കൊളീജിയം ശുപാർശ അംഗീകരിച്ചു; സുപ്രീം കോടതിയിൽ അഞ്ച് ജഡ്‌ജിമാരെ നിയമിച്ച് രാഷ്ട്രപതി

കൊളീജിയം ശുപാർശ അംഗീകരിച്ചു; സുപ്രീം കോടതിയിൽ അഞ്ച് ജഡ്‌ജിമാരെ നിയമിച്ച് രാഷ്ട്രപതി
Feb 4, 2023 10:20 PM | By Athira V

ന്യൂഡൽഹി:അഞ്ച് പുതിയ ജഡ്‌ജിമാരെ സുപ്രീം കോടതിയിലേക്ക് നിയമിച്ച് രാഷ്‌ട്രപതി.

കഴിഞ്ഞ വർഷം ഡിസംബറിൽ ലഭിച്ച കൊളീജിയം ശുപാർശ കേന്ദ്രം അംഗീകരിച്ചതിനെ തുടർന്നാണ് രാഷ്ട്രപതി ദ്രൗപതി മുർമു ശനിയാഴ്‌ച നിയമനം നടത്തികൊണ്ടുളള ഉത്തരവ് പുറപ്പെടുവിച്ചത്.

ഇന്ത്യൻ ഭരണഘടനയുടെ കീഴിലുള്ള വ്യവസ്ഥകൾ അനുസരിച്ച്, ചീഫ് ജസ്‌റ്റിസുമാരെയും, ഹൈക്കോടതികളിലെ ജഡ്‌ജിമാരെയും സുപ്രീം കോടതി ജഡ്‌ജിമാരായി നിയമിച്ചു.

കഴിഞ്ഞ മാസമാണ് കൊളീജിയം മൂന്ന് ഹൈക്കോടതി ചീഫ് ജസ്‌റ്റിസുമാരുടെയും, രണ്ട് ജഡ്‌ജിമാരുടെയും പേരുകൾ സുപ്രീം കോടതിയിലേക്ക് ശുപാർശ ചെയ്‌തത്.

കൊളീജിയം ശുപാർശ ചെയ്‌ത അഞ്ച് പുതിയ ജഡ്‌ജിമാരെ ഉടൻ നിയമിക്കുമെന്ന് കേന്ദ്രസർക്കാർ ഇന്നലെ സുപ്രീം കോടതിയെ അറിയിച്ചതിന് പിന്നാലെയാണ് ഇന്ന് ഉത്തരവ് വന്നത്.

ജസ്‌റ്റിസ് പങ്കജ് മിത്തൽ, രാജസ്ഥാൻ ഹൈക്കോടതി ചീഫ് ജസ്‌റ്റിസ് ജസ്‌റ്റിസ് സഞ്ജയ് കരോൾ, പാറ്റ്ന ഹൈക്കോടതി ചീഫ് ജസ്‌റ്റിസ് ജസ്‌റ്റിസ് പിവി സഞ്ജയ് കുമാർ, മണിപ്പൂർ ഹൈക്കോടതി ചീഫ് ജസ്‌റ്റിസ് ജസ്‌റ്റിസ് അഹ്‌സനുദ്ദീൻ അമാനുള്ള, പട്‌ന ഹൈക്കോടതി ജഡ്‌ജി ജസ്‌റ്റിസ് മനോജ് മിശ്ര, അലഹബാദ് ഹൈക്കോടതി ജഡ്‌ജി ഇവർ അടുത്ത ആഴ്‌ച ആദ്യം സത്യപ്രതിജ്ഞ ചെയ്‌ത്‌ അധികാരമേറ്റാൽ സുപ്രീം കോടതിയിലെ ജഡ്‌ജിമാരുടെ എണ്ണം 32 ആയി ഉയരും.

നിലവിൽ ചീഫ് ജസ്‌റ്റിസ് അടക്കം 27 ജഡ്‌ജിമാരുമായാണ് സുപ്രീം കോടതി പ്രവർത്തിക്കുന്നത്.

ഈ അഞ്ച് പേരുടെ നിയമനത്തിനുള്ള ഉത്തരവ് ഉടൻ പുറപ്പെടുവിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി അറ്റോർണി ജനറൽ ആർ വെങ്കിട്ടരമണി നേരത്തെ ജസ്‌റ്റിസുമാരായ എസ്കെ കൗൾ, എഎസ് ഒക എന്നിവരടങ്ങിയ ബെഞ്ചിനെ അറിയിച്ചിരുന്നു.

The collegium accepted the recommendation; President appointed five judges to the Supreme Court

Next TV

Related Stories
#CISFjawan | സ്വയം നിറയൊഴിച്ച് ആത്മഹത്യക്ക് ശ്രമിച്ച്‌ സി.ഐ.എസ്.എഫ് ജവാൻ; നില ഗുരുതരം

Mar 28, 2024 05:54 PM

#CISFjawan | സ്വയം നിറയൊഴിച്ച് ആത്മഹത്യക്ക് ശ്രമിച്ച്‌ സി.ഐ.എസ്.എഫ് ജവാൻ; നില ഗുരുതരം

വിമാനത്താവളത്തിലാണ് സംഭവം നടന്നത്. സർവീസ് റൈഫിൾ ഉപയോഗിച്ചാണ് ജവാൻ...

Read More >>
#arrest | ആഡംബര കാറിൽ ഹാഷിഷ് വിൽപ്പന; മുൻ ദേശീയ ഗുസ്തി താരം അറസ്റ്റിൽ

Mar 28, 2024 05:48 PM

#arrest | ആഡംബര കാറിൽ ഹാഷിഷ് വിൽപ്പന; മുൻ ദേശീയ ഗുസ്തി താരം അറസ്റ്റിൽ

പരിശോധനയിൽ ഇവരിൽ നിന്ന് 10 ലക്ഷം രൂപ വിലവരുന്ന മലാന ക്രീം...

Read More >>
#holyday |ഏപ്രിലിൽ എത്ര ദിവസം ബാങ്കുകൾ തുറക്കില്ല; അവധികളുടെ പട്ടിക ഇതാ

Mar 28, 2024 05:17 PM

#holyday |ഏപ്രിലിൽ എത്ര ദിവസം ബാങ്കുകൾ തുറക്കില്ല; അവധികളുടെ പട്ടിക ഇതാ

ബാങ്കിലേക്ക് എത്തുന്നതിന് മുൻപ് ഈ മാസം എത്ര അവധി ഉണ്ടെന്ന് അറിയുന്നത് നല്ലതാണ്....

Read More >>
#caa |സി.എ.എയിൽ യോഗ്യതാ സർട്ടിഫിക്കറ്റ് നൽകാൻ പൂജാരിമാർക്ക് അധികാരം

Mar 28, 2024 05:05 PM

#caa |സി.എ.എയിൽ യോഗ്യതാ സർട്ടിഫിക്കറ്റ് നൽകാൻ പൂജാരിമാർക്ക് അധികാരം

കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനു കീഴിലുള്ള സി.എ.എ ഹെൽപ്‌ലൈനിൽനിന്നാണ് ഇത്തരമൊരു വിവരം ലഭിച്ചതെന്ന് ദ ഹിന്ദു റിപ്പോർട്ട്...

Read More >>
#ArvindKejriwal | നാടകീയ രംഗങ്ങള്‍ക്കൊടുവില്‍ കെജ്രിവാളിന് കോടതിയില്‍ തിരിച്ചടി; നാല് ദിവസത്തേക്ക് കസ്റ്റഡി കാലാവധി നീട്ടി

Mar 28, 2024 04:20 PM

#ArvindKejriwal | നാടകീയ രംഗങ്ങള്‍ക്കൊടുവില്‍ കെജ്രിവാളിന് കോടതിയില്‍ തിരിച്ചടി; നാല് ദിവസത്തേക്ക് കസ്റ്റഡി കാലാവധി നീട്ടി

അഭിഭാഷകനെ മറികടന്ന് കെജ്രിവാള്‍ തന്നെ നേരിട്ട് സംസാരിക്കാൻ തുടങ്ങിയതോടെ ഇഡി...

Read More >>
Top Stories