ബിബിസി ഡോക്യുമെന്ററിയ്‌ക്കെതിരെയുള്ള ബ്രിട്ടണിലെ ഇന്ത്യക്കാരുടെ പ്രതിഷേധം; വിശദീകരണവുമായി യു കെ സര്‍ക്കാര്‍

ബിബിസി ഡോക്യുമെന്ററിയ്‌ക്കെതിരെയുള്ള ബ്രിട്ടണിലെ ഇന്ത്യക്കാരുടെ പ്രതിഷേധം; വിശദീകരണവുമായി യു കെ സര്‍ക്കാര്‍
Feb 3, 2023 11:01 PM | By Vyshnavy Rajan

പ്രധാനമന്ത്രി നരേന്ദ്രമോദിയെക്കുറിച്ചുള്ള ബിബിസി ഡോക്യുമെന്ററിയ്‌ക്കെതിരെ ബ്രിട്ടണിലെ ഇന്ത്യക്കാര്‍ പ്രതിഷേധം തുടരുന്നതിനിടെ വിശദീകരണവുമായി യു കെ സര്‍ക്കാര്‍. ഉള്ളടക്കത്തിന്റെ കാര്യത്തില്‍ സര്‍ക്കാരില്‍ നിന്നും സ്വതന്ത്രമായാണ് ബിബിസി പ്രവര്‍ത്തിക്കുന്നതെന്ന് സര്‍ക്കാര്‍ വക്താവ് പറഞ്ഞു.

ബ്രിട്ടനെ സംബന്ധിച്ച് ഇന്ത്യ വളരെ പ്രധാനപ്പെട്ട ഒരു അന്താരാഷ്ട്ര പങ്കാളിയാണ്. തുടര്‍ന്നും സര്‍ക്കാര്‍ അങ്ങനെ തന്നെ ഇന്ത്യയെ പരിഗണിക്കും. ഡോക്യുമെന്ററിയെ ഇന്ത്യ അപലപിച്ചത് ചൂണ്ടിക്കാട്ടിയുള്ള ചോദ്യങ്ങളോടായിരുന്നു ബ്രിട്ടീഷ് സര്‍ക്കാരിന്റെ പ്രതികരണം.

‘മോദി: ദി ഇന്ത്യ ക്വസ്റ്റ്യന്‍’ ഡോക്യുമെന്ററി രണ്ടു ഭാഗങ്ങളായാണ് പുറത്തുവന്നത്. ആദ്യ ഭാഗം ഗുജറാത്ത് വംശഹത്യയെ കുറച്ചുള്ളതായിരുന്നു. രണ്ടാമത്തേതില്‍ നരേന്ദ്ര മോദി രണ്ടാമതും പ്രധാനമന്ത്രിയായതിന് ശേഷമുള്ള സംഭവ വികാസങ്ങളാണ് വിശദീകരിച്ചത്.

ഡോക്യുമെന്ററി ഇന്ത്യയിലാകെ നിരവധി രാഷ്ട്രീയ ചര്‍ച്ചകള്‍ക്കും പ്രതിഷേധങ്ങള്‍ക്കും വഴിവച്ചതോടെ ബിബിസി ആസ്ഥാനത്ത് പ്രതിഷേധവുമായി എത്തിയത് മുന്നൂറിലധികം പ്രവാസികളാണ്. ഡോക്യുമെന്ററി പക്ഷപാതപരമെന്ന് പ്രതിഷേധക്കാര്‍ പറഞ്ഞു. ഡല്‍ഹി ബിബിസി ഓഫീസിന് മുന്നിലും ഹിന്ദു സേനയുടെ പ്രതിഷേധം നടന്നു. ബിബിസി രാജ്യത്തിന്റെ ഐക്യത്തിനും അഖണ്ഡതയ്ക്കും ഭീഷണിയാണ്.

ബിബിസിയെ ഉടന്‍ നിരോധിക്കണമെന്നും ഹിന്ദു സേന ആവശ്യപ്പെട്ടു. ബിബിസിയുടെ ഡല്‍ഹിയിലെ കസ്തൂര്‍ബാ ഗാന്ധി മാര്‍ഗിലെ ഓഫീസിനു മുന്നിലാണ് ബോര്‍ഡുകള്‍ പ്രത്യക്ഷപ്പെട്ടത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും പ്രതിച്ഛായ തകര്‍ക്കാനുള്ള അന്താരാഷ്ട്ര ഗൂഢാലോചനയാണ് ബിബിസി നടത്തുന്നതെന്ന് ഹിന്ദുസേന ആരോപിച്ചു.

Indian protests in Britain against BBC documentary; UK Government with explanation

Next TV

Related Stories
#Iran | ഇസ്രയേലിന് നേരെ ബാലിസ്റ്റിക് മിസൈൽ തൊടുത്ത് ഇറാൻ; രാജ്യമെങ്ങും യുദ്ധ ഭീതി, എല്ലാ സ്‌കൂളുകളും അടച്ചു

Apr 14, 2024 06:47 AM

#Iran | ഇസ്രയേലിന് നേരെ ബാലിസ്റ്റിക് മിസൈൽ തൊടുത്ത് ഇറാൻ; രാജ്യമെങ്ങും യുദ്ധ ഭീതി, എല്ലാ സ്‌കൂളുകളും അടച്ചു

ഇറാനില്‍ നിന്നും സഖ്യ രാജ്യങ്ങളില്‍ നിന്നുമാണ് ഡ്രോണ്‍ തൊടുത്തത്....

Read More >>
#CrocodileMeat | മുതലയിറച്ചി സ്ഥിരമായി കഴിച്ചത് പണിയായി, രണ്ട് വർഷമായി സ്ത്രീയുടെ കണ്ണിൽ വളർന്നത് ആർമിലിഫർ ​​ഗ്രാൻഡിസ്

Apr 12, 2024 05:02 PM

#CrocodileMeat | മുതലയിറച്ചി സ്ഥിരമായി കഴിച്ചത് പണിയായി, രണ്ട് വർഷമായി സ്ത്രീയുടെ കണ്ണിൽ വളർന്നത് ആർമിലിഫർ ​​ഗ്രാൻഡിസ്

മുതലയുടെ മാംസം കഴിക്കുന്നവരിൽ മുമ്പ് ആർമിലിഫർ ​​ഗ്രാൻഡിസ് അണുബാധ റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിലും, മുതലകൾക്ക് പെൻ്റാസ്റ്റോമിഡുകൾ വഹിക്കാൻ...

Read More >>
#OJSimpson | പ്രശസ്ത അമേരിക്കന്‍ ഫുട്‌ബോള്‍ താരം ഒ.ജെ.സിംപ്‌സണ്‍ അന്തരിച്ചു

Apr 11, 2024 11:02 PM

#OJSimpson | പ്രശസ്ത അമേരിക്കന്‍ ഫുട്‌ബോള്‍ താരം ഒ.ജെ.സിംപ്‌സണ്‍ അന്തരിച്ചു

അങ്ങനെയാണെങ്കില്‍ അതിനു കാരണം ഞാന്‍ അവളെ അത്രമേല്‍ സ്‌നേഹിച്ചുപോയി...

Read More >>
#accident |    തീ​ർ​ഥാ​ട​ക​ർ സ​ഞ്ച​രി​ച്ച ട്ര​ക്ക് മ​റി​ഞ്ഞ് 13 പേ​ർക്ക് ദാരുണാന്ത്യം; 30 പേർക്ക് പരിക്ക്

Apr 11, 2024 10:23 AM

#accident | തീ​ർ​ഥാ​ട​ക​ർ സ​ഞ്ച​രി​ച്ച ട്ര​ക്ക് മ​റി​ഞ്ഞ് 13 പേ​ർക്ക് ദാരുണാന്ത്യം; 30 പേർക്ക് പരിക്ക്

മ​ര​ണ​സം​ഖ്യ ഉ​യ​രാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്ന് പോ​ലീ​സ്...

Read More >>
#gaza | ഹമാസ് മേധാവി ഇസ്മയിൽ ഹനിയയുടെ മൂന്ന് മക്കളും നാല് ചെറുമക്കളും ഇസ്രയേൽ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടു

Apr 11, 2024 06:26 AM

#gaza | ഹമാസ് മേധാവി ഇസ്മയിൽ ഹനിയയുടെ മൂന്ന് മക്കളും നാല് ചെറുമക്കളും ഇസ്രയേൽ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടു

രഹാസ്യാന്വേഷ ഏജൻസിയായ സിഐഎയുടെ തലവന്റെ നേതൃത്വത്തിൽ കെയ്റോയിൽ ചർച്ച തുടരുന്നതിനിടൊണ്...

Read More >>
Top Stories