ജെക്സ് കേരള 2023; മാലിന്യസംസ്കരണത്തിന് പുതുവഴികൾ തേടണമെന്ന് മുഖ്യമന്ത്രി

ജെക്സ് കേരള 2023; മാലിന്യസംസ്കരണത്തിന് പുതുവഴികൾ തേടണമെന്ന് മുഖ്യമന്ത്രി
Feb 5, 2023 06:29 AM | By Kavya N

കൊച്ചി: മാലിന്യ സംസ്കരണ രംഗത്തെ നവീന ആശയങ്ങൾ, സാങ്കേതിക വിദ്യകൾ എന്നിവ അറിയുന്നതിനും മനസ്സിലാക്കുന്നതിനും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ പങ്കാളിത്തത്തോടെ ശുചിത്വ മിഷൻ സംഘടിപ്പിക്കുന്ന ജെക്സ് കേരള 2023 അന്താരാഷ്ട്ര എക്സ്പോ ആരംഭിച്ചു. മറൈൻ ഡ്രൈവിൽ ശനിയാഴ്ച നടന്ന എക്സ്പോയുടെ ഉദ്ഘാടനം തദ്ദേശ സ്വയംഭരണ- എക്സൈസ് വകുപ്പ് മന്ത്രി എം.ബി. രാജേഷിന്റെ അധ്യക്ഷതയിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. ഉറവിട മാലിന്യ സംസ്കരണം, മറ്റ് മാലിന്യപ്രശ്നങ്ങൾ എന്നിവയിൽ വിവിധ തരത്തിലുള്ള രീതികൾ അവലംബിക്കുന്നതിൽ നാം പുറകോട്ടാണ്.

അതിനാൽ തന്നെ ഇത്തരം ഒരു ഗ്ലോബൽ എക്സ്പോ അത്തരം ഒരു അവസരം ഒരുക്കുന്നതായി മുഖ്യമന്ത്രി പ്രസംഗത്തിൽ പറഞ്ഞു. മാലിന്യപ്രശ്നം തടയുന്നതിനുള്ള നിയമങ്ങൾ കർശ്ശനമായി നടപ്പിലാക്കാൻ സാധിക്കണം. അതിന് മുഖ്യപങ്ക് വഹിക്കേണ്ടത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളാണെന്നും മുഖ്യമന്ത്രി ഓർമ്മിപ്പിച്ചു. ഖരമാലിന്യ സംസ്കരണ രംഗത്ത് സംസ്ഥാനം വളരെയേറെ മുന്നോട്ട് പോയെങ്കിലും ദ്രവ മാലിന്യം, കക്കൂസ് മാലിന്യം എന്നിവയുടെ സംസ്കരണം ഇന്നും വെല്ലുവിളിയാണെന്നും.

ഇത്തരം എക്സ്പോകളിലെ നൂതന ടെക്നോളജികളും ചർച്ചകളും അതിന് സഹായിക്കുമെന്ന് തദ്ദേശ സ്വയംഭരണ- എക്സൈസ് വകുപ്പ് മന്ത്രി എം.ബി. രാജേഷ് അദ്ധ്യക്ഷ പ്രസംഗത്തിൽ പറഞ്ഞു. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ മുഖ്യാതിഥിയായിരുന്നു. മികച്ച ടെക്നോളജികളെ സർക്കാർ നേരിട്ട് തദ്ദേശ സ്ഥാപനങ്ങൾക്ക് വേണ്ടി കണ്ടെത്തണമെന്ന് അദ്ദേഹം നിർദേശിച്ചു. കേരളത്തിലെ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപന പ്രതിനിധികളും മാലിന്യ സംസ്‌രണത്തിനായി പോംവഴികൾ തേടി എക്സ്പോ വേദിയിൽ എത്തിയിരുന്നു. കൂടാതെ വിവിധ ദേശീയ പ്രദേശിക സ്ഥാപനങ്ങളും, പുതു സംരംഭകങ്ങളും എക്സ്പോയിൽ അണിനിരന്നിട്ടുണ്ട്.

JEX Kerala 2023; Chief Minister wants to find new ways for waste management

Next TV

Related Stories
#drowned | കൂട്ടുകാരുമൊത്ത് കുളത്തിൽ കുളിക്കുന്നതിനിടെ പത്ത് വയസുകാരൻ മുങ്ങി മരിച്ചു

Apr 18, 2024 11:12 PM

#drowned | കൂട്ടുകാരുമൊത്ത് കുളത്തിൽ കുളിക്കുന്നതിനിടെ പത്ത് വയസുകാരൻ മുങ്ങി മരിച്ചു

ഉടൻ തന്നെ പട്ടാമ്പിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും...

Read More >>
#shock | ഫുട്ബോൾ കളിക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റ് വിദ്യാർത്ഥി മരിച്ചു

Apr 18, 2024 11:04 PM

#shock | ഫുട്ബോൾ കളിക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റ് വിദ്യാർത്ഥി മരിച്ചു

ഇത് എടുക്കാനായി പോയപ്പോഴാണ് മതിലിനോട് ചേർന്ന വൈദ്യുതി തൂണിൽ നിന്ന് വൈദ്യുതാഘാതമേറ്റത്. കേരളപുരം സെന്റ് വിൻസെന്റ് സ്കൂളിലെ പത്താം ക്ലാസ്...

Read More >>
#arrest |ജോലി തർക്കത്തിൽ ദേഷ്യം, പെരുമ്പാവൂരിൽ കമ്പനി ഗോഡൗണിന് തീയിട്ട ഇതര സംസ്ഥാന തൊഴിലാളി പിടിയിൽ

Apr 18, 2024 11:01 PM

#arrest |ജോലി തർക്കത്തിൽ ദേഷ്യം, പെരുമ്പാവൂരിൽ കമ്പനി ഗോഡൗണിന് തീയിട്ട ഇതര സംസ്ഥാന തൊഴിലാളി പിടിയിൽ

കഴിഞ്ഞ ഒൻപതാം തീയ്യതി ചേലാമറ്റം അമ്പലം റോഡിലുള്ള ഫ്രണ്ട്സ് പോളി പ്ലാസ്റ്റ് എന്ന കമ്പനിയുടെ ഗോഡൗണിനാണ് ഇയാൾ...

Read More >>
#murder | കോഴിക്കോട് നാടുകാണി ചുരത്തിലെ കൊലപാതകം; അവസാന പ്രതിയും പിടിയിൽ

Apr 18, 2024 10:50 PM

#murder | കോഴിക്കോട് നാടുകാണി ചുരത്തിലെ കൊലപാതകം; അവസാന പ്രതിയും പിടിയിൽ

ക​ഴി​ഞ്ഞ ന​വം​ബ​റി​ൽ കോ​ഴി​ക്കോ​ട് പു​തി​യ ബ​സ് സ്റ്റാ​ൻ​ഡി​ൽ​നി​ന്ന് സൈ​ന​ബ​യെ കാ​റി​ൽ ക​യ​റ്റി കൊ​ണ്ടു​പോ​യി ഷാ​ൾ ക​ഴു​ത്തി​ൽ മു​റു​ക്കി...

Read More >>
#Rahulmamkootathil  |'ആരെ കൊല്ലാനാണ് ബോംബുകള്‍ ഉണ്ടാക്കിക്കൂട്ടുന്നത്?' സിപിഐഎം നേതൃത്വത്തോട് രാഹുല്‍ മാങ്കൂട്ടത്തില്‍

Apr 18, 2024 10:10 PM

#Rahulmamkootathil |'ആരെ കൊല്ലാനാണ് ബോംബുകള്‍ ഉണ്ടാക്കിക്കൂട്ടുന്നത്?' സിപിഐഎം നേതൃത്വത്തോട് രാഹുല്‍ മാങ്കൂട്ടത്തില്‍

ആരെ കൊല്ലാനാണ് ബോംബുകള്‍ നിര്‍മ്മിക്കുന്നതെന്ന് രാഹുല്‍ ഫേസ്ബുക്ക് പോസ്റ്റില്‍...

Read More >>
Top Stories