മദ്യപാനത്തിനിടെ യുവാവിനെ അമ്മാവൻ തലയ്ക്കടിച്ച് കൊന്നു

മദ്യപാനത്തിനിടെ യുവാവിനെ അമ്മാവൻ തലയ്ക്കടിച്ച് കൊന്നു
Feb 5, 2023 11:22 PM | By Susmitha Surendran

കൊല്ലം: കൊല്ലം അഞ്ചാലുംമൂട് മദ്യപാനത്തിനിടെ യുവാവിനെ അമ്മാവൻ തലയ്ക്കടിച്ച് കൊന്നു. മണലിക്കട സ്വദേശി ബിനുവാണ് മരിച്ചത്. മദ്യപാനത്തിനിടെയുണ്ടായ തര്‍ക്കമാണ് കൊലപാതകത്തിലേക്ക് എത്തിയത്.

ഇന്നലെ രാത്രി എട്ടരയോടയായിരുന്നു സംഭവം നടന്നത്. തൃക്കരുവയിൽ വാടക വീട്ടിൽ താമസിക്കുന്ന മണലിക്കട സ്വദേശിയായ ബിനുവിനെയാണ് അമ്മാവൻ വിജയകുമാർ കൊല്ലപ്പെടുത്തിയത്.

മദ്യ ലഹരിയിലായിരുന്ന ഇരുവരും തമ്മിൽ മുൻപ് നടന്ന കുടുംബ പ്രശ്നങ്ങളെ തുടർന്ന് വാക്കുതർക്കം ഉണ്ടായി. വഴക്ക് മൂര്‍ച്ഛിച്ചതോടെ വിജയകുമാർ ബിനുവിനെ ഉലക്ക കൊണ്ട് അടിച്ചു വീഴ്ത്തുകയായിരുന്നു. അടിയേറ്റ് നിലത്ത് വീണ യുവാവ് സംഭവ സ്ഥലത്ത് വച്ച് തന്നെ മരിച്ചു.

അയൽവാസികൾ വിവരം അറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ പൊലീസ് വിജയകുമാറിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. മദ്യപിച്ചു ഇരുവരും വഴക്കിടുന്നത് പതിവായിരുന്നുവെന്ന് പ്രദേശവാസികൾ പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

The young man was killed by his uncle while he was drinking

Next TV

Related Stories
#kitseized |ഭക്ഷ്യക്കിറ്റിന് പിന്നാലെ വസ്ത്രങ്ങളും; കാവിമുണ്ടും നൈറ്റികളും ഉള്‍പ്പടെ കെട്ടുകണക്കിന് വസ്ത്രങ്ങള്‍

Apr 25, 2024 10:54 PM

#kitseized |ഭക്ഷ്യക്കിറ്റിന് പിന്നാലെ വസ്ത്രങ്ങളും; കാവിമുണ്ടും നൈറ്റികളും ഉള്‍പ്പടെ കെട്ടുകണക്കിന് വസ്ത്രങ്ങള്‍

കാവിമുണ്ടുകളും നൈറ്റികളും ഉള്‍പ്പടെ എട്ട് ബണ്ടിലുകളാണ് കണ്ടെത്തിയത്....

Read More >>
 #MKRaghavan | ഭൂരിപക്ഷം ഉയർത്താൻ പഴുതടച്ച് എം.കെ രാഘവൻ

Apr 25, 2024 10:18 PM

#MKRaghavan | ഭൂരിപക്ഷം ഉയർത്താൻ പഴുതടച്ച് എം.കെ രാഘവൻ

ഗുരുവായൂർ ദർശനത്തിനു ശേഷം വ്യാഴാഴ്ച രാവിലെ ഏഴ്‌ മണിയോടെ തിരിച്ചെത്തിയ അദ്ദേഹം മണ്ഡലത്തിലെ പ്രധാനയിടങ്ങളിൽ വോട്ടർമാരെ ഒരുതവണ കൂടിനേരിൽ കാണാൻ ആണ്...

Read More >>
#LokSabhaElections | വടകരയില്‍ പരാതികള്‍ തീര്‍ന്നില്ല; എല്‍ഡിഎഫും യുഡിഎഫും പരാതി നല്‍കി, സ്‌ക്രീന്‍ഷോട്ട് സഹിതം

Apr 25, 2024 10:07 PM

#LokSabhaElections | വടകരയില്‍ പരാതികള്‍ തീര്‍ന്നില്ല; എല്‍ഡിഎഫും യുഡിഎഫും പരാതി നല്‍കി, സ്‌ക്രീന്‍ഷോട്ട് സഹിതം

വര്‍ഗീയ വിഭജനം ഉണ്ടാക്കി സമാധാന അന്തരീക്ഷം തകര്‍ക്കാനുള്ള ശ്രമമാണെന്നും ശക്തമായ നടപടി എടുക്കണമെന്നും യുഡിഎഫ്...

Read More >>
#ksudhakaran | നിശബ്ദദിനത്തിലും സജീവമായി കെ.സുധാകരന്‍

Apr 25, 2024 09:43 PM

#ksudhakaran | നിശബ്ദദിനത്തിലും സജീവമായി കെ.സുധാകരന്‍

നടാല്‍ പ്രദേശം കേന്ദ്രീകരിച്ചായിരുന്നു രാവിലെ വോട്ടര്‍മാരെ കണ്ടത്. ധര്‍മ്മടം,കണ്ണൂര്‍ മേഖലകളിലെ മരണവീടുകളും അദ്ദേഹം സന്ദര്‍ശിച്ചു....

Read More >>
Top Stories