'ബോധം കെട്ട് വീഴുന്നവര്‍ക്ക് തളിക്കാന്‍ വെള്ളമെടുക്കാന്‍ കഴിയാത്ത അവസ്ഥ'-വിഷ്ണുനാഥ് എംഎല്‍എ ,വെള്ളത്തിന് എംഎല്‍എ പ്രത്യേകം കത്ത് തന്നാൽ അനുവദിക്കാമെന്നു മന്ത്രി റോഷി അഗസ്റ്റിന്‍

'ബോധം കെട്ട് വീഴുന്നവര്‍ക്ക് തളിക്കാന്‍ വെള്ളമെടുക്കാന്‍ കഴിയാത്ത അവസ്ഥ'-വിഷ്ണുനാഥ് എംഎല്‍എ ,വെള്ളത്തിന് എംഎല്‍എ പ്രത്യേകം കത്ത് തന്നാൽ അനുവദിക്കാമെന്നു മന്ത്രി റോഷി അഗസ്റ്റിന്‍
Feb 6, 2023 10:44 AM | By Nourin Minara KM

തിരുവനന്തപുരം: വെള്ളക്കരം വര്‍ധിപ്പിക്കുന്നതിനെ ന്യായീകരിച്ച് മന്ത്രി റോഷി അഗസ്റ്റിന്‍. ഒരു ലിറ്റർ വെള്ളത്തിന് ഒരു പൈസയാണ് കൂട്ടിയത്. ഇത് കൂട്ടേണ്ടത് അല്ലേ എന്ന് മന്ത്രി നിയമസഭയില്‍ ചോദിച്ചു. ബോധം കെട്ട് വീഴുന്നവര്‍ക്ക് തളിക്കാന്‍ വെള്ളമെടുക്കാന്‍ കഴിയാത്ത അവസ്ഥയെന്ന് വിഷ്ണുനാഥ് എംഎല്‍എ കുറ്റപ്പെടുത്തി. ഇതിന് ഹാസ്യ രൂപേണയായിരുന്നു മന്ത്രിയുടെ മറുപടി.

ബോധം കെട്ട് വീഴുന്നവർക്ക് തളിക്കാൻ വെള്ളത്തിന് എംഎല്‍എ പ്രത്യേകം കത്ത് തന്നാൽ അനുവദിക്കാമെന്നായിരുന്നു മന്ത്രി റോഷി അഗസ്റ്റിന്‍റെ പ്രതികരണം. സേവന രംഗത്തെ ബുദ്ധിമുട്ട് പരിഹരിക്കാനാണ് വെള്ളക്കരം കൂട്ടിയതെന്നും മന്ത്രി പറഞ്ഞു. വെള്ളക്കരം വര്‍ധിപ്പിക്കുന്നത് സംബന്ധിച്ച് ഒരു സാധാരണക്കാരൻ പോലും തന്നെ വിളിച്ചിട്ടില്ല.

ജനങ്ങളെ സംരക്ഷിക്കാനാണ് വെള്ളക്കരം കൂട്ടിയതെന്നും വെള്ളം ഉപയോഗിക്കുന്നതിൽ കുറവ് വരുത്തിയാൽ ബില്‍ കുറയുമെന്നും മന്ത്രി പറഞ്ഞു. ജനങ്ങള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാകാത്ത തരത്തിലാണ് വെള്ളക്കരം വര്‍ധിപ്പിക്കുന്നത്. വെള്ളക്കരം കൂട്ടിയതില്‍ ഇതുവരെ ഒരു പരാതി പോലും ലഭിച്ചിട്ടില്ല. വെള്ളക്കരം കൂട്ടാതെ മുന്നോട്ട് പോകാന്‍ കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളതെന്നും മന്ത്രി പറഞ്ഞു. ലിറ്ററിന് ഒരു പൈസയാണ് വെള്ളക്കരമായി കൂട്ടിയത്.

ജനത്തിന്‍റെ നടുവൊടിക്കുന്ന പ്രഖ്യാപനങ്ങൾ ഉണ്ടായ ബജറ്റ് അവതരണ ദിനമായ വെള്ളിയാഴ്ച്ച ആണ് ഉത്തരവ് ഇറങ്ങിയത്. മാർച്ച് മുതലേ പുതിയ നിരക്ക് ഉണ്ടാകു എന്നായിരുന്നു മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞിരുന്നത്. എന്നാൽ മുന്നറിയിപ്പ് നൽകാതെ നേരത്തെ ഉത്തരവ് ഇറക്കുക ആയിരുന്നു. പുതിയ നിരക്കിൽ ഒരു കുടുംബത്തിന് വിവിധ സ്ലാബുകളിൽ ആയി ശരാശരി 250 രൂപ മുതൽ 400 രൂപ വരെ അധികം നൽകേണ്ടി വരും.

Minister Roshi Augustine defends the increase in white collar

Next TV

Related Stories
#arrest | ജയിലിലേക്ക് ലഹരിവസ്തുക്കൾ കടത്താൻ ശ്രമം; പൊലീസിനെ അക്രമിച്ച് രക്ഷപ്പെട്ട പ്രതി പിടിയിൽ

Mar 29, 2024 07:21 PM

#arrest | ജയിലിലേക്ക് ലഹരിവസ്തുക്കൾ കടത്താൻ ശ്രമം; പൊലീസിനെ അക്രമിച്ച് രക്ഷപ്പെട്ട പ്രതി പിടിയിൽ

ജയിൽ സൂപ്രണ്ടിൻ്റെ പരാതിയിലാണ് പോലീസ് കേസെടുത്തത്. എസ്.ഐ. അഖിൽ, സിവിൽ പോലീസ് ഓഫീസർമാരായ മഹേഷ്, അഷറഫ്, സമന്യ എന്നിവരാണ് പോലീസ് സംഘത്തിൽ...

Read More >>
#custody | പയ്യാമ്പലം സ്മൃതി കുടീരങ്ങളിലെ അതിക്രമം; ഒരാൾ കസ്റ്റഡിയിൽ

Mar 29, 2024 07:17 PM

#custody | പയ്യാമ്പലം സ്മൃതി കുടീരങ്ങളിലെ അതിക്രമം; ഒരാൾ കസ്റ്റഡിയിൽ

ഇയാൾ ബീച്ചിൽ അലഞ്ഞുതിരിഞ്ഞു നടക്കുന്ന ആളാണെന്ന് പൊലീസ്...

Read More >>
#PCGeorge | പിസി ജോർജിന് കുരുക്കായി മാഹിയെക്കുറിച്ചുള്ള വിവാദ പരാമർശം, സിപിഎം നേതാവിന്‍റെ പരാതിയിൽ കേസെടുത്ത് പൊലീസ്

Mar 29, 2024 06:49 PM

#PCGeorge | പിസി ജോർജിന് കുരുക്കായി മാഹിയെക്കുറിച്ചുള്ള വിവാദ പരാമർശം, സിപിഎം നേതാവിന്‍റെ പരാതിയിൽ കേസെടുത്ത് പൊലീസ്

എൻ ഡി എ സ്ഥാനാർഥി എം ടി രമേശിന്‍റെ തെരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടന ചടങ്ങിനിടെയായിരുന്നു പി സി വിവാദ പരാമർശം...

Read More >>
#drowning | കുറ്റ്യാടി പുഴയിൽ കുളിക്കാനിറങ്ങിയ മെഡിക്കൽ വിദ്യാർത്ഥി മുങ്ങി മരിച്ചു

Mar 29, 2024 06:38 PM

#drowning | കുറ്റ്യാടി പുഴയിൽ കുളിക്കാനിറങ്ങിയ മെഡിക്കൽ വിദ്യാർത്ഥി മുങ്ങി മരിച്ചു

കുറ്റ്യാടി ചക്കിട്ടപ്പാറ ചവറമ്മൂഴിയിൽ പുഴയിലാണ് വിദ്യാർത്ഥി മുങ്ങി മരിച്ചത്...

Read More >>
#rain | അടുത്ത മണിക്കൂറുകളിൽ സംസ്ഥാനത്തെ മൂന്ന് ജില്ലകളിൽ മഴയ്ക്ക് സാധ്യത; ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്

Mar 29, 2024 06:01 PM

#rain | അടുത്ത മണിക്കൂറുകളിൽ സംസ്ഥാനത്തെ മൂന്ന് ജില്ലകളിൽ മഴയ്ക്ക് സാധ്യത; ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്

നാളെ പത്തനംതിട്ടയും ഇടുക്കിയും ഒഴികെയുള്ള തെക്കൻ കേരളത്തിലെയും മദ്ധ്യകേരളത്തിലെയും ജില്ലകളിലും മഴ സാധ്യത...

Read More >>
 #arrest | ഫോൺ വിളിച്ചാൽ മദ്യം എത്തിച്ചുതരും; ബൈക്കിൽ മദ്യവിൽപ്പന നടത്തിയയാൾ എക്‌സൈസ് പിടിയിൽ

Mar 29, 2024 05:24 PM

#arrest | ഫോൺ വിളിച്ചാൽ മദ്യം എത്തിച്ചുതരും; ബൈക്കിൽ മദ്യവിൽപ്പന നടത്തിയയാൾ എക്‌സൈസ് പിടിയിൽ

ഹൈദ്രോസിനെതിരെ നേരത്തെ തന്നെ പരാതികൾ ലഭിച്ചിരുന്നെങ്കിലും ഇയാളെ പിടികൂടാൻ എക്‌സൈസിന്...

Read More >>
Top Stories