ബജറ്റ് സംസ്ഥാനത്ത് വലിയ വിലക്കയറ്റത്തിനിടയാക്കും- രാജു അപ്സര

ബജറ്റ് സംസ്ഥാനത്ത് വലിയ വിലക്കയറ്റത്തിനിടയാക്കും- രാജു അപ്സര
Feb 3, 2023 07:07 PM | By Vyshnavy Rajan

കോഴിക്കോട് : സംസ്ഥാന ധനമന്ത്രി കെ.എൻ. ബാലഗോപാൽ അവതരിപ്പിച്ച 2023-24 വർഷത്തെ ബജറ്റിൽ അതൃപ്തി. വ്യാപാരികളെ സംബന്ധിച്ചിടത്തോളം, തികച്ചും നിരാശാജനകവും പ്രതിഷേധാർഹവുമാണെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി ദേശീയ വൈസ് പ്രസിഡണ്ട് രാജു അപ്സര പറഞ്ഞു.

വ്യാപാരി സമൂഹത്തിനെ സഹായിക്കുന്ന യാതൊരു നിർദ്ദേശവും ബജറ്റിൽ ഉൾകൊള്ളിച്ചിട്ടില്ല. എന്ന് മാത്രമല്ല വ്യാപാരികൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന പല പ്രഖ്യാപനങ്ങളും ബജറ്റിൽ ധനമന്ത്രി നടത്തിയിട്ടുണ്ട്.

വാറ്റ് നികുതി, കേരള ഫ്ളഡ് സെസ്സ് മുതലായവയിലെ കുടിശ്ശികയുള്ള അസ്സസ്സ്മെൻ്റുകൾക്ക് ആംനെസ്റ്റി സ്കീം പ്രഖ്യാപിക്കാത്തത്, ചെറുകിട-ഇടത്തരം വ്യാപാരികളെ വളരെ ദോഷകരമായി ബാധിക്കും.

കൂടാതെ, പെട്രോളിനും, ഡീസലിനും 2 രൂപ വിതം സർച്ചാർജ്ജ് ഏർപ്പെടുത്തിയിരിക്കുകയാണ് കോവിഡും പ്രളയവും കഴിഞ്ഞ് ഉയർത്തെഴുനേറ്റുവരുന്ന വ്യാപാര മേഖലക്ക് തിരിച്ചടിയാണ് പെട്രോൾ ഡീസൽ വിലവർദ്ധനവ് . വ്യാപാര സ്ഥാപനങ്ങളുടെ ചരക്ക് കടത്തിനത്തിൽ ചിലവ് വർദ്ധിപ്പിക്കുകയും,അത് സാധനങ്ങളുടെ വിലക്കയറ്റത്തിനിടയാക്കുകയും ചെയ്യും.

മുൻപ് വ്യാപാരിക്ഷേമ പെൻഷൻ 1600 രൂപയായിരുന്നു എന്നാൽ അത് കഴിഞ്ഞ വർഷം 1300 രൂപായായി കുറക്കുകയാണ് ഉണ്ടായത് ഇത് പുനസ്ഥാപിക്കാൻ പോലും തയ്യാറാകാത്തത് വ്യാപാരി സമൂഹത്തോടുള്ള കടുത്ത അവഗണന ആണ് വ്യെക്തമാകുന്നത്.

അതോടൊപ്പം വാണിജ്യ വ്യെവസായ മേഖലയിൽ 5 % വൈദ്യതി തീരുവയാണ് ബജറ്റിൽ വർധിപ്പിച്ചിരിക്കുന്നത് ഇത് ചെറുകിട ഇടത്തരം കച്ചവടക്കാർ മുതൽ വാണിജ്യ വ്യവസായ മേഖലക്കും അധികഭാരം അടിച്ചേൽപ്പിക്കുകയാണ് ചെയ്തിരിക്കുന്നത്. അതോടൊപ്പം തന്നെ കെട്ടിടനികുതിയും വർധിപ്പിച്ചിരിക്കുകയാണ്. മൊത്തത്തിൽ വ്യാപാരികളെ ദ്രോഹിക്കുന്ന ബജറ്റാണ് ഇന്ന് ധനമന്ത്രി അവതരിപ്പിച്ച ബജറ്റ്.

Budget will cause huge price hike in state - Raju Apsara

Next TV

Related Stories
#mueenalishaihabthangal |വിവാദങ്ങള്‍ നടക്കുമ്പോഴാണ് ഭൂരിപക്ഷം കൂടുക; സമസ്ത-മുസ്ലിം ലീഗ് വിവാദത്തില്‍ മുഈനലി തങ്ങള്‍

Apr 24, 2024 10:15 AM

#mueenalishaihabthangal |വിവാദങ്ങള്‍ നടക്കുമ്പോഴാണ് ഭൂരിപക്ഷം കൂടുക; സമസ്ത-മുസ്ലിം ലീഗ് വിവാദത്തില്‍ മുഈനലി തങ്ങള്‍

വിവാദങ്ങള്‍ ഉള്ളതുകൊണ്ടാണ് എല്ലാവരും ഉണര്‍ന്നു പ്രവര്‍ത്തിക്കുന്നത്....

Read More >>
#arrest |  വീടിന് മുന്നിൽ നിൽക്കുകയായിരുന്ന വയോധികയുടെ സ്വർണ്ണ മാല പൊട്ടിച്ചു; രണ്ടു പേർ പിടിയിൽ

Apr 24, 2024 09:54 AM

#arrest | വീടിന് മുന്നിൽ നിൽക്കുകയായിരുന്ന വയോധികയുടെ സ്വർണ്ണ മാല പൊട്ടിച്ചു; രണ്ടു പേർ പിടിയിൽ

മോഷ്ടിച്ച മാല സംഘം വിറ്റിരുന്നു. ഇത് മൂവാറ്റുപുഴയിലെ ഒരു ജ്വല്ലറിയിൽ നിന്നും പൊലീസ്...

Read More >>
#clash | ആശുപത്രിയിൽ ടോക്കൺ തർക്കം; ഒന്നാം നമ്പറുകാരി വിളിച്ചപ്പോൾ ഇല്ല, പിന്നീടെത്തിയപ്പോൾ ബന്ധുക്കളുടെ അഴിഞ്ഞാട്ടം

Apr 24, 2024 09:38 AM

#clash | ആശുപത്രിയിൽ ടോക്കൺ തർക്കം; ഒന്നാം നമ്പറുകാരി വിളിച്ചപ്പോൾ ഇല്ല, പിന്നീടെത്തിയപ്പോൾ ബന്ധുക്കളുടെ അഴിഞ്ഞാട്ടം

വയനാട് സുൽത്താൻ ബത്തേരി താലൂക്ക് ആശുപത്രിയിലാണ് സംഭവം. സംഭവത്തിൽ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ആശുപത്രി സൂപ്രണ്ട്...

Read More >>
#arrest | പാര്‍ക്കിംഗില്‍ നിര്‍ത്തിയിട്ട ബൈക്ക് മോഷ്ടിച്ച് മുങ്ങിയ പ്രതി പിടിയിൽ

Apr 24, 2024 09:07 AM

#arrest | പാര്‍ക്കിംഗില്‍ നിര്‍ത്തിയിട്ട ബൈക്ക് മോഷ്ടിച്ച് മുങ്ങിയ പ്രതി പിടിയിൽ

കുന്ദമംഗലം സ്റ്റേഷന്‍ പരിധിയില്‍ നിന്നുമാണ് ഇയാളെ അറസ്റ്റ്...

Read More >>
#fireforce | ആത്മഹത്യയ്ക്കായി തെങ്ങിൽ കയറി; ‌അനുനയത്തിലൂടെ പിൻവാങ്ങി, താഴെയിറങ്ങാൻ കഴിയാത്തയാൾക്ക് രക്ഷകരായി അഗ്‌നിശമന സേന

Apr 24, 2024 09:03 AM

#fireforce | ആത്മഹത്യയ്ക്കായി തെങ്ങിൽ കയറി; ‌അനുനയത്തിലൂടെ പിൻവാങ്ങി, താഴെയിറങ്ങാൻ കഴിയാത്തയാൾക്ക് രക്ഷകരായി അഗ്‌നിശമന സേന

വിവരമറിഞ്ഞ് ഓടിക്കൂടിയ നാട്ടുകാർ ഇയാളെ അനുനയിപ്പിച്ചപ്പോൾ ആത്മഹത്യാശ്രമം ഉപേക്ഷിച്ച് താഴെ...

Read More >>
#sexualasult |  പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിക്കു നേരെ ലൈംഗികാതിക്രമം; യുവാവ് അറസ്റ്റില്‍

Apr 24, 2024 08:42 AM

#sexualasult | പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിക്കു നേരെ ലൈംഗികാതിക്രമം; യുവാവ് അറസ്റ്റില്‍

2024 ഏപ്രില്‍ മാസത്തിലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ്...

Read More >>
Top Stories