മുന്‍ ക്രിക്കറ്റര്‍ വിനോദ് കാംബ്ലിക്കെതിരെ ഗുരുതര പരാതികളുമായി ഭാര്യ രംഗത്ത്

മുന്‍ ക്രിക്കറ്റര്‍ വിനോദ് കാംബ്ലിക്കെതിരെ ഗുരുതര പരാതികളുമായി ഭാര്യ രംഗത്ത്
Feb 5, 2023 10:35 AM | By Vyshnavy Rajan

മുംബൈ : ഇന്ത്യന്‍ മുന്‍ ക്രിക്കറ്റര്‍ വിനോദ് കാംബ്ലിക്കെതിരെ ഗുരുതര പരാതികളുമായി ഭാര്യ ആന്‍ഡ്രിയ ഹെവൈറ്റ്. ബാന്ദ്രയിലെ ഫ്ലാറ്റില്‍ വച്ച് മദ്യലഹരിയില്‍ കാംബ്ലി മര്‍ദിച്ചെന്നും അപമാനിച്ചെന്നുമാണ് ആന്‍ഡ്രിയയുടെ പരാതി.

കുക്കിംഗ് പാനിന്‍റെ പിടി വച്ചുള്ള ഏറില്‍ ആന്‍ഡ്രിയയുടെ തലയ്ക്ക് പരിക്കേറ്റെന്നും പരാതിയില്‍ പറയുന്നു. ഐപിസി 504(അപമാനിക്കാനുള്ള ശ്രമം), 324(മാരകായുധം ഉപയോഗിച്ച് മനപ്പൂര്‍വം മുറിവേല്‍പിക്കാനുള്ള ശ്രമം) വകുപ്പുകള്‍ പ്രകാരം വിനോദ് കാംബ്ലിക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്‌തതായി ബാന്ദ്ര പൊലീസ് വ്യക്തമാക്കിയതായി ഇന്‍സൈഡ് സ്പോര്‍ട് റിപ്പോര്‍ട്ട് ചെയ്തു.

ഇക്കഴിഞ്ഞ വെള്ളിയാഴ്‌ച ഉച്ചയ്ക്ക് ഒരു മണിക്കും ഒന്നരയ്ക്കും ഇടയ്‌ക്കായിരുന്നു സംഭവം. ബാന്ദ്രയിലെ ഫ്ലാറ്റിലേക്കെത്തിയ വിനോദ് കാംബ്ലി ഭാര്യ ആന്‍ഡ്രിയ ഹൈവൈറ്റിനെ ആക്രമിക്കുകയായിരുന്നു. പന്ത്രണ്ട് വയസുകാരനായ മകന്‍ കാംബ്ലിയെ ശാന്തനാക്കാന്‍ ശ്രമിച്ചെങ്കിലും അടുക്കളയിലേക്ക് പാഞ്ഞുകയറി മുന്‍ ക്രിക്കറ്റര്‍ കുക്കിംഗ് പാനിന്‍റെ പിടി എടുത്ത് ഭാര്യയുടെ തലയ്ക്ക് എറിയുകയായിരുന്നു എന്നാണ് ആരോപണം.

ഇതിനെ തുടര്‍ന്ന് ആന്‍ഡ്രിയ ചികില്‍സ തേടിയതായി ബാന്ദ്ര പൊലീസ് പറയുന്നു. ഇതിന് ശേഷമാണ് പൊലീസില്‍ കാംബ്ലിക്കെതിരെ ആന്‍ഡ്രിയ പരാതി നല്‍കിയത്. 'തന്നെയും മകനേയും കാരണമേതുമില്ലാതെ ആക്രമിച്ചു. കുക്കിംഗ് പാനിന്‍റെ പിടി വച്ച് എറിഞ്ഞു. അതിന് ശേഷം ബാറ്റ് കൊണ്ട് അടിച്ചു. അയാളെ തടയാന്‍ താനേറെ ശ്രമിച്ചു' എന്നും ആന്‍ഡ്രിയയുടെ പരാതിയില്‍ പറയുന്നു.

വിനോദ് കാംബ്ലി വിവാദത്തില്‍പ്പെടുന്നത് ഇതാദ്യമല്ല. മുംബൈയിലെ ബാന്ദ്ര സൊസൈറ്റിയിൽ മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയതിന് വിനോദ് കാംബ്ലിയെ അറസ്റ്റ് ചെയ്ത ശേഷം ജാമ്യത്തില്‍ വിട്ടയച്ചിരുന്നു. അലക്ഷ്യമായി വാഹനമോടിച്ചത് അടക്കമുള്ള കുറ്റങ്ങളാണ് കാബ്ലിക്ക് നേരെ ചുമത്തിയത്. അപകടശേഷം സ്ഥലത്തെ സുരക്ഷാ ജീവനക്കാരനും ചില താമസക്കാരുമായി കാംബ്ലി വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെട്ടുവെന്നും വാര്‍ത്താ ഏജന്‍സിയായ പിടിഐ 2022 ഫെബ്രുവരിയില്‍ റിപ്പോര്‍ട്ട് ചെയ്‌തിരുന്നു.

1991 മുതല്‍ 2000 വരെ ടീം ഇന്ത്യക്കായി കളിച്ച താരമാണ് വിനോദ് കാംബ്ലി. 19 ടെസ്റ്റുകളില്‍ നാല് സെഞ്ചുറികളോടെ 1084 റണ്‍സും 104 ഏകദിനങ്ങളില്‍ രണ്ട് ശതകങ്ങളുടെ 2477 റണ്‍സും നേടിയിട്ടുണ്ട്. മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ സ്‌കൂള്‍കാല കൂട്ടുകാരനും ഇന്ത്യന്‍ ടീമിലെ സഹതാരവുമായിരുന്നു വിനോദ് കാംബ്ലി. സ്‌കൂള്‍ ക്രിക്കറ്റില്‍ ഒരുമിച്ച് കളിച്ച കാലത്ത് സച്ചിനും കാംബ്ലിയും ചേര്‍ന്ന് 664 റണ്‍സടിച്ച് ലോക റെക്കോര്‍ഡിട്ടിരുന്നു.

Former cricketer Vinod Kambli's wife has filed serious complaints against him

Next TV

Related Stories
മൂന്നാം ഏകദിനത്തില്‍ ഓസീസിന് 21 റണ്‍സ് ജയം; പരമ്പരയും സ്വന്തം

Mar 23, 2023 12:01 AM

മൂന്നാം ഏകദിനത്തില്‍ ഓസീസിന് 21 റണ്‍സ് ജയം; പരമ്പരയും സ്വന്തം

മൂന്നാം ഏകദിനത്തില്‍ 21 റണ്‍സിന് ജയിച്ച്‌ ഓസ്ട്രേലിയ ഇന്ത്യയ്ക്കെതിരായ പരമ്ബര 2-1ന്...

Read More >>
പ്രഥമ വനിത പ്രീമിയർ ലീഗ് ക്രിക്കറ്റിൽ ഡൽഹി കാപിറ്റൽസ് ഫൈനലിൽ

Mar 22, 2023 07:07 AM

പ്രഥമ വനിത പ്രീമിയർ ലീഗ് ക്രിക്കറ്റിൽ ഡൽഹി കാപിറ്റൽസ് ഫൈനലിൽ

പ്രഥമ വനിത പ്രീമിയർ ലീഗ് ക്രിക്കറ്റിൽ ഡൽഹി കാപിറ്റൽസ് ഫൈനലിൽ പ്രവേശിച്ചു. അവസാന ലീഗ് മത്സരത്തിൽ യു.പി വാരിയേഴ്സിനെ അഞ്ചു വിക്കറ്റിന് തോൽപിച്ച്...

Read More >>
എ ടി കെ മോഹന്‍ ബഗാന്‍ ഐ എസ് എല്‍ ചാമ്പ്യാന്മാർ

Mar 18, 2023 10:37 PM

എ ടി കെ മോഹന്‍ ബഗാന്‍ ഐ എസ് എല്‍ ചാമ്പ്യാന്മാർ

ഐഎസ്എല്ലില്‍ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ ബെംഗളൂരു എഫ്‌സിയെ വീഴ്‌ത്തി നാലാം കിരീടവുമായി എടികെ മോഹന്‍ ബഗാന്‍....

Read More >>
ഐഎസ്എല്‍ ഫൈനല്‍; പെനാൽറ്റി ഗോളാക്കി പെട്രാറ്റസും ഛേത്രിയും

Mar 18, 2023 08:56 PM

ഐഎസ്എല്‍ ഫൈനല്‍; പെനാൽറ്റി ഗോളാക്കി പെട്രാറ്റസും ഛേത്രിയും

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫൈനലില്‍ ആദ്യ പകുതി പിന്നിടുമ്പോൾ ബംഗളൂരു എഫ്.സിയും എ.ടി.കെ മോഹന്‍ ബഗാനും ഓരോ ഗോൾ വീതം അടിച്ച്...

Read More >>
ടിം പെയിൻ രാജ്യാന്തര ക്രിക്കറ്റിൽ നിന്ന് വിരമിച്ചു

Mar 17, 2023 02:28 PM

ടിം പെയിൻ രാജ്യാന്തര ക്രിക്കറ്റിൽ നിന്ന് വിരമിച്ചു

ഓസ്ട്രേലിയയുടെ മുൻ ക്യാപ്റ്റനും വിക്കറ്റ് കീപ്പറുമായ ടിം പെയിൻ രാജ്യാന്തര ക്രിക്കറ്റിൽ നിന്ന് വിരമിച്ചു. പെയിനിൻ്റെ ടീമായ ടാസ്‌മാനിയയും...

Read More >>
പ്രഥമ വനിതാ പ്രീമിയ‍ര്‍ ലീഗില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് ആദ്യ ജയം

Mar 15, 2023 11:47 PM

പ്രഥമ വനിതാ പ്രീമിയ‍ര്‍ ലീഗില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് ആദ്യ ജയം

പ്രഥമ വനിതാ പ്രീമിയ‍ര്‍ ലീഗില്‍ അഞ്ച് തുടര്‍ തോല്‍വികള്‍ക്ക് ശേഷം റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് ആദ്യ ജയം. സീസണിലെ ആറാം മത്സരത്തില്‍ ആര്‍സിബി...

Read More >>
Top Stories