പിണറായിയുടെ മുഖം മാറും; മുഖ്യമന്ത്രിയുടെ നാട്ടിൽ വൻ വികസന പദ്ധതികൾ

പിണറായിയുടെ മുഖം മാറും; മുഖ്യമന്ത്രിയുടെ നാട്ടിൽ വൻ വികസന പദ്ധതികൾ
Feb 4, 2023 08:27 AM | By Susmitha Surendran

തലശ്ശേരി: പിണറായി ഗ്രാമത്തിൻ്റെ മുഖഛായ മാറും. ആധുനിക റോഡുകളും വേറിട്ട പദ്ധതികളും മുഖ്യമന്ത്രിയുടെ നാട്ടിൽ വൻ വികസന പദ്ധതികൾ വരുന്നു. ഇന്നലെ അവതരിപ്പിച്ച സംസ്ഥാന ബജറ്റിൽ മുഖ്യമന്ത്രിയുടെ മണ്ഡലത്തിൽ അനുവദിച്ച പദ്ധതികൾ ഇവയാണ്.

ബ്രണ്ണൻ കോളേജ് സെന്റർ ഓഫ് എക്സലൻസ് ആക്കുന്നതിന്റെ ഭാഗമായി 30 കോടി രൂപ അനുവദിച്ചു. ഇതിൽ 10 കോടി ഈവർഷംതന്നെ നൽകും. അഞ്ചരക്കണ്ടിയിൽ പോസ്റ്റ് ഗ്രാജ്വേറ്റ് ആൻഡ്‌ റിസർച്ച് സെൻ്റർ ഇൻ ഫയർ ആൻറ് സേഫ്റ്റി സ്ഥാപിക്കും.

ഇതിന്റെ പ്രാഥമിക പ്രവർത്തനത്തിന് ഈവർഷം ഒരു കോടി രൂപ അനുവദിച്ചു. പെരളശ്ശേരിയിൽ നിർമിക്കുന്ന എ.കെ.ജി. മ്യൂസിയത്തിന് ആറ് കോടി നൽകും. പിണറായിയിൽ കാർഷിക വൈവിധ്യ കേന്ദ്രം സ്ഥാപിക്കും.

പിണറായി, വേങ്ങാട്, അഞ്ചരക്കണ്ടി, ചെമ്പിലോട്, പെരളശ്ശേരി പഞ്ചായത്തുകളിൽ കളിസ്ഥലം നിർമിക്കാൻ അഞ്ച് കോടി, ഇരിവേരി സി.എച്ച്.സി. കെട്ടിടത്തിൽ ഫർണിച്ചറും ഉപകരണങ്ങളും വാങ്ങുന്നതിന് 50 ലക്ഷം, പിണറായി സ്പെഷ്യാലിറ്റി സെൻററിൽ ഫർണിച്ചറും ഉപകരണങ്ങളും വാങ്ങുന്നതിന് 75 ലക്ഷം, ബ്രണ്ണൻ കോളേജ് ഗ്രൗണ്ട് നവീകരണത്തിന് ഒരുകോടിയും സ്മാർട്ട് ക്ലാസ് മുറിക്ക് രണ്ടുകോടിയും വകയിരുത്തി.

പാച്ചപ്പൊയ്ക, മൂന്നാംപാലം, പന്തക്കപ്പാറ ടൗൺ വികസനത്തിന് 1.25 കോടി, പെരളശ്ശേരി, ചാല, വേങ്ങാട്, പിണറായി, പാലയാട്, മുഴപ്പിലങ്ങാട് ഗവ. ഹയർ സെക്കൻഡറികളിൽ സ്മാർട്ട് ക്ലാസ് മുറികൾക്കായി അഞ്ച് കോടി, മുഴപ്പിലങ്ങാട്, വേങ്ങാട്, ചെമ്പിലോട് പഞ്ചായത്തുകളിൽ ഗ്യാസ് ക്രിമിറ്റോറിയം സ്ഥാപിക്കാൻ 75 ലക്ഷം, അഞ്ചരക്കണ്ടി പഞ്ചായത്തിലെ വാതകശ്മശാനം പൂർത്തീകരണത്തിന് 50 ലക്ഷം, കടമ്പൂർ കുടുംബാരോഗ്യകേന്ദ്രം കെട്ടിടം പൂർത്തിയാക്കാൻ 75 ലക്ഷം, പെരളശ്ശേരി കുടുംബാരോഗ്യകേന്ദ്രം കെട്ടിടത്തിന് ഒരുകോടി എന്നിങ്ങനെ തുക അനുവദിച്ചു.

ചക്കരക്കൽ കമ്യൂണിറ്റി ഹാൾ നിർമാണത്തിന് അഞ്ച് കോടി, ബാലഭവൻ പൂർത്തീകരണത്തിന് രണ്ട് കോടി, ഡോ. ജാനകിയമ്മാൾ സർവകലാശാലാ സെൻററിലെ വിവിധ നിർമാണ പ്രവർത്തനങ്ങൾക്ക് 10 കോടി, എട്ട് ഗ്രാമീണ റോഡുകളിൽ മെക്കാഡം ടാറിങ്ങിന് 20 കോടി, വേങ്ങാട് കമ്യൂണിറ്റി ഹാൾ നവീകരണത്തിന് മൂന്ന് കോടി, പാലയാട് സിനി കോംപ്ലക്സ് നിർമാണത്തിന് അഞ്ച് കോടി, അഞ്ചരക്കണ്ടി വെലോഡ്രാമിന് 20 കോടി, പിണറായി ആയുർവേദ ഡിസ്പെൻസറി പൂർത്തീകരണത്തിന് മൂന്ന് കോടി, ചാമ്പാട് പാലത്തിന്റെ പുനർനിർമാണത്തിന് അഞ്ച് കോടി എന്നിവയും ബജറ്റിൽ ഇടംനേടിയിട്ടുണ്ട്.

Big development projects in the Chief Minister's land

Next TV

Related Stories
#fakebomb | നാദാപുരത്ത് കുളം കുഴിക്കാൻ മണ്ണെടുത്തപ്പോൾ സ്റ്റീൽ കണ്ടെയ്നർ; ‘നിർവീര്യമാക്കാൻ’ പൊലീസും എത്തി

Apr 19, 2024 11:05 PM

#fakebomb | നാദാപുരത്ത് കുളം കുഴിക്കാൻ മണ്ണെടുത്തപ്പോൾ സ്റ്റീൽ കണ്ടെയ്നർ; ‘നിർവീര്യമാക്കാൻ’ പൊലീസും എത്തി

സ്റ്റീൽ കണ്ടെയ്നർ കസ്റ്റഡിയിലെടുത്ത് ചേലക്കാട് ക്വാറിയിൽ നിർവീര്യമാക്കുന്നതിനിടെയാണ് കണ്ടെയ്നറിൽ ടാറും കരിങ്കൽ ചീളുകളും നിറച്ച്...

Read More >>
#Treefell | കോഴിക്കോട് സ്കൂട്ടറിൽ വന്ന യാത്രികന്റെ ദേഹത്തേക്ക്; മരം കടപുഴകി വീണു, ഗുരുതര പരിക്ക്

Apr 19, 2024 10:53 PM

#Treefell | കോഴിക്കോട് സ്കൂട്ടറിൽ വന്ന യാത്രികന്റെ ദേഹത്തേക്ക്; മരം കടപുഴകി വീണു, ഗുരുതര പരിക്ക്

സ്‌കൂട്ടറും അഷ്‌റഫും മരത്തിനടിയില്‍ കുടുങ്ങിപ്പോവുകയായിരുന്നു. ആറുമാസം മന്‍പ് ഇതിന് സമീപം തന്നെ നന്‍മണ്ട അമ്പലപ്പൊയില്‍ എന്ന സ്ഥലത്ത് സമാന...

Read More >>
#DYFI | വോട്ടര്‍മാര്‍ക്ക് പണം നൽകാനെത്തിയതെന്ന് ആരോപണം: വ്യവസായി ബിജു രമേശിനെ തടഞ്ഞ് ഡിവൈഎഫ്ഐ

Apr 19, 2024 10:24 PM

#DYFI | വോട്ടര്‍മാര്‍ക്ക് പണം നൽകാനെത്തിയതെന്ന് ആരോപണം: വ്യവസായി ബിജു രമേശിനെ തടഞ്ഞ് ഡിവൈഎഫ്ഐ

മുൻപ് യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ബജറ്റ് കോഴ വിവാദത്തിൽ കെഎം മാണിയെ പ്രതിക്കൂട്ടിലാക്കിയത് ഇദ്ദേഹത്തിന്റെ ആരോപണങ്ങളായിരുന്നു. രാജധാനി...

Read More >>
#KaapaAct | കൊലപാതകശ്രമം ഉൾപ്പെടെ നിരവധി കേസുകൾ; രണ്ട് പേരെ കാപ്പ നിയമപ്രകാരം നാടുകടത്തി

Apr 19, 2024 10:07 PM

#KaapaAct | കൊലപാതകശ്രമം ഉൾപ്പെടെ നിരവധി കേസുകൾ; രണ്ട് പേരെ കാപ്പ നിയമപ്രകാരം നാടുകടത്തി

സുധീഷ് നിരവധി മയക്കുമരുന്ന്, അടിപിടി കേസുകളിലും മുഹമ്മദ് കാസിം കൊലപാതകശ്രമം, കവർച്ച തുടങ്ങിയ കേസുകളിലും...

Read More >>
#NimishaPriyaCase | നിമിഷ പ്രിയയുടെ മോചനത്തിനായി കേന്ദ്ര സര്‍ക്കാര്‍ സാധ്യമായ സഹായം പോലും ചെയ്തില്ലെന്ന് അഭിഭാഷകന്‍

Apr 19, 2024 09:56 PM

#NimishaPriyaCase | നിമിഷ പ്രിയയുടെ മോചനത്തിനായി കേന്ദ്ര സര്‍ക്കാര്‍ സാധ്യമായ സഹായം പോലും ചെയ്തില്ലെന്ന് അഭിഭാഷകന്‍

എന്നാല്‍ ഇന്ത്യന്‍ ഗവണ്‍മെന്റ് ബ്ലഡ് മണി അംഗീകരിച്ചിട്ടില്ലെന്നായിരുന്നു കേന്ദ്രം കോടതിയില്‍...

Read More >>
#attack | വൈദ്യപരിശോധനക്കായി എത്തിച്ച പ്രതിയുടെ ആക്രമണം; ആശാ വര്‍ക്കര്‍ക്ക് പരിക്ക്

Apr 19, 2024 09:23 PM

#attack | വൈദ്യപരിശോധനക്കായി എത്തിച്ച പ്രതിയുടെ ആക്രമണം; ആശാ വര്‍ക്കര്‍ക്ക് പരിക്ക്

ഇതിനിടയിലാണ് ഇയാള്‍ ഒ.പി കൗണ്ടറില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ആശാ വര്‍ക്കര്‍ പീടികപ്പറമ്പത്ത് ബിന്ദുവിനെ...

Read More >>
Top Stories