ളച്ചാട്ടത്തില്‍ വീഴുകയായിരുന്നു. അടിയൊഴുക്ക് കൂടുതലുള്ള സ്ഥലമായതിനാല്‍‌ സന്ദീപ് പെട്ടന്ന് മുങ്ങിത്താഴുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

വിരമറിഞ്ഞെത്തിയ നാട്ടുകാരും പൊലീസും ഫയര്‍ ഫോഴ്സും സ്കൂമ്പാ ടീമും തെരച്ചില്‍ നടത്തിയെങ്കിലും ആദ്യം മൃതദേഹം കണ്ടെത്താനായില്ല. തുടര്‍ന്ന് തൊടുപുഴയില്‍ നിന്നും സ്കൂബ ടീമംഗങ്ങളും സ്ഥലത്തെത്തി നടത്തിയ തെരച്ചിലൊനടുവിലാണ് സന്ദീപിന്‍റെ മൃതദേഹം കണ്ടെത്തിയത്. തുടര്‍ നടപടികള്‍ക്ക് ശേഷം സന്ദീപിന്‍റെ മൃതദേഹം അടിമാലി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

The body of a young man who slipped in a waterfall while taking a selfie was found

Next TV

Related Stories
മലപ്പുറം സ്വദേശി ജിദ്ദയില്‍ മരിച്ചു

Mar 19, 2023 07:40 PM

മലപ്പുറം സ്വദേശി ജിദ്ദയില്‍ മരിച്ചു

മലപ്പുറം വാഴക്കാട് ആക്കോട് സ്വദേശി മുഹമ്മദ് മുസ്തഫ തടയില്‍ ജിദ്ദയില്‍ അന്തരിച്ചു. 56 വയസായിരുന്നു. കിംഗ് ഫഹദ് ജനറല്‍ ഹോസ്പിറ്റലില്‍...

Read More >>
തെലുഗു നടൻ നന്ദമുരി താരകരത്ന അന്തരിച്ചു

Feb 19, 2023 06:31 AM

തെലുഗു നടൻ നന്ദമുരി താരകരത്ന അന്തരിച്ചു

തെലുഗു ഇതിഹാസതാരവും മുൻ ആന്ധ്ര മുഖ്യമന്ത്രിയുമായ എൻടിആറിന്‍റെ പേരക്കുട്ടിയാണ് താരക...

Read More >>
വീണ്ടും ഉയർന്ന് സ്വർണ്ണ വില

Dec 17, 2022 10:35 AM

വീണ്ടും ഉയർന്ന് സ്വർണ്ണ വില

വീണ്ടും ഉയർന്ന് സ്വർണ്ണ വില...

Read More >>
Top Stories